"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:28 June 2022
മാലഹൈഡ് (അയര്‍ലന്‍ഡ്): ട്വന്റി- 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ അഴിഞ്ഞാടി ഇന്ത്യൻ ബാറ്റിങ്ങ് നിര. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു.
ഇന്ത്യന്‍ ജേഴ്സിയില്‍ കന്നി സെഞ്ചുറി നേടിയ ദീപക് ഹൂഡയുടെയും കന്നി അര്‍ധ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഹൂഡ 57 പന്തില്‍ നിന്ന് ആറ് സിക്സും ഒമ്പത് ഫോറുമടക്കം 104 റണ്‍സെടുത്തു. 42 പന്തുകള്‍ നേരിട്ട സഞ്ജു നാല് സിക്സും ഒമ്പത് ഫോറുമടക്കം 77 റണ്‍സടിച്ച ശേഷമാണ് പുറത്തായത്.
ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന് കിഷനെ നഷ്ടമായി. അഞ്ചു പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത താരത്തെ മാര്‍ക്ക് അഡയര്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഞ്ജുവിനൊപ്പം ദീപക് ഹൂഡയെത്തിയതോടെ ഇന്ത്യ ഐറിഷ് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 176 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്വന്റി 20-യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും ഇതോടെ സഞ്ജു - ഹൂഡ സഖ്യത്തിന്റെ പേരിലായി. 2017-ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരേ രോഹിത് ശര്‍മ - കെ.എല്‍ രാഹുല്‍ സഖ്യം നേടിയ 165 റണ്‍സിന്റെ റെക്കോഡാണ് ഇരുവരും തിരുത്തിയെഴുതിയത്. 17-ാം ഓവറില്‍ സഞ്ജുവിനെ മടക്കി മാര്‍ക്ക് അഡയര്‍ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്.
സൂര്യകുമാര്‍ യാദവ് അഞ്ച് പന്തില്‍ നിന്ന് 15 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് ഒമ്പത് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക്ക് (0), അക്ഷര്‍ പട്ടേല്‍ (0), ഹര്‍ഷല്‍ പട്ടേല്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.