"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:30 June 2022
കൊച്ചി: ഇന്ത്യന്‍ ഓയില്‍ (കേരളം) പുതിയ ചീഫ് ജനറല്‍ മാനേജരും സംസ്ഥാന തലവനുമായി സഞ്ജീബ് കുമാര്‍ ബെഹ്റ ചുമതലയേറ്റു. വി.സി. അശോകന് തമിഴ്നാട് സംസ്ഥാനതലവനായി സ്ഥലം മാറിപ്പോയതിനെ തുടര്‍ന്നാണ് ബെഹ്റയുടെ നിയമനം. ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവന്‍ എന്ന പദവിക്കു പുറമെ, സഞ്ജീബ് കുമാര്‍ ബെഹ്റ കേരളത്തിലെ, എണ്ണ വ്യവസായത്തിൻ്റെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ (എസ്എല്‍സി) എന്ന ചുമതലയും വഹിക്കും.
ഇന്ത്യന്‍ ഓയിലില്‍ മൂന്നു ദശകങ്ങളുടെ അനുഭവസമ്പത്താണ് സഞ്ജീബ് കുമാര്‍ ബെഹ്റയ്ക്കുള്ളത്. റീട്ടെയ്ല്‍ സെയില്‍സ്, പെട്രോളിയം ആന്‍ഡ് എല്‍പിജി ഓപ്പറേഷന്‍സ്, അന്താരാഷ്ട്ര വിപണി എന്നീ രംഗങ്ങളിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ അദ്ദേഹത്തിന് ഇന്റര്‍നാഷണല്‍ ഫ്യൂവല്‍ മാര്‍ക്കറ്റിങ്ങില്‍ വിപുലമായ അനുഭവ സമ്പത്താണുള്ളത്. ഇന്ത്യന്‍ ഓയിലിൻ്റെ സബ്സിഡിയറി ആയ, ഇന്ത്യന്‍ ഓയില്‍ മൗറിഷ്യസ് ലിമിറ്റഡിൻ്റെ വൈസ് പ്രസിഡന്റും സീനിയര്‍ വൈസ് പ്രസിഡന്റും (മാര്‍ക്കറ്റിങ്ങ് ഓപ്പറേഷന്‍സ്) ആയിരിക്കെ ഇതു തെളിയിക്കപ്പെട്ടതുമാണ്.
രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാര്‍ക്കറ്റിങ്ങ് അനുഭവവും നേതൃപാടവവും മാനേജ്മെന്റ് മികവും പ്രദര്‍ശിപ്പിച്ച വ്യക്തിയാണ് സഞ്ജീബ് കുമാര്‍ ബെഹ്റ.
കേരളത്തിലെ നിയമനത്തിനു മുമ്പ് അദ്ദേഹം ഗുജറാത്തില്‍ റീട്ടെയ്ല്‍ സെയില്‍സ് ഡിപ്പാര്‍ട്ടുമെന്റിൻ്റെ തലവനായിരുന്നു. ഈ കാലഘട്ടത്തില്‍ ഒട്ടേറെ മാര്‍ക്കറ്റിങ്ങ് സംരംഭങ്ങള്‍ വിജയകരമായി നടപ്പാക്കുകയുണ്ടായി. ഒട്ടേറെ വിദേശയാത്രകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ആഗോള ഓയില്‍ ആന്‍ഡ് ഗ്യാസ് രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.