Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:07 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

India Vs England, Cricket, T20 Cricket, Sports

ഇ​ന്ത്യ​ന്‍ സം​ഘം ഇം​ഗ്ല​ണ്ടി​ലെ​ത്തി: ടി-20 ​സ​ന്നാ​ഹം ഇ​ന്ന്

Published:01 July 2022

ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റ് ക്ല​ബ്ബാ​യ ഡെ​ര്‍ബി​ഷെ​യ​റു​മാ​യി​ട്ടാ​ണ് ഇ​ന്ത്യ ഏ​റ്റു​മു​ട്ടു​ക.  അ​നൗ​ദ്യോ​ഗി​ക മ​ല്‍സ​ര​മാ​ണെ​ങ്കി​ലും മി​ക​ച്ച വി​ജ​യ​ത്തോ​ടെ ത​ന്നെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ര്‍ത്താ​നാ​യാ​രി​ക്കും ഹാ​ര്‍ദി​ക്കും സം​ഘ​വും ശ്ര​മി​ക്കു​ക. ഇം​ഗ്ല​ണ്ടു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര​യ്ക്കു മു​മ്പ് ത​ങ്ങ​ളു​ടെ വീ​ക്ക്നെ​സ് തി​രി​ച്ച​റി​യാ​നും അ​വ പ​രി​ഹ​രി​ക്കാ​നും ഇ​ന്ത്യ​ക്കു ല​ഭി​ക്കു​അ​വ​സ​രം കൂ​ടി​യാ​യി​രി​ക്കും ര​ണ്ടു പ​രി​ശീ​ല​ന ടി20 ​മ​ല്‍സ​ര​ങ്ങ​ള്‍. 

ല​ണ്ട​ന്‍: ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​ക്കു കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ ടീം ടി20 ​ ഇന്ന് സന്നാഹ മ​ല്‍സ​ര​ത്തി​നി​റ​ങ്ങു​ന്നു. അ​യ​ര്‍ല​ന്‍ഡു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര 2-0നു ​തൂ​ത്തു​വാ​രി​യ ശേ​ഷം ഇ​ന്ത്യ​ന്‍ സം​ഘം ഇം​ഗ്ല​ണ്ടി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇം​ഗ്ല​ണ്ടു​മാ​യി ജൂ​ലൈ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ടി20 ​പ​ര​മ്പ​ര​യ്ക്കു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ന്‍ ടീം ​ര​ണ്ടു പ​രി​ശീ​ല​ന ടി20​ക​ള്‍ ക​ളി​ക്കു​ന്നു​ണ്ട്. ഇ​വ​യി​ല്‍ ആ​ദ്യ​ത്തേ​ത് ഇ​ന്നു ന​ട​ക്കും. 

ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റ് ക്ല​ബ്ബാ​യ ഡെ​ര്‍ബി​ഷെ​യ​റു​മാ​യി​ട്ടാ​ണ് ഇ​ന്ത്യ ഏ​റ്റു​മു​ട്ടു​ക.  അ​നൗ​ദ്യോ​ഗി​ക മ​ല്‍സ​ര​മാ​ണെ​ങ്കി​ലും മി​ക​ച്ച വി​ജ​യ​ത്തോ​ടെ ത​ന്നെ ആ​ത്മ​വി​ശ്വാ​സം നി​ല​നി​ര്‍ത്താ​നാ​യാ​രി​ക്കും ഹാ​ര്‍ദി​ക്കും സം​ഘ​വും ശ്ര​മി​ക്കു​ക. ഇം​ഗ്ല​ണ്ടു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര​യ്ക്കു മു​മ്പ് ത​ങ്ങ​ളു​ടെ വീ​ക്ക്നെ​സ് തി​രി​ച്ച​റി​യാ​നും അ​വ പ​രി​ഹ​രി​ക്കാ​നും ഇ​ന്ത്യ​ക്കു ല​ഭി​ക്കു​അ​വ​സ​രം കൂ​ടി​യാ​യി​രി​ക്കും ര​ണ്ടു പ​രി​ശീ​ല​ന ടി20 ​മ​ല്‍സ​ര​ങ്ങ​ള്‍. 

 അ​യ​ര്‍ല​ന്‍ഡു​മാ​യു​ള്ള ര​ണ്ടാം ടി20​യി​ല്‍ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യ സ​ഞ്ജു സാം​സ​ണ്‍ വെ​ള്ളി​യാ​ഴ്ച​ത്തെ മ​ല്‍സ​ര​ത്തി​ലും ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ടാ​വു​മെ​ന്നു​റ​പ്പാ​ണ്. ഇ​ഷാ​ന്‍ കി​ഷ​നോ​ടൊ​പ്പം ഓ​പ്പ​ണ​റാ​യി ത​ന്നെ​യാ​യി​രി​ക്കും അ​ദ്ദേ​ഹം ഇ​റ​ങ്ങു​ക. ക​ഴി​ഞ്ഞ മ​ല്‍സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ ക​ന്നി ഫി​ഫ്റ്റി കു​റി​ക്കാ​ന്‍ സ​ഞ്ജു​വി​നാ​യി​രു​ന്നു. 77 റ​ണ്‍സാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. ഇ​നി ര​ണ്ടു പ​രി​ശീ​ല​ന ടി20​ക​ളി​ലും ഫോം ​നി​ല​നി​ര്‍ത്താ​നാ​യി​രി​ക്കും സ​ഞ്ജു​വി​ന്‍റെ ശ്ര​മം. അ​തി​നാ​യാ​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലും അ​ദ്ദേ​ഹ​ത്തി​നു സ്ഥാ​ന​മു​റ​പ്പി​ക്കാം. 

 ക​ഴി​ഞ്ഞ ടി20 ​പ​ര​മ്പ​ര​യി​ല്‍ തു​റു​പ്പു​ചീ​ട്ടാ​യി മാ​റി​യ ദീ​പ​ക് ഹൂ​ഡ​യി​ലാ​യി​രി​ക്കും പ​രി​ശീ​ല​ന ടി20​ക​ളി​ല്‍ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ. അ​യ​ര്‍ലാ​ന്‍ഡി​നെ​തി​രേ പ്ലെ​യ​ര്‍ ഓ​ഫ് ദി ​മാ​ച്ചാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ദ്ദേ​ഹ​മാ​യി​രു​ന്നു. ആ​ദ്യ ടി20​യി​ല്‍ പു​റ​ത്താ​വാ​തെ 47 റ​ണ്‍സെ​ടു​ത്ത ഹൂ​ഡ ര​ണ്ടാം ടി20​യി​ല്‍ 104 റ​ണ്‍സോ​ടെ എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രു​ന്നു. ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ ടി20​യി​ല്‍ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ഞ്ച്വ​റി നേ​ട്ടം. 

ഇ​തോ​ടെ ഈ ​ഫോ​ര്‍മാ​റ്റി​ല്‍ സെ​ഞ്ച്വ​റി കു​റി​ച്ച നാ​ലാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മാ​യും ഹൂ​ഡ മാ​റി​യി​രു​ന്നു. ഈ ​പ്ര​ക​ട​ന​ത്തോ​ടെ ഈ ​വ​ര്‍ഷ​ത്തെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കും അ​ദ്ദേ​ഹം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ്. അ​യ​ര്‍ലാ​ന്‍ഡു​മാ​യു​ള്ള ടി20 ​പ​ര​മ്പ​ര​യി​ല്‍ പു​തു​മു​ഖ​ങ്ങ​ളാ​യ രാ​ഹു​ല്‍ ത്രി​പാ​ഠി, അ​ര്‍ഷ്ദീ​പ് സി​ങ് എ​ന്നി​വ​ര്‍ക്കു അ​ര​ങ്ങേ​റാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ത്രി​പാ​ഠി ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ ആ​ദ്യ​മാ​യാ​ണ് ടീ​മി​ലേ​ക്കു വ​ന്ന​തെ​ങ്കി​ല്‍ അ​ര്‍ഷ്ദീ​പ് സൗ​ത്താ​ഫ്രി​ക്ക​യ്ക്കെ​തി​രേ നാ​ട്ടി​ല്‍ ന​ട​ന്ന അ​ഞ്ചു ടി20​ക​ളി​ലും ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. പ​ക്ഷെ ര​ണ്ടു പ​ര​മ്പ​ര​ക​ളി​ലും താ​രം പ്ല ​പ്ലെ​യി​ങ് ഇ​ല​വ​നി​ലെ​ത്തി​യി​ല്ല.  

എ​ന്നാ​ല്‍ വെ​ള്ളി​യാ​ഴ്ച ഡെ​ര്‍ബി​ഷെ​യ​റു​മാ​യി ന​ട​ക്കാ​നി​രി​ക്കു​ന്ന ടി20​യി​ല്‍ അ​ര്‍ഷ്ദീ​പും ത്രി​പാ​ഠി​യും ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു വ​ന്നേ​ക്കു​മെ​ന്നാ​ണ് വി​വ​രം.​കൂ​ടാ​തെ സൗ​ത്താ​ഫ്രി​ക്ക, അ​യ​ര്‍ലാ​ന്‍ഡ് ഇ​വ​ര്‍ക്കെ​തി​രാ​യ ര​ണ്ടു പ​ര​മ്പ​ര​ക​ളി​ലും അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ഓ​ള്‍റൗ​ണ്ട​ര്‍ വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍ക്കും പ​രി​ശീ​ല​ന മ​ല്‍സ​ര​ത്തി​ല്‍ ഇ​ടം ല​ഭി​ക്കാ​നി​ട​യു​ണ്ട്. ഇ​ന്ത്യ​യും ഡെ​ര്‍ബി​ഷെ​യ​റും ത​മ്മി​ലു​ള്ള ടി20 ​മ​ല്‍സ​രം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മ​ണി​ക്കാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ക്ഷെ ഈ ​ക​ളി ടെ​ലി​വി​ഷ​നി​ല്‍ ത​ല്‍സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ ക​ളി​യു​ടെ ലൈ​വ് സ്ട്രീ​മി​ങു​ണ്ടാ​വും. നേ​ര​ത്തേ ഇ​ന്ത്യ​യും ലെ​സ്റ്റ​ര്‍ഷെ​യ​റും ത​മ്മി​ല്‍ ന​ട​ന്ന ച​തു​ര്‍ദി​ന പ​രി​ശീ​ല​ന മ​ല്‍സ​ര​വും യൂ​ട്യൂ​ബി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്തി​രു​ന്നു. 

ഇ​ന്ത്യ​ന്‍ ടീം

ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ന്‍), ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ (വൈ​സ് ക്യാ​പ്റ്റ​ന്‍), ഇ​ഷാ​ന്‍ കി​ഷ​ന്‍, റു​തു​രാ​ജ് ഗെ​യ്ക്വാ​ദ്, സ​ഞ്ജു സാം​സ​ണ്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, വെ​ങ്കി​ടേ​ഷ് അ​യ്യ​ര്‍, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ല്‍ ത്രി​പാ​ഠി, ദി​നേ​ശ് കാ​ര്‍ത്തി​ക് (വി​ക്ക​റ്റ് കീ​പ്പ​ര്‍), യു​സ്വേ​ന്ദ്ര ചാ​ഹ​ല്‍, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, ര​വി ബി​ഷ്‌​നോ​യ്, ഹ​ര്‍ഷ​ല്‍ പ​ട്ടേ​ല്‍, ആ​വേ​ശ് ഖാ​ന്‍, അ​ര്‍ഷ്ദീ​പ് സി​ങ്, ഉ​മ്രാ​ന്‍ മാ​ലി​ക്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top