"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:01 July 2022
കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. നൂറാം സഹകരണ ദിനാഘോഷമാണ് നടക്കുന്നത്. 'മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം' എന്നതാണ് ഇത്തവണ മുദ്രാവാക്യമെന്ന് സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്ക് സഹകരണ വകുപ്പ് ഏർപ്പെടുത്തിയ അവാർഡുകളും മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ പുരസ്കാരവും മറ്റ് പ്രത്യേക പുരസ്കാരങ്ങളും മന്ത്രി കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾ നാളെ നടക്കുന്ന സഹകരണദിന സമ്മേളനത്തിൽ വിതരണം ചെയ്യും.
രാവിലെ 9.30ന് സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ് സഹകരണ പതാക ഉയർത്തും. തുടർന്ന് 10 മുതൽ സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. സംസ്ഥാന യൂണിയൻ ചെയർമാൻ കോലിയാക്കോട് എൻ കൃഷ്ണൻ നായർ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്റ്റർ പി.കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന സഹകരണദിന സമ്മേളനം സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിക്കും. തോമസ് ചാഴികാടൻ എം.പി, പിഎസിഎസ് അസോസിയേഷൻ പ്രസിഡന്റ് വി.ജോയ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സഹകരണ ഓഡിറ്റ് ഡയറക്റ്റർ ഷെറിൻ, കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ, സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ, സഹകരണ പരീക്ഷ ബോർഡ് ചെയർമാൻ ആർ.വി സതീന്ദ്രകുമാർ, സഹകരണ വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽ കുമാർ, ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി സതീഷ് ചന്ദ്രൻ, ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ സി കെ ശശീന്ദ്രൻ, സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ്, മിനി ആന്റണി തുടങ്ങിയവർ സംസാരിക്കും.
മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ:
പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ലി. നം.51 എറണാകുളം, കണയന്നൂർ താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലി. നം.ഇ326 എറണാകുളം, പനയാൽ സർവീസ് സഹകരണ ബാങ്ക് ലി. നം. സി. 46 കാസർഗോഡ്, തിരുവല്ല ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലി. നം. എ 213 പത്തനംതിട്ട, വെള്ളോറ വനിത സർവീസ് സഹകരണ സംഘം ലി. നം. 1800 കണ്ണൂർ, വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം ലി. നം. 1071 തിരുവനന്തപുരം, കൊല്ലം ജില്ലാ സഹകരണ ആശുപത്രി ലി. നം. ക്യു 952, കേരള പൊലീസ് ഹൗസിങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലി. നം. 4348 എറണാകുളം, തളിപ്പറമ്പ എഡ്യൂക്കേഷണൽ സഹകരണ സംഘം ലി. നം. സി. 855 കണ്ണൂർ. മാർക്കറ്റിങ് സഹകരണ വിഭാഗത്തിൽ ജില്ലകളിൽ നിന്നും മതിയായ അപേക്ഷകൾ ലഭിക്കാത്തതിനാൽ ലഭിച്ച ശുപാർശകളിൽ ആദ്യത്തെ രണ്ട് അപേക്ഷകൾക്ക് ജൂറിയുടെ പ്രത്യേക പ്രോത്സാഹന സമ്മാനം ലഭിച്ചിട്ടുണ്ട്. നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് കോ- ഓപ്പറേറ്റീവ് സപ്ലൈ & മാർക്കറ്റിംഗ് സൊസൈറ്റി ലി. നം. എഫ് 1003 കോഴിക്കോട്, റീജിയണൽ ഫ്രൂട്സ് & വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി(വെജ് കോ) ലി. നം. സി 816 കണ്ണൂർ.
മികച്ച സഹകാരികൾക്കുള്ള സഹകരണ വകുപ്പ് പ്രഖ്യാപിച്ച പ്രസ്ഥാനത്തിന്റെ പിതാവായ റോബർട്ട് ഓവൻ പ്രഥമ പുരസ്കാരം കേരളത്തിൽ അരനൂറ്റാണ്ട് സഹകരണ മേഖലയിൽ പ്രവർത്തിച്ച ഗംഗാധരകുറുപ്പിന് ലഭിച്ചു. കോപ് ഡേ പുരസ്കാരം ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് ലി. നം. 829 ആലപ്പുഴ നേടി. സഹകരണ മന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം അർഹത നേടി. വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് ലി. നം.1015 എറണാകുളം ഇന്നോവേഷൻ അവാർഡ് നേടി. എക്സലൻസ് അവാർഡ് നേടിയത് എറണാകുളം പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് ലി. നം. 2232.