Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:40 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Maharashtra, Eknath Shinde, rahul narvekar, bjp, speaker, national latest news

രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ

Published:03 July 2022

മഹാവികാസ് ആഘാഡി സ്ഥാനാർഥിയായി ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മത്സരിച്ചത്.

മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി എംഎഎൽഎ രാഹുൽ നർവേക്കർക്ക് വിജയം. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി- ഷിന്‍ഡെ സഖ്യസ്ഥാനാർത്തിയുടെ വിജ‍യം. 164 വോട്ടുകൾ നേടിയാണ് നർവേക്കർ വിജയമുറപ്പിച്ചത്.

മഹാവികാസ് ആഘാഡി സ്ഥാനാർഥിയായി ശിവസേന എംഎൽഎ രാജൻ സാൽവിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. 2 സമാജ്‌വാദി പാർട്ടി എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. 

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അം​ഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സഭയിൽ അവലംബിച്ചത്. ശിവസേനയുടെ മുൻ നേതാവായിരുന്നു രാഹുൽ. 2014ൽ അദ്ദേഹം പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു. പിന്നീട് 2019ലാണ് അദ്ദേഹം ബിജെപിയിൽ എത്തിയത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top