Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
14
August 2022 - 11:40 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

kollam, tour bus, fire, crime news

ആവേശംകൊള്ളിക്കാന്‍ ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം; ഒഴിവായത് വന്‍ ദുരന്തം

Published:03 July 2022

കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. 

കൊല്ലം: വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ബസിന് മുകളിൽ അപകടകരമായ രീതിയിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം.തലനാരിഴയ്ക്കാണ് സംഭവത്തിൽ അപകടം ഒഴിവായത്.  കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പൂത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. 

കഴിഞ്ഞ 26 ന് കൊല്ലം പെരുമണ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് വിനോദയാത്രയ്ക്ക് മുമ്പ് ആവേശംകൊള്ളിക്കാനായി ബസ് ജീവനക്കാരുടെ പ്രകടനം. യാത്രയ്ക്കായി രണ്ട് കമ്പനികളുടെ ബസ്സാണ് വിദ്യാർത്ഥികൾ ബുക്ക് ചെയ്തിരുന്നത്. ബസുകൾ തമ്മിലുള്ള മത്സരമാണ് വലിയ അപകടത്തിന് വഴിവയ്ക്കാമായിരുന്ന സംഭവത്തിലേക്ക് കടന്നത്. തീ പടർന്നയുടൻ ബസ് ജീവനക്കാരൻ മുകളിൽ കയറി തീ അണയ്ക്കുകയായിരുന്നു. 

സംഭവത്തിൽ കോളജിന് പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ബസ് വയനാട് വഴി കർണാടകയിലേക്ക് പോയിരിക്കുകയാണെന്നും ഉടമയെ കണ്ടെത്തിയെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കൊമ്പൻ എന്ന പേരിലെ ബസ്സിലാണ് അപകടകരമായ അഭ്യാസപ്രകടനം അരങ്ങേറിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top