Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:26 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

new Delhi, Athma Nirbar Bharath, Rajeev Chandrasekhar, National News

"ആത്മനിർഭർ ഭാരതത്തിലേക്കുള്ള പാത ആത്മനിർഭർ ഗ്രാമങ്ങൾ വഴി" - രാജീവ് ചന്ദ്രശേഖർ

Published:01 July 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന സങ്കല്പം   ഗ്രാമീണ  യുവതി യുവാക്കളുടെ  ശാക്തീകരണത്തോടെയാണ്   രാജ്യത്ത് യാഥാർത്ഥ്യമാവുന്നത്. 

ന്യൂഡൽഹി: വില്ലേജ് എഞ്ചിനീയർമാരുടെ  പ്രഥമ ബാച്ച് പരിശീലനം പൂർത്തിയാക്കി; .   കേന്ദ്ര  സർക്കാർ പരിശീലനം രാജ്യത്തെ ഇതര   ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. ഗ്രാമീണ  ആദിവാസി സാങ്കേതിക  പരിശീലന പദ്ധതി ( റൂറൽ ട്രൈബൽ ടെക്നിക്കൽ ട്രെയിനിംഗ് പ്രൊജക്റ്റ് )പ്രകാരം കേന്ദ്ര  നൈപുണ്യ വികസന മന്ത്രാലയം തെരഞ്ഞെടുത്ത  മധ്യപ്രദേശിലെ വില്ലേജ് എഞ്ചിനീയർമാരുടെ  പ്രഥമ   ബാച്ച് പരിശീലനം പൂർത്തിയയാക്കി. ഗ്രാമ എഞ്ചിനീയർമാരായി മാറിയ 140 ആദിവാസി യുവാക്കൾക്ക് ഭോപ്പാലിൽ  നടന്ന ചടങ്ങിൽ നൈപുണ്യ  സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന സങ്കല്പം   ഗ്രാമീണ  യുവതി യുവാക്കളുടെ  ശാക്തീകരണത്തോടെയാണ്   രാജ്യത്ത് യാഥാർത്ഥ്യമാവുന്നത്.  യുവാക്കൾക്ക് തൊഴിൽ, സ്വയം തൊഴിൽ, പ്രാദേശികമായ സംരംഭകത്വം എന്നിവക്കുള്ള അവസരങ്ങൾ  സൃഷ്ടിച്ചു കൊണ്ടും സ്വാശ്രയതക്ക് ഊന്നൽ  നൽകിയുമുള്ള  ആത്മനിർഭർ ഭാരതിലേക്കുള്ള  പാതയുടെ തുടക്കം  ആത്മനിർഭർ  ഗ്രാമങ്ങളിലൂടെയാണ്,  പ്രഥമ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ പങ്കെടുത്തു കൊണ്ട് കേന്ദ്ര നൈപുണ്യ വികസന , സംരംഭകത്വ ,  ഇലക്ട്രോണിക്സ്  & ഇൻഫർമേഷൻ ടെക്‌നോളജി  വകുപ്പ് സഹമന്ത്രി ശ്രി. രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  

പൈലറ്റ്  പരിശീലനത്തിൻറെ വിജയം   രാജ്യത്തെ ഇതര ജില്ലകളിലേക്കും   പദ്ധതി വ്യാപിപ്പിക്കുന്നതിനു പ്രചോദനമാകുമെന്ന്‌  അദ്ദേഹം പറഞ്ഞു. രാജ്യത്തെ   ആദിവാസി യുവാക്കളെ പരമാവധി സ്വയം ശാക്തീകരിക്കുന്നതിന് ഈ പദ്ധതി സഹായകമാവും. യുവാക്കളുടെ നൈപുണ്യ ശേഷി  വികസനമെന്നത് അവരുടെ അഭിവൃദ്ധിയിലേക്കുള്ള പാസ്സ്പോർട്ടാണ് അദ്ദേഹം  പറഞ്ഞു. പൈലറ്റ്  പരിശീലനത്തിൻറെ വിജയത്തിൽ  സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി,  രാജ്യത്തെ ഇതര ജില്ലകളിലേക്കും ഇത്തരം പരിശീലനം വ്യാപിപ്പിക്കുമെന്ന് സൂചിപ്പിച്ചു. 
 
കൊവിഡ്  ശേഷമുള്ള ലോകം   ഇന്ത്യക്കും ഇന്ത്യക്കാർക്കും  നിരവധിയായ നൂതന  അവസരങ്ങൾ  ഉറപ്പു വരുത്തുന്നു. .അവിടെ  നൈപുണ്യ  ശേഷി വികസനത്തിന്   ഏറെ പ്രാധാന്യമുണ്ട്. നൈപുണ്യശേഷിയുടെ ആഗോളകേന്ദ്രമായി ഇന്ത്യയെ മാറ്റി ഇന്ത്യക്കാർക്ക് പുതിയ  അവസരങ്ങൾ പരമാവധി   ഉറപ്പാക്കുകയെന്ന സമീപനമാണ് ഇക്കാര്യത്തിൽ പ്രധാനമന്തി നിർദ്ദേശിച്ചിട്ടുള്ളത്;  മന്ത്രാലയം  അത്  യാഥാർത്ഥ്യമാക്കുന്നു.  തൊഴിൽരഹിതരായ   യുവാക്കളെ വില്ലേജ് എഞ്ചിനീയർമാരാക്കുക എന്ന ആശയം അതിൽ ഒന്നാമതാണ്; രാജ്യത്തെ  മറ്റ് ജില്ലകളിലും  ഇത് ആവർത്തിക്കും.സൻസദിയ സങ്കുൽ പരിയോജന  പദ്ധതിയുടെ  പൈലറ്റ്  പരിശീലനം  2022 മെയ് 13-ന് ആണ് ആരംഭിച്ചത്.  പ്രഥമ   പദ്ധതിയിൽ രാജ്യത്തെ  ആറ് (മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ)   സംസ്ഥാനങ്ങളിൽപ്പെട്ട   17 ജില്ലകളിൽ നിന്നുമുള്ള  250  യുവാക്കൾക്ക്    പരിശീലനം നൽകി.   

പ്രാദേശിക  ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി 700 ജില്ലകളിൽ  ഓരോ  ജില്ലാ നൈപുണ്യ പദ്ധതികൾ സൃഷ്ടിക്കുകയാണ്  പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  ഓരോ ജില്ലയ്ക്കും ഒരു മഹാത്മാഗാന്ധി നാഷണൽ ഫെല്ലോയെ  കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇവർ പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി യുവാക്കളുടെ   കഴിവുകൾ രൂപപ്പെടുത്തുന്നതിൽ ജില്ലാ ജനപ്രതിനിധി എന്ന നിലയിൽ   അതാത് ജില്ലാ കളക്ടറുമായി സഹകരിച്ച് പ്രവർത്തിക്കും. പ്രാദേശിക  സാഹചര്യങ്ങൾ കണക്കിലെടുത്ത് കാർഷിക സമ്പദ്‌വ്യവസ്ഥ, കാർഷികേതര സമ്പദ്‌വ്യവസ്ഥ  എന്നീ മേഖലകളിൽ  പരിശീലനം നൽകുകയാണ് ലക്‌ഷ്യം. വൈദ്യുതി , ​​സൗരോർജ്ജം, കാർഷിക യന്ത്രവൽക്കരണം, ഇ-ഗവേണൻസ്, പ്ലംബിങ് ആൻഡ് മേസൺ, ഇരുചക്ര വാഹനങ്ങളുടെ അറ്റകുറ്റപ്പണി എന്നീ വിഭാഗങ്ങളിലാണ് ഗുണഭോക്താക്കൾക്ക്  ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.  തൊഴിലോ സ്വയം തൊഴിലോ  കണ്ടെത്തുന്നതിനും  അല്ലെങ്കിൽ  സ്വന്തമായ  ബിസിനസ്സ്  ആരംഭിക്കുന്നതിനും  അതുവഴി മറ്റുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്തിനും പരിശീലനം  അവരെ പ്രാപ്തരാക്കും.  :


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top