"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:27 June 2022
ലണ്ടന്‍: പുല്‍ക്കോര്‍ട്ടിലെ ഏക ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കം. സീസണിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാമായ വിംബിള്‍ഡണില്‍ പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതകളില്‍ ഇഗ സ്വിയറ്റെക്കുമാണ് ടോപ് സീഡ്. ബിഗ് ഫോര്‍ എന്നറിയപ്പെടുന്നവരല്ലാതെ ആരും 2002ന് ശേഷം വിംബിള്‍ഡണ്‍ പുരുഷ ചാംപ്യനായിട്ടില്ല.
പുല്‍ക്കോര്‍ട്ട് സീസണില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിവരുന്ന ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനി സമീപകാല ചരിത്രം തിരുത്തുമോ എന്ന ആകാംക്ഷ ശക്തമാണ്.ഡാനില്‍ മെദ്വദേവ്, അലക്സാണ്ടര്‍ സ്വെരേവ്, റോജര്‍ ഫെഡറര്‍ എന്നീ കരുത്തര്‍ ഇല്ലാതെയാണ് ഇത്തവണ വിംബിള്‍ഡണ്‍ നടക്കുക. ഇവര്‍ ഇല്ലെങ്കിലും കടുത്ത മത്സരങ്ങള്‍ തന്നെ പുരുഷവിഭാഗത്തില്‍ നടക്കുമെന്നുറപ്പ്. നിലവിലെ ചാംപ്യനായ ജോക്കോവിച്ച് തന്നെ ഇത്തവണയും ഫേവറിറ്റ്. ടോപ് സീഡ് ജോക്കോവിച്ചും രണ്ടാം സീഡ് നദാലും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്ന നിലയിലാണ് മത്സരക്രമം. കലണ്ടര്‍ സ്ലാം എന്ന ആഗ്രഹം നദാല്‍ ആരാധകര്‍ പങ്കിടുന്നുണ്ടെങ്കിലും 2010ന് ശേഷം സ്പാനിഷ് ഇതിഹാസം വിംബിള്‍ഡണില്‍ കിരീടം നേടിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്.
പുരുഷവിഭാഗത്തില്‍ നിലവിലെ ചാംപ്യനാണ് ജോക്കോവിച്ച്. ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ത്തന്നെ റാഫേല്‍ നദാലും ജോക്കോവിച്ചും കളിക്കും. മൂന്നു വര്‍ഷത്തിനു ശേഷമാണ് നദാല്‍ വിംബിള്‍ഡണ്‍ കളിക്കുന്നത്. വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ ഇഗയാണ് ഫോമിലുള്ള താരം. ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഇഗയ്ക്ക് കളിമണ്‍കോര്‍ട്ട് സീസണിലെ മികവ്വിംബിള്ഡണില് ആവര്‍ത്തിക്കാനാകുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ 37 കളിയില്‍ അപരാജിതയായി തുടരുന്ന ഇഗ, പുല്‍ക്കോര്‍ട്ട് സീസണില്‍ ഇതുവരെ സജീവമായിരുന്നില്ല.24ആം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യമാക്കി സെറീന വില്ല്യംസും ലണ്ടനില്‍ എത്തിയിട്ടുണ്ടെങ്കിലും പന്തയക്കാരുടെ പട്ടികയില്‍ പിന്‍നിരയിലാണ്. വിംബിള്‍ഡണ്‍ ചിരിത്രത്തിലെ 134-ാം പതിപ്പാണിത്. -