Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
04
July 2022 - 2:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Bank Investors, Business Analysis

ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് തി​ള​ക്ക​മേ​റു​ന്നു

Published:23 June 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

അ​മെ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഉ​ൾ​പ്പെ​ടെ ആ​ഗോ​ള വി​പ​ണി​ക​ളെ​ല്ലാം രൂ​ക്ഷ​മാ​യ നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടു​ന്ന​തി​നാ​ൽ ഉ​ദാ​ര ധ​ന​ന​യം പി​ൻ​വ​ലി​ച്ച​താ​ണ് നി​ക്ഷേ​പ​ക​രെ വ​ല​യ്ക്കു​ന്ന​ത്.

കൊ​ച്ചി: രാ​ജ്യ​ത്തെ ധ​ന​കാ​ര്യ വി​പ​ണി​ക​ൾ ക​ന​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​തി​നാ​ൽ സു​ര​ക്ഷി​ത നി​ക്ഷേ​പ മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ബാ​ങ്കു​ക​ളു​ടെ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ ആ​ക​ർ​ഷ​മാ​കു​ന്നു. ഓ​ഹ​രി, ക​മ്മോ​ഡി​റ്റി, നാ​ണ​യ വി​പ​ണി​ക​ളി​ൽ ക​ന​ത്ത ചാ​ഞ്ചാ​ട്ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ധ​ന​സ്ഥാ​പ​ന​ങ്ങ​ളും ചെ​റു​കി​ട നി​ക്ഷേ​പ​ക​രും പ​ണം ബാ​ങ്കു​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മാ​ക്കി മാ​റ്റു​ന്ന​ത്. 

അ​മെ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഉ​ൾ​പ്പെ​ടെ ആ​ഗോ​ള വി​പ​ണി​ക​ളെ​ല്ലാം രൂ​ക്ഷ​മാ​യ നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടു​ന്ന​തി​നാ​ൽ ഉ​ദാ​ര ധ​ന​ന​യം പി​ൻ​വ​ലി​ച്ച​താ​ണ് നി​ക്ഷേ​പ​ക​രെ വ​ല​യ്ക്കു​ന്ന​ത്. ഉ​പ്പ് തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള സ​ക​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റ​ത്തി​ന് ത​ട​യി​ടാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ന്ദ്ര​ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഇ​ന്ത്യ​യി​ൽ റി​സ​ർ​വ് ബാ​ങ്കും ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ട് ത​വ​ണ​യാ​യി 0.9 ശ​ത​മാ​നം വ​ർ​ധ​ന മു​ഖ്യ പ​ലി​ശ നി​ര​ക്കി​ൽ വ​രു​ത്തി​യി​രു​ന്നു.

ഇ​തോ​ടെ ഇ​ന്ത്യ​ൻ രൂ​പ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ ഡോ​ള​ർ ശ​ക്തി​യാ​ർ​ജി​ച്ച​താ​ണ് ധ​ന​കാ​ര്യ വി​പ​ണി​ക​ളി​ൽ വ​ൻ തി​രി​ച്ച​ടി സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ലി​ശ വ​ർ​ധ​ന​യു​ടെ ചു​വ​ടു​പി​ടി​ച്ച് ആ​ഗോ​ള ഫ​ണ്ടു​ക​ളും വ​ൻ​കി​ട നി​ക്ഷേ​പ​ക​രും ക​മ്പോ​ള, ഓ​ഹ​രി വി​പ​ണി​ക​ളി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​തോ​ടെ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​ചി​ക​ക​ൾ വ​ൻ ഇ​ടി​വാ​ണ് നേ​രി​ട്ട​ത്.

റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം തു​ട​രു​ന്ന​തി​നാ​ൽ വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി ഉ​ട​നെ​യൊ​ന്നും ഒ​ഴി​യാ​ൻ ഇ​ട​യി​ല്ലെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​തി​നാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ വീ​ണ്ടും പ​ലി​ശ മു​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് സാ​ധ്യ​ത. സ്വാ​ഭാ​വി​ക​മാ​യും ന​ട​പ്പു വ​ർ​ഷം ഓ​ഹ​രി, ക​മ്പോ​ള വി​പ​ണി​ക​ളി​ലെ വി​ൽ​പ്പ​ന സ​മ്മ​ർ​ദം തു​ട​ർ​ന്നേ​ക്കു​മെ​ന്ന് ബ്രോ​ക്കി​ങ് സ്ഥാ​പ​ന​ങ്ങ​ൾ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ക്ഷേ​പ​ക​ർ ന​ഷ്ട​സാ​ധ്യ​ത കു​റ​ഞ്ഞ​തും മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന​തു​മാ​യ ബാ​ങ്ക് സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളി​ലേ​ക്ക് പ​ണം മാ​റ്റു​ന്ന​ത്. 

സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് മു​ൻ നി​ര പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ വി​വി​ധ കാ​ല​യ​ള​വു​ക​ൾ​ക്ക് 2.9 ശ​ത​മാ​നം മു​ത​ൽ 5.5 ശ​ത​മാ​നം വ​രെ പ​ലി​ശ ന​ൽ​കു​ന്നു. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ര ശ​ത​മാ​നം അ​ധി​ക പ​ലി​ശ ല​ഭി​ക്കും. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 2.75 ശ​ത​മാ​നം മു​ത​ൽ 5.75 ശ​ത​മാ​നം വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്, കാ​ന​റ ബാ​ങ്ക് എ​ന്നി​വ​യും നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ആ​റ് ശ​ത​മാ​നം വ​രെ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top