Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:30 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

New delhi, covid-19, case updates, kerala, National News

കൊവിഡ് കേസുകള്‍ 1 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 18,819 പുതിയ രോഗികള്‍; 39 മരണം

Published:30 June 2022

കഴിഞ്ഞ ദിവസത്തേതില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 4,953 ആണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 18000-ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്.

24 മണിക്കൂറിനിടെ 18,819 പേരാണ് പുതിയ രോഗികള്‍. 39 പേര്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,116 ആയി. സജീവകേസുകള്‍ 1,04,555 ആണ്. 13, 827 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ ദിവസത്തേതില്‍ നിന്നും രോഗികളുടെ എണ്ണത്തില്‍ 4,953 ആണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.16 ശതമാനമാണ്. രാജ്യത്തെ ഭൂരിഭാഗം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്നലെ കേരളത്തില്‍  4,500ലധികം പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ 3,500ലധികമാണ് പ്രതിദിനരോഗികളുടെ എണ്ണം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top