"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:30 June 2022
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് ഇന്ന് പുതിയ 10 ശാഖകള്‍ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ സംഗറെഡ്ഡിയിലും ഗുജറാത്തിലെ മെഹ്സാനയിലുമാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 10 ശാഖകള്‍ കൂടി തുറന്നതോടെ ബാങ്കിന്റെ ആകെ ശാഖകളുടെ എണ്ണം 1291 ആയിക്കഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയിലുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കാനും ബാങ്കിന് പദ്ധതിയുണ്ട്.
ബാങ്കിന്റെ പ്രവര്‍ത്തനം രാജ്യത്തുടനീളം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖകള്‍ തുറക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷമായ ആസാദി കാ അമൃത് ഉത്സവിനോടനുബന്ധിച്ച് വരുന്ന ഓഗസ്റ്റ് 15 ഓടെ ഒറ്റ ദിവസം തന്നെ 15 ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സാമ്പത്തികവര്‍ഷത്തെ തുടര്‍ന്നുള്ള മാസങ്ങളിലും പുതിയ ശാഖകള്‍ തുടങ്ങുന്നതാണെന്നും ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിങ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ നന്ദകുമാര്‍ വി പറഞ്ഞു.