Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:40 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Foreign Exchange, Business News, Business Analysis

വി​ദേ​ശനാണ്യ ശേ​ഖ​രം ഇ​ടി​യു​ന്നു

Published:25 June 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​വും ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ പ​ലി​ശ വ​ർ​ധ​ന ട്രെ​ൻ​ഡും ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് പി​ൻ​വ​ലി​ച്ച​ത്.

കൊ​ച്ചി: സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ​യ ക​രു​ത​ൽ ശേ​ഖ​രം കു​ത്ത​നെ ഇ​ടി​യു​ന്നു. ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും അ​മെ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡ് ഇ​ടി​വ് നേ​രി​ടു​ന്ന​തു​മാ​ണ് വി​ദേ​ശ നാ​ണ​യ ശേ​ഖ​രം ഗ​ണ്യ​മാ​യി കു​റ​യാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. 

ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​നി​ശ്ചി​ത​ത്വ​വും ഫെ​ഡ​റ​ൽ റി​സ​ർ​വി​ന്‍റെ പ​ലി​ശ വ​ർ​ധ​ന ട്രെ​ൻ​ഡും ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​വ​ർ​ഷം ഇ​തു​വ​രെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് ര​ണ്ട് ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. ജൂ​ൺ 17ന് ​അ​വ​സാ​നി​ച്ച ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ​യ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ൽ 587 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വു​ണ്ടാ​യെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

തു​ട​ർ​ച്ച​യാ​യ മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​ണ് വി​ദേ​ശ​നാ​ണ​യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വു​ണ്ടാ​കു​ന്ന​ത്. ജൂ​ണി​ൽ മാ​ത്രം ക​രു​ത​ൽ വി​ദേ​ശ ധ​ന​ശേ​ഖ​ര​ത്തി​ൽ 1,​078 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വു​ണ്ടാ​യി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ​യ ശേ​ഖ​രം 59,058 കോ​ടി ഡോ​ള​റി​ലെ​ത്തി. ഈ ​വ​ർ​ഷം അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ദേ​ശ നാ​ണ​യ ശേ​ഖ​രം 55,000 കോ​ടി ഡോ​ള​റി​ലേ​ക്ക് താ​ഴാ​ൻ ഇ​ട​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​യി​ടി​വ് നി​യ​ന്ത്രി​ക്കാ​ൻ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ വ​ഴി വി​പ​ണി​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​ണ് ശേ​ഖ​രം കു​റ​യാ​ൻ ഒ​രു കാ​ര​ണം. ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി ഗ​ണ്യ​മാ​യി കൂ​ടു​ന്ന​തി​ന് ത​ട​യി​ടാ​നും റി​സ​ർ​വ് ബാ​ങ്ക് വി​ദേ​ശ നാ​ണ​യ ശേ​ഖ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ 64,240 കോ​ടി ഡോ​ള​റാ​യി​രു​ന്ന വി​ദേ​ശ നാ​ണ​യ ശേ​ഖ​രം ഇ​ത്ര​യേ​റെ ഇ​ടി​ഞ്ഞ​തോ​ടെ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ റേ​റ്റി​ങ്ങി​ൽ വി​വി​ധ രാ​ജ്യാ​ന്ത​ര ഏ​ജ​ൻ​സി​ക​ൾ കു​റ​വ് വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും വി​പ​ണി​യി​ൽ ശ​ക്ത​മാ​ണ്.

ഇ​തി​നി​ടെ അ​മെ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് വീ​ണ്ടു​മൊ​രു പ​ലി​ശ വ​ർ​ധ​ന​യ്ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ നി​ക്ഷേ​പ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ന്നു. വീ​ണ്ടു​മൊ​രു പ​ലി​ശ വ​ർ​ധ​ന​യു​ണ്ടാ​യാ​ൽ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി 80 ക​ട​ക്കു​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top