Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:54 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

Rajiv Chandra Shekhar, Borris Johnson, London

രാജീവ് ചന്ദ്രശേഖർ - ബോറിസ് ജോൺസൺ കൂടിക്കാഴ്ച്ച ലണ്ടനിൽ : ഭാവി വാണിജ്യ-വ്യാപാര സഹകരണം ചർച്ചയിൽ

Published:02 July 2022

നേരത്തെ യു കെ ഇന്ത്യ വീക്കിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ 'ഡിജിറ്റൽ  മേഖലയിൽ ഇന്ത്യ - യു കെ സഹകരണം' എന്ന വിഷയത്തെ അധികരിച്ച് മന്ത്രി വിശദമായ പ്രഭാഷണം നടത്തുകയുണ്ടായി.

ന്യൂഡൽഹി: ലണ്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തിനെത്തിയ ഇലക്ട്രോണിക്സ് & ഐ റ്റി,  നൈപുണ്യവികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 , ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി വാണിജ്യ-വ്യാപാര സഹകരണവും പരസ്പരധാരണകളും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്‌തു. 

പോളിഗൺ, കൂ, ബിൽഡർ.എഐ, നൈക്ക, സെഫക്സ്പേ തുടങ്ങി പ്രമുഖ ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സാരഥികൾക്കൊപ്പമെത്തിയ രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ വ്യക്തമായ രേഖാചിത്രം  ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു.  നേരത്തെ യു കെ ഇന്ത്യ വീക്കിൻ്റെ ഭാഗമായി നടന്ന ചർച്ചയിൽ 'ഡിജിറ്റൽ  മേഖലയിൽ ഇന്ത്യ - യു കെ സഹകരണം' എന്ന വിഷയത്തെ അധികരിച്ച് മന്ത്രി വിശദമായ പ്രഭാഷണം നടത്തുകയുണ്ടായി. വിവിധ വികസന മേഖലകളിൽ  ഒരു ദശകം മുൻപുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് രാജ്യം ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. 

5ജി  അടക്കമുള്ള ഡിജിറ്റൽ മേഖലകളിൽ തനത് സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു കൊണ്ട് ഇന്ത്യ ഡിജിറ്റൽ രംഗത്ത് ഏറെ സ്വയം പര്യാപ്തത കൈവരിച്ചു കഴിഞ്ഞു. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 25 ശതമാനവും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക് നീക്കുകയാണ്  സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ  ( ഒരു ട്രില്ല്യൺ ഡോളർ) ഡിജിറ്റൽ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം നടന്നടുക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  

 ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തുന്ന മന്ത്രി ഗാന്ധി നഗറിൽ നടക്കുന്ന ഡിജിറ്റൽ ഇന്ത്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി നാളെ ഗുജറാത്തിലേക്ക് തിരിക്കും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top