"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:29 June 2022
യുവഎഴുത്തുകാരി സ്മിത സൈലേഷ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച മനോഹരമായ കുറിപ്പ് ശ്രദ്ധ പിടിച്ചു പറ്റുന്നു. അതിജീവനം ഒരു കലയാണെന്ന് സ്ഥാപിച്ചു കൊണ്ടാണ് അവർ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ബിരുദപഠനകാലത്ത് രോഗിയായ അച്ഛന് കൂട്ടിരുന്നപ്പോൾ ഐസിയുവിന് മുന്നിൽ നിന്നുണ്ടായ അനുഭവമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റ്
ബിരുദപഠനകാലത്ത് മിക്കവാറും പരീക്ഷകാലങ്ങളൊക്കെയും അച്ഛന്റെ കൂടേ ആശുപത്രി വാസത്തിന്റെതാവും.. ശ്വാസം കിട്ടാതെ പിടഞ്ഞോ, രക്തം ഛർദിച്ചോ അച്ഛന്റെ ദുർബല ശരീരം പിടയുമ്പോൾ താങ്ങിയെടുത്ത് ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള ഓട്ടത്തിന്റെതായിരുന്നു എന്റെ ബിരുദ, പഠനകാലമൊക്കെയും.. പരീക്ഷയുടെ തലേന്നാൾ രാത്രി മുഴുവൻ ഉറക്കമിളച്ച് ICU വിന് മുന്നിലിരുന്നതോർമ്മിക്കുന്നു.. നിവർത്തി വെച്ച പാഠപുസ്തകത്തിന് മുന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുമായി..ഇരുന്ന് ഉറങ്ങാതെ വെളുപ്പിച്ചരാവുകൾ.
ആശുപത്രിചെലവിനുള്ള ഭാരിച്ച തുക കണ്ടെത്താനും, രാവിലെ പശുവിനെകറക്കാനുമൊക്കെയുള്ളതിനാൽ അമ്മ ആശുപത്രികാര്യം എന്നേ യേല്പിച്ചു പോകും.. ക്ലാസ്സ് വിട്ടു വന്ന് ഒന്നും കഴിച്ചിട്ട് പോലുമുണ്ടാവില്ല.. വയറു കത്തികാളും.. ICU വിന് മുന്നിൽ ഒരാൾ വേണമെന്ന് നിർബന്ധമായതിനാൽ ഒന്നെണീറ്റു പോയി ഒരു ഗ്ലാസ് കാപ്പിയെങ്കിലും കുടിച്ചു വരാൻ പറ്റാറില്ല. മിക്കവാറും നടുപ്പാതിരാക്കുള്ള ഓട്ടമായതിനാൽICU വിന് മുന്നിൽ മിക്കവാറും പേരും താൽക്കാലിക സംവിധാനമൊരുക്കി ഉറക്കത്തിലായിട്ടുണ്ടാവും.. വരാന്തയിൽ ഒറ്റക്കിരുന്ന എനിക്ക് ചുറ്റും ഒരു പെൺകുട്ടിയോടുള്ള കൗതുകവുമായി വട്ടമിട്ടു നടന്ന ഒരു ചെറുപ്പക്കാരനോട് "ഏട്ടാ.. എനിക്ക് വിശന്നിട്ടു വയ്യാ.. കണ്ണിൽ ഇരുട്ട് വരുന്നു.. എന്തെങ്കിലും വാങ്ങി തരാമോ.. ബ്രെഡോ, പഴമോ എന്തെങ്കിലും മതി എന്ന് കണ്ണ് നിറഞ്ഞു കൊണ്ട് ചോദിച്ചു.. അയാളുടെ ഉള്ളിലെ പൂവാലൻ മാഞ്ഞു പോവുകയും മനുഷ്യന്റെ കണ്ണ് നിറയുകയും ചെയ്തു.. അയാളുടെ അമ്മയെ വിളിച്ചു എന്റെ അരികിൽ കൊണ്ടിരുത്തി.. എന്റെ സ്വന്തം അനിയത്തീനെ പോലെ തന്നെയാണ് ട്ടോ.. എന്താവശ്യം ണ്ടെങ്കിലും ഏട്ടനോട് പറഞ്ഞോ എന്ന് പറഞ്ഞു.. ഈ കുട്ടീടെ അടുത്തിരിക്കൂട്ടോ അമ്മേ എന്ന് ഒരു പാവം അമ്മയെ എന്റെ അരികിലിരുത്തി.. എനിക്ക് ബിസ്ക്കറ്റും പഴവുമൊക്കെ വാങ്ങി തന്ന അയാളെ പോലെ എത്ര മനുഷ്യരിൽ പിന്നെയും ഞാൻ ദൈവത്തെ കണ്ടിട്ടുണ്ടെന്നറിയുമോ.. എല്ലാ മനുഷ്യരിലുമുള്ള മനുഷ്യനന്മയിൽ ഞാൻ വിശ്വാസം ആർജ്ജിക്കാൻ പഠിച്ചത് ഇങ്ങനെയുള്ള മനുഷ്യരിലൂടെയാണ്..
ആശുപത്രികാലങ്ങളിൽ ഞാനേറ്റവും ഭയന്നിരുന്ന, തളർന്നിരുന്ന ഒരു വാക്കുണ്ട്.. കൂടേ വേറെ ആരാണുള്ളത് എന്ന ഡോക്ടറുടെ ചോദ്യം... അച്ഛന്റെ അവസ്ഥ ക്രിട്ടിക്കൽ ആണ്.. ആണുങ്ങളാരും കൂട്ടിനില്ലാതെ കുട്ടി ഒറ്റയ്ക്കെന്ത് ചെയ്യും എന്ന ചോദ്യം.. ആ ചോദ്യത്തിന് മുന്നിൽ ഞാൻ അനാഥകുട്ടിയുടെ സങ്കടത്തോടെ പതറി നിന്നിട്ടുണ്ട്.. ഇന്ന് ഡോക്ടറെ കാണാൻ പോകുമ്പോഴും ആ ചോദ്യത്തിന് മാറ്റം വന്നിട്ടില്ല.. നിസ്സാരപെട്ട ഒരു രോഗവസ്ഥയെ കുറിച്ച് പറയാനും അവർ കൂടെയാരുണ്ടെന്ന വൃത്തികെട്ട ചോദ്യം ചോദിക്കും.. കൂടെയാരുമില്ലെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ ഒറ്റയ്ക്ക് ജീവിതത്തെ താങ്ങി നിർത്താൻ ശേഷിയുള്ള സ്ത്രീയാണെന് തർക്കിക്കാൻ പാകത്തിൽ വളർന്നിരിക്കുന്നു.. എന്നാലും എന്നാലും ആ ചോദ്യത്തിന് മുന്നിൽ മാത്രം ആകാശത്തിന് കീഴിൽ ഒറ്റയായി പോയ മനുഷ്യകുഞ്ഞിനെപോലെ ഒരു അനാഥത്വം എന്റെ ഉള്ളിൽ പിടഞ്ഞു നീറും..ഒറ്റയിലും ആൾക്കൂട്ടത്തിലും ജീവിക്കാൻ പക്ഷേ ഞാൻ പഠിച്ചു കഴിഞ്ഞിട്ടുണ്ട്.. അതിജീവനം അതിമനോഹരമായ കലയാണ്... ഞാനത് ജീവിതത്തിൽ പ്രവർത്തികമാക്കാൻ പഠിച്ചിരിക്കുന്നു എന്നത് കൊണ്ടാണ് എനിക്കെന്നോട് എപ്പോഴും ബഹുമാനം തോന്നുന്ന