"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:28 June 2022
ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകനും 2019ലെ ഏകദിന ലോകകപ്പ് ജേതാവുമായി ഓയിന്‍ മോര്ഗന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 2006ല്‍ അരങ്ങേറിയ 35കാരനായ മോര്ഗന് ഏകദിനക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാല്തതെയും മികച്ച ഏകദിന നായകനാണ്. 225 ഏകദിനങ്ങളില്‍ നായകനായ മോര്ഗന് 6957 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 13 സെഞ്ചുറികളുമുണ്ട്. 115 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മോര്ഗന് 2458 റണ്‍സും സ്വന്തമാക്കി. ഇതില്‍ 14 അര്‍ധസെഞ്ചുറികളുണ്ട്.
16 ടെസ്റ്റുകളില്‍ മാത്രമാണ് മോര്ഗന് ഇംഗ്ലണ്ടിനായി കളിച്ചത്. രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളുമടക്കം 700 റണ്‍സ് നേടി. കഴിഞ്ഞയാഴ്ച നെതര്ലന്ഡ്സിനെതിരേയായിരുന്നു മോര്‍ഗന്റെ അവസാന മത്സരം. ഇംഗ്ലണ്ട് നാലിന് 498 റണ്‍സ് എന്ന റെക്കോഡ് സ്കോര്‍ നേടിയപ്പോള്‍ മോര്‍ഗന്റെ സംഭാവന പൂജ്യമായിരുന്നു. രണ്ടാം ഏകദിനത്തിലും മോര്ഗന് സംപൂജ്യനായി പുറത്തായി. ഇതാണ് മോര്‍ഗനെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്.
ഏകദിനത്തില്‍ 126 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച മോര്ഗന് 76 മത്സരങ്ങളിലും വിജയിച്ചു. ശരാശരി 65.25. ട്വിന്റി-20യില്‍ 72 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചു. ഇതില്‍ 42ലും ജയിച്ചു.
ഒരു ഏകദിന ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന റെക്കോഡ് മോര്‍ഗന്റെ പേരിലാണ്. അഫ്ഗാനെതിരേ 17 സിക്സറുകള്‍. ഇംഗ്ലണ്ടിനായി ഏകദിനത്തിലും ടി-20യിലും കൂടുതല്‍ റണ്‍സ് നേടിയ താരം മോര്‍ഗനാണ്. ഏകദിന ക്രിക്കറ്റില്‍ ഒരേയൊരു ലോകകപ്പിലാണ് ഇംഗ്ലണ്ട് കിരീടം നേടിയിട്ടുള്ളത്, 2019ല്‍. അപ്പോള്‍ ഇംഗ്ലീഷ് നായകന് മോര്‍ഗനായിരുന്നു.
നീണ്ടനാളത്തെ ആലോചനയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് മോര്ഗന് പ്രസ്താവനയില്‍ പറഞ്ഞു. വിരമിക്കല്‍ തീരുമാനമെടുക്കുക എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും മോര്ഗന് വ്യക്തമാക്കി. കരിയറില്‍ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞു.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ലണ്ടന്‍ സ്പിരിറ്റിനായി മോര്ഗന് കളി തുടരും.
പകരം ബട്ലർ ?
ലണ്ടന്‍: സ്റ്റാർ ബാറ്റർ ജോസ് ബട്ലറെ അടുത്ത ഇംഗ്ലീഷ് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സ്ഥാനത്തേക്ക് പിന്തുണച്ച് ഇന്ന് പടിയിറങ്ങിയ ഓയിന്‍ മോർഗന്. തന്റെ അസാന്നിധ്യത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബട്ലർ നായകസ്ഥാനത്തേക്ക് ഉചിതനായ ആളാണെന്നും ടീമില്‍ ഏറെ ബഹുമാനം ലഭിക്കുന്ന താരമാണെന്നും മോർഗന് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
‘എനിക്ക് കളിക്കാനാവാതെ വരികയോ പരിക്കേല്‍ക്കുകയോ ചെയ്ത സാഹചര്യങ്ങളില്‍ ജോസ് ബട്ലർ മുമ്പ് ടീമിനെ നയിച്ചിട്ടുണ്ട്. അവസരം ലഭിച്ചപ്പോഴൊക്കെ മികച്ച ക്യാപ്റ്റനായി. ക്യാപ്റ്റന്‍സി ബട്ലറുടെ ബാറ്റിംഗ് പ്രകടനത്തെ ഒരിക്കലും ബാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്. ഞാന്‍ ക്യാപ്റ്റനായിരിക്കേ വൈസ് ക്യാപ്റ്റനായും മറ്റ് അവസരങ്ങളില്‍ ക്യാപ്റ്റനായും ബട്ലർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. നിലവില്‍ ലോകത്തെ മികച്ച താരങ്ങളിലൊരാളാണ്. അതോടൊപ്പം ടീമിലെ ഒരു നേതാവ് എന്ന നിലയിലും അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്’ എന്നും ഓയിന്‍ മോർഗന് പറഞ്ഞു. ഇംഗ്ലണ്ട് ഏകദിന- ടി20 ടീമുകളുടെ നായകസ്ഥാനത്ത് ഓയിന്‍ മോർഗന്റെ പിന്‍ഗാമിയായി ജോസ് ബട്ലർ വരുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.