Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:09 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Football World Cup, Qatar, Sports, Football

വി​സ്മ​യ​ങ്ങ​ള്‍ അ​വ​സാ​നി​ക്കു​ന്നി​ല്ല: പൂ​ര്‍ണ​മാ​യും ശീ​തി​ക​രി​ച്ച അ​ല്‍ ഗ​രാ​ഫ പാ​ര്‍ക്ക് സ​ജ്ജം

Published:27 June 2022

# ഖ​ത്ത​റി​ല്‍ നി​ന്ന് ജെ​സ്സി ജോ​ണ്‍

അ​ല്‍ റി​യാ​നി​ലെ പാ​ര്‍ക്ക് ഉ​മ്മു​ല്‍ സു​ബൈ​ര്‍ സ്ട്രീ​റ്റി​ന് അ​ഭി​മു​ഖ​മാ​യി അ​ല്‍ ഗ​രാ​ഫ ഫാ​മി​ലി പാ​ര്‍ക്ക് സ്ഥി​തി ചെ​യ്യു​ന്നു. ഖ​ത്ത​റി​ലെ മു​നി​സി​പ്പ​ല്‍ വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന റോ​ഡു​ക​ളും പൊ​തു​യി​ട​ങ്ങ​ളും മോ​ടി​പി​ടി​പ്പി​ക്കു​ന്ന "അ​ഷ്ഗാ​ല്‍' ആ​ണ് പാ​ര്‍ക്ക് നി​ര്‍മി​ച്ച​ത്. ഉ​ദ്ദേ​ശം 3,​000 പേ​ര്‍ക്ക് ഇ​വി​ടെ ഒ​രേ സ​മ​യം ചെ​ല​വ​ഴി​ക്കാം.

ക​ണ്ണെ​ത്താ​ദൂ​ര​ത്ത് പ​ര​ന്നു കി​ട​ക്കു​ന്ന മ​ണ​ല്‍പ്പ​ര​പ്പ്. ശ​രീ​ര കോ​ശ​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങു​ന്ന സൂ​ര്യ​താ​പം. ത​ണ​ലി​നാ​യി കൊ​തി​ക്കു​ന്ന ഭൂ​വി​ടം. വി​ദൂ​ര​ത​യി​ലെ​വി​ടെ​യോ മ​രു​പ്പ​ച്ച​തേ​ടി ഒ​ട്ട​ക​പ്പു​റ​ത്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍. ഒ​റ്റ​പ്പെ​ട്ട മ​ര​ത്തി​നു കീ​ഴെ ചെ​റി​യ കൂ​ടാ​ര​ങ്ങ​ളി​ല്‍ വ​സി​ക്കു​ന്ന ജ​ന​ത. അ​റേ​ബ്യ​ന്‍ മ​ണ​ലാ​ര​ണ്യ​ത്തെ​ക്കു​റി​ച്ച് അ​മ്പ​തു​ക​ളു​ടെ തു​ട​ക്കം വ​രെ പ​റ​ഞ്ഞു കേ​ട്ട​ത് ഇ​വ​യൊ​ക്കെ​യാ​ണ്.

എ​ന്നാ​ല്‍, പെ​ട്രോ​ളി​യം എ​ന്ന നി​ധി ക​ണ്ടെ​ത്തി​യ​തോ​ടെ ക​ഥ​മാ​റി; നാ​ടി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും ച​രി​ത്ര​വും. മ​ണ​ല്‍ക്കൂ​മ്പാ​ര​ങ്ങ​ൾ ലോ​ക​ത്തെ വ​ലി​യ പ​ട്ട​ണ​ങ്ങ​ളാ​യി പ​ര​കാ​യ പ്ര​വേ​ശ​നം ന​ട​ത്തി​യി​രി​ക്കു​ന്നു. അ​റ​ബി​ക്ക​ഥ​ക​ളി​ലെ അ​ത്ഭു​ത​ലോ​ക​മാ​ണു യാ​ഥാ​ർ​ഥ്യ​മാ​യ​ത്. പ​ച്ച​പ്പു​തേ​ടി അ​ല​ഞ്ഞ​വ​ര്‍ നാ​ടൊ​ട്ടു​ക്കും പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ക്കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ സ​ഹാ​യ​ത്തോ​ടെ അ​വ​ര്‍ മ​രു​പ്പ​ച്ച​ക​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് നി​സം​ശ​യം പ​റ​യാ​വു​ന്ന നി​ർ​മി​തി​ക​ളി​ലൊ​ന്നാ​ണ് ഖ​ത്ത​റി​ലെ അ​ല്‍ റി​യാ​ന്‍ പ്ര​വ​ശ്യ​യി​ലെ അ​ല്‍ ഗ​രാ​ഫ പാ​ര്‍ക്ക്. പൂ​ര്‍ണ​മാ​യും ശീ​തി​ക​രി​ച്ച ലോ​ക​ത്തി​ലെ ആ​ദ്യ വി​ശ്ര​മ- വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം.

അ​ല്‍ റി​യാ​നി​ലെ പാ​ര്‍ക്ക് ഉ​മ്മു​ല്‍ സു​ബൈ​ര്‍ സ്ട്രീ​റ്റി​ന് അ​ഭി​മു​ഖ​മാ​യി അ​ല്‍ ഗ​രാ​ഫ ഫാ​മി​ലി പാ​ര്‍ക്ക് സ്ഥി​തി ചെ​യ്യു​ന്നു. ഖ​ത്ത​റി​ലെ മു​നി​സി​പ്പ​ല്‍ വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന റോ​ഡു​ക​ളും പൊ​തു​യി​ട​ങ്ങ​ളും മോ​ടി​പി​ടി​പ്പി​ക്കു​ന്ന "അ​ഷ്ഗാ​ല്‍' ആ​ണ് പാ​ര്‍ക്ക് നി​ര്‍മി​ച്ച​ത്. ഉ​ദ്ദേ​ശം 3,​000 പേ​ര്‍ക്ക് ഇ​വി​ടെ ഒ​രേ സ​മ​യം ചെ​ല​വ​ഴി​ക്കാം. അ​മ്പ​തി​നാ​യി​രം ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ർ​ണ​മു​ള്ള ഈ ​പാ​ര്‍ക്കി​ന് സ​വി​ശേ​ഷ​ത​ക​ള്‍ ഏ​റെ​യാ​ണ്.

മ​രു​ഭൂ​മി​യി​ലെ കാ​ലാ​വ​സ്ഥ​യി​ല്‍ ത​ണു​പ്പും പ​ച്ച​പ്പും നി​റ​യ്ക്കാ​ന്‍ മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്കേ​ണ്ട­​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ​മാ​ണ് ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് എ​ന്ന സ​ന്ദേ​ശ​വും ന​ല്‍കു​ക​യെ​ന്ന​താ​ണ് പാ​ര്‍ക്കി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് "അ​ഷ്ഗാ​ല്‍' അ​വ​കാ​ശ​പ്പെ​ടു​ന്നു. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​വും എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​രു​ടെ ഒ​ത്തു​ചേ​ര​ലും പാ​ര്‍ക്കി​നെ സ​ജീ​വ​മാ​ക്കു​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 2021 ഡി​സം​ബ​ര്‍ 16 ന് ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്ന് ഈ ​പ​ച്ച​ത്തു​രു​ത്ത് ഇ​തി​നു​ള്ളി​ല്‍ ത​ന്നെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യം പൂ​ര്‍ത്തീ​ക​രി​ച്ചു.

പ്ര​ഭാ​ത - സാ​യാ​ഹ്ന ന​ട​ത്തം ശീ​ല​മാ​ക്കി​യ​വ​ര്‍ക്കും ജോ​ഗി​ങ്ങി​നെ​ത്തു​ന്ന​വ​ര്‍ക്കും മ​രു​ഭൂ​മി​യി​ലെ ചൂ​ടു​കാ​റ്റ് ഏ​ല്‍ക്കാ​തെ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന തു​ര​ങ്ക​സ​മാ​ന​മാ​യ ന​ട​പ്പാ​ത​യാ​ണ് ഏ​റ്റ​വും ആ​ക​ര്‍ഷ​കം. ഇ​സ്‌​ലാ​മി​ക് മ​ഷ​ര്‍ബി​യാ ശൈ​ലി​യി​ല്‍ പാ​ര​മ്പ​ര്യ​ത്ത​നി​മ നി​ല​നി​ര്‍ത്തി ചെ​റു​സു​ഷി​ര​ങ്ങ​ളും അ​ല​ങ്കാ​ര​പ്പ​ണി​ക​ളും ന​ട​ത്തി​യ മേ​ലാ​പ്പോ​ടു​കൂ​ടി പാ​ത​യി​ല്‍ ഒ​ന്നി​ട​വി​ട്ടു​ള്ള മേ​ല്‍ക്കൂ​ര പൂ​ര്‍ണ​മാ​യും മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു. യാ​ത്രി​ക​ര്‍ക്ക് ത​ണ​ലേ​കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. പാ​ർ​ക്കി​നെ ഏ​താ­​ണ്ട് പൂ​ർ​ണ​മാ​യും വ​ലം​വ​ച്ചു​പോ​കു​ന്ന തു​ര​ങ്ക​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ വ​ള്ളി​പ്പ​ട​ര്‍പ്പു​ക​ള്‍ മേ​ലാ​പ്പി​ലേ​ക്ക് ക​യ​റി​പ്പോ​കു​ന്നു. ഇ​തി​ല്‍ നാ​ട്ടി​ലെ കോ​ളാ​മ്പി​പ്പൂ​ക്ക​ള്‍ക്ക് സ​മാ​ന​മാ​യ വ​യ​ല​റ്റ് പു​ഷ്പ​ങ്ങ​ളു​മു​ണ്ട്.

പാ​ത​യു​ടെ ഒ​രു​വ​ശം സി​ന്ത​റ്റി​ക്ക് ട്രാ​ക്കും മ​റു​വ​ശം ഇ​ഷ്ടി​ക അ​ടു​ക്കി​യ ന​ട​പ്പാ​ത​യു​മാ​ണ്. ന​ടു​വി​ല്‍ ശീ​തീ​ക​ര​ണ സം​വി​ധാ​ന ഗ്രി​ല്ലു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. ഇ​തി​ലൂ​ടെ 26 ഡി​ഗ്രി​ക്കും 28 ഡി​ഗ്രി​ക്കും ഇ​ട​യി​ലു​ള്ള ഊ​ഷ്മാ​വ് പു​റ​ത്തേ​ക്കു വ​രു​ന്നു. ത​ണു​ത്ത​വാ​യു​വി​നെ പു​റ​ത്തേ​ക്ക് വി​ടാ​തെ തു​ര​ങ്ക​ത്തി​നു​ള്ളി​ലെ ചെ​ടി​ക​ള്‍ പ​രി​ര​ക്ഷി​ക്കു​മ്പോ​ള്‍ 10 ഡി​ഗ്രി കൂ​ടി താ​ഴ്ന്ന താ​പ​നി​ല​യാ​ണ് സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ലൂ​ടെ​യു​ള്ള ന​ട​ത്ത​ത്തി​നി​ട​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ അ​ക​ല​ത്തി​ല്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. എ​സി പ്ര​വ​ര്‍ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഊ​ർ​ജം പ്ര​ധാ​നം ചെ​യ്യു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ള്‍ വേ​ലി​ക്കെ​ട്ടു​പോ​ലെ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്നു. ന​ടാ​ടെ സൃ​ഷ്ടി​ച്ച പു​തി​യ സം​വി​ധാ​ന​ത്തി​ന് പേ​റ്റ​ന്‍റ് നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് "അ​ഷ്ഗാ​ല്‍' ശ്ര​മം ന​ട​ന്നു വ​രു​ന്നു­​ണ്ട്.

തു​ര​ങ്ക​പാ​ത​യ്ക്ക് പു​റ​ത്ത് നീ​ല റ​ബ​റൈ​സ്ഡ് പ്ര​ത​ല​ത്തി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി​ക്കും ബൈ​ക്ക് യാ​ത്ര​യ്ക്കും ട്രാ​ക്ക് നി​ർ​മി​ച്ചി​ട്ടു­​ണ്ട്. രാ​ത്രി സ​മ​യ​ത്ത് പാ​ത​ക​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​ന് മ​നോ​ഹ​ര​മാ​യ നി​യോ​ണ്‍ വെ​ളി​ച്ച സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു­​ണ്ട്. ട്രാ​ക്കു​ക​ളി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ പു​റ​ത്തു​നി​ന്നും സൈ​ക്കി​ൾ കൊ­​ണ്ടു​വ​രേ­​ണ്ട​തി​ല്ല. വാ​ട​ക​യ്ക്ക് സൈ​ക്കി​ള്‍ ന​ല്‍കു​ന്ന ഒ​രു കേ​ന്ദ്രം ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്നു­​ണ്ട്. പാ​ര്‍ക്കി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​നോ​ദ​ത്തി​ന് ര­​ണ്ടു കേ​ന്ദ്ര​ങ്ങ​ള്‍ ത​യാ​റാ​യി​രി​ക്കു​ന്നു. ര­​ണ്ടു വ​യ​സ് മു​ത​ല്‍ അ​ഞ്ച് വ​യ​സു​വ​രെ ഉ​ള്ള​വ​ര്‍ക്കും ആ​റ് വ​യ​സു​മു​ത​ല്‍ 12 വ​യ​സു​വ​രെ ഉ​ള്ള​വ​ര്‍ക്കു​മാ​യി പ്ര​ത്യേ​കം ക​ളി​യി​ട​ങ്ങ​ള്‍. പാ​ര്‍ക്കി​ന്‍റെ പ​ച്ച​പ്പി​നും കു​ട്ടി​ക​ളു​ടെ മ​ന​സി​നും ഇ​ണ​ങ്ങു​ന്ന നി​റ​ങ്ങ​ളും പാ​റ്റേ​ണു​ക​ളും കൊ­​ണ്ടു മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്ന ഇ​വി​ടെ ധാ​രാ​ളം പേ​ര്‍ ദി​നം​പ്ര​തി കു​ട്ടി​ക​ളു​മാ​യി എ​ത്തി​ച്ചേ​രു​ന്നു.

ജോ​ഗി​ങ് ശീ​ല​മാ​ക്കി​യ​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ നി​ര​വ​ധി​പ്പേ​ര്‍ ദി​വ​സേ​ന വ്യാ​യാ​മ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ല്‍കു​ന്നു. അ​ത്ത​ര​ക്കാ​രെ അ​ല്‍ ഗ​രാ​ഫ പാ​ര്‍ക്ക് നി​രാ​ശ​പ്പെ​ടു​ത്തു​ന്നി​ല്ല. ചെ​റു​വ്യാ​യാ​മ മു​റ​ക​ളും ദൈ​നം​ദി​ന ക​സ​ര്‍ത്തു​ക​ളും ന​ട​ത്താ​ന്‍ പാ​ക​ത്തി​ല്‍ ര­​ണ്ട് കേ​ന്ദ്ര​ങ്ങ​ള്‍ ഇ​വി​ടെ​യു­​ണ്ട്. പാ​ര്‍ക്ക് തു​റ​ന്നി​രി​ക്കു​ന്ന ഏ​ത് സ​മ​യ​ത്തും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മ​ധ്യേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് എ​സി റൂ​മു​ക​ളി​ല്‍ മാ​ത്രം ന​ട​ത്തി​വ​രു​ന്ന വ്യാ​യാ​മ മു​റ​ക​ള്‍ അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യി​ല്‍ തു​റ​സാ​യ സ്ഥ​ല​ത്ത് ശു​ദ്ധ​വാ​യു ശ്വ​സി​ച്ച് ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നു എ​ന്ന​ത് ത​ന്നെ​യാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ഖ്യ​ആ​ക​ര്‍ഷ​ണം.

ഒ​രി​ട​ത്ത് റെ​സ്റ്റോ​റ​ന്‍റു​ക​ളും കി​യോ​സ്ക്കു​ക​ളും കാ​ണാം. സാ​യാ​ഹ്ന​ങ്ങ​ളി​ലെ വെ​ടി​വ​ട്ട​ത്തി​നൊ​പ്പം രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാം. ഭ​ക്ഷ​ണ​ശാ​ല​ക​ളോ​ടു ചേ​ര്‍ന്ന വി​ശാ​ല​മാ​യ പു​ല്‍മേ​ടു​ക​ളി​ലും മ​നോ​ഹ​ര​മാ​യ ഇ​രി​പ്പി​ട​ങ്ങ​ളി​ലും ഇ​രു​ന്നു സ​ന്തോ​ഷം പ​ങ്കി​ടാം. നി​ര്‍ജ​ലീ​ക​ര​ണ​വും ദാ​ഹ​വും അ​ക​റ്റാ​ന്‍ പാ​ര്‍ക്കി​ലു​ട​നീ​ളം കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്‍മാ​ര്‍ക്കു​മാ​യി അ​ത്യാ​ധു​നി​ക ടോ​യ്‌​ലെ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പാ​ര്‍ക്കി​ലെ സു​ഗ​മ​മാ​യ വെ​ളി​ച്ച സം​വി​ധാ​ന​ത്തി​നു വേ​ണ്ടി അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍ക്ക് പു​റ​മേ 47 ലൈ​റ്റ് പോ​ളു​ക​ളി​ല്‍ വ​ലി​യ പ്ര​കാ​ശ വി​ന്യാ​സ​വും ന​ട​ത്തി​യി​രി​ക്കു​ന്നു.

പാ​ര്‍ക്കി​നു​ള്ളി​ലെ ചെ​റു​കെ​ട്ടി​ട​ങ്ങ​ളി​ലും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ള്ളി​പ്പ​ട​ര്‍പ്പു​ക​ളും മ​നോ​ഹ​ര​മാ​യി വെ​ട്ടി​യൊ​രു​ക്കി​യ പു​ല്ലും ക​യ​റി​ക്കി​ട​ക്കു​ന്ന ചെ​റു​കു​ന്നു​ക​ളു​ടെ രൂ​പം അ​ത്യാ​ക​ര്‍ഷ​ക​മാ​ണ്. ധാ​രാ​ളം വ​ലി​യ വൃ​ക്ഷ​ങ്ങ​ളും ന​ട്ടു​വ​ള​ര്‍ത്തി​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴും മ​ര​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നു. വി​ശാ​ല​മാ​യ പൂ​ന്തോ​ട്ട​ങ്ങ​ളി​ല്‍ പ​ല നി​റ​ങ്ങ​ളി​ലു​ള്ള പു​ഷ്പ​ങ്ങ​ള്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യേ​കി നി​ല്‍ക്കു​ന്നു. സ്വ​സ്ഥ​മാ​യി സ​ഞ്ച​രി​ക്കാ​നും തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ ബ​ഹ​ള​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​ന്നി​രി​ക്കാ​നും പാ​ര്‍ക്ക് ഏ​റെ സ​ഹാ​യി​ക്കു​ന്നു. 

ലോ​ക​ക​പ്പ് സീ​സ​ണി​ല്‍ ഇ​വി​ടം സ​ന്ദ​ര്‍ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ വ​ർ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഇ​വി​ട​ത്തെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പാ​ര്‍ക്കി​ലേ​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി നി​യ​ന്ത്രി​ക്ക​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷ്ക​ര്‍ഷി​ക്കു​ന്ന സ​മ​യം വ​രെ അ​ല്‍ ഗ​രാ​ഫ പാ​ര്‍ക്കി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്താം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ന്നാ​ല്‍ വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഖ​ത്ത​ര്‍ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ സി​റ്റി സെ​ന്‍റ​റി​ല്‍ നി​ന്ന് 13 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ അ​ല്‍ ഗ​രാ​ഫ പാ​ര്‍ക്കി​ലെ​ത്താം. അ​ല്‍ റി​യാ​ന്‍ മെ​ട്രൊ സ്റ്റേ​ഷ​നി​ല്‍ നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൂ​രം. 

ഖ​ത്ത​റി​ലെ പ്ര​ധാ​ന വി​നോ​ദ വി​ശ്ര​മ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളൊ​ക്കെ​യും പേ​ര്‍ഷ്യ​ന്‍ ഗ​ള്‍ഫ് ഉ​ള്‍ക്ക​ട​ലി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന​വ​യാ​ണ്. എ​ന്നാ​ല്‍ അ​ല്‍ ഗ​രാ​ഫ ഫാ​മി​ലി പാ​ര്‍ക്ക് ഇ​തി​നൊ​രു അ​പ​വാ​ദ​മാ​ണ്. സു​മാ​ര്‍ 13 കി​ലോ​മീ​റ്റ​ര്‍ ക​ട​പ്പു​റ​ത്ത് നി​ന്നും വി​ട്ട​ക​ന്നാ​ണ് പാ​ര്‍ക്ക് സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​ള​രു​ന്ന ഖ​ത്ത​റി​ന് പു​തു തി​ല​ക​ക്കു​റി​യാ​യി മാ​റു​ക​യാ​ണ് ഈ ​വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം. 2022 ലോ​ക​ക​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഖ​ത്ത​ര്‍ ന​ട​ത്തി​യ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് അ​ല്‍ ഗ​രാ​ഫ ഫാ​മി​ലി പാ​ര്‍ക്ക്. ഇ​വി​ട​ങ്ങ​ളി​ലെ സാ​യാ​ഹ്ന​ത്തി​ലേ​ക്ക് കാ​ല്‍പ്പ​ന്തി​ന്‍റെ ച​ടു​ല​ഭാ​വ​ങ്ങ​ള്‍ ക​ട​ന്നു​വ​രാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് കാ​യി​ക​പ്രേ​മി​ക​ള്‍.
(ലേ​ഖി​ക ദോ​ഹ അ​ല്‍തു​മാ​മ ഒ​ലീ​വ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക)


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top