"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:27 June 2022
സിനിമ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. ഇടയ്ക്കിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ പ്രിയങ്കയുടെ ബീച്ചിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ പുതിയ ഫോട്ടൊകളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രിയങ്ക തന്നെയാണ് ഫോട്ടൊസ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
നിക്കും പ്രിയങ്കയും ടർക്സ് ആൻഡ് കെയ്കോസ് ദ്വീപുകളിലാണ് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്.
ഒരുപാട് നീന്താന്‍ ആഗ്രഹിക്കുന്നവർക്കും സ്നോർക്കെല്ലർമാർക്കും സമയം ചിലവിടാന്‍ സാധിക്കുന്ന പർഫക്റ്റ് വെക്കേഷൻ സ്പോടാണ് ടർക്കുകളും കൈക്കോസും.
റീഫ് പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ഡൈവിംഗ് സ്പോട്ടുകളിലും ഒന്നാണ് ഇവിടം. വെളുത്ത മണൽ ബീച്ചുകളും നീല നിറങ്ങളുമുള്ള സമുദ്രജലവുമാണ് ഇവിടത്തെ പ്രധാന ആകർഷണം. പിസി ചിത്രങ്ങൾ പോസ്റ്റ് ചെയ്തയുടനെ നിരവധി കമന്റുകളാണ് ഫോട്ടോസിന് ലഭിക്കുന്നത്.