"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:02 July 2022
തെഹ്റാൻ: ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഗൾഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇറാനിൽ മൂന്നുപേർ മരിക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൾഫ് രാജ്യങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രാദേശിക സമയം പുലർച്ചെ 1.32നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് 6.3 തീവ്രത രേഖപ്പെടുത്തി. 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടുഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഇതാണ് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെടാൻ കാരണം. സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, ഖത്തർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.