"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:27 June 2022
ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ആലിയ ബട്ടും റൺബീർ കപ്പൂറും. ഇരുവരുടെയും വിവാഹത്തിന്റെ ആവേശം കെട്ടടങ്ങും മുന്‍പ് മറ്റൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് താരങ്ങള്‍. താന്‍ അമ്മയാകാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്.
സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ പുത്തന്‍ വിശേഷം പങ്കുവെച്ചത്. ‘ഞങ്ങളുടെ കുഞ്ഞ്.. ഉടന്‍ വരുന്നു’ എന്ന അടിക്കുറിപ്പോടെ അള്‍ട്രാസൗണ്ട് അപ്പോയിന്റ്മെന്റില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവച്ചാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് ആലിയയ്ക്കും രണ്‍ബീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ടൈഗര്‍ ഷ്രോഫ്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രിൽ 14-നായിരുന്നു ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മില്‍ വിവാഹിതരായത്. ഏകദേശം നാലര വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ശേഷമാണ് ഇവർ വിവാഹത്തിലേക്ക് എത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് ഇവരുടെ പ്രണയം കൂടുതൽ ആഴത്തിലാവുന്നതെന്ന് ആലിയ ഒരു ആഭിമുഖത്തിൽ പറയുകയുണ്ടായി. അതിനിടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറായി ആലിയ. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.