"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:03 July 2022
എഗ്ബാസ്റ്റണ്‍: ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്റെ മൂന്നാം ദിനം ജോണി ബെയർസ്റ്റോയുടെ കിടിലൻ സെഞ്ചുറിക്കിടയിലും ഇന്ത്യക്ക് 201 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 284 ന് പുറത്താക്കി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്തിട്ടുണ്ട്. 32 റൺസുമായി പൂജാരയും 16 റൺസുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യയ്ക്കായി ആദ്യ ഓവറിൽ ആന്റേഴ്സണെ ബൗണ്ടറി പായിച്ച് ശുഭ്മൻ ഗിൽ തുടങ്ങിയെങ്കിലും അടുത്ത പന്തിൽ സ്ലിപ്പിൽ ക്രൗളിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ ഹനുമ വിഹാരി 44 പന്തിൽ 11 റൺസെടുത്ത് നിൽക്കേ ബ്രോഡിന്റെ പന്തിൽ ബെയർസ്റ്റോയ്ക്ക് പിടികൊടുത്ത് മടങ്ങി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 416 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ പുറത്തായി. 106 റണ്‍സുമായി ബെയ്ര്‍സ്റ്റോ ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായപ്പോള്‍ ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുംമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ്ങിൽ ഇന്ത്യന്‍ നായകൻ ജസ്പ്രീത് ബുംമ്ര പന്തുകൊണ്ടും കളംവാണപ്പോള്‍ ഇംഗ്ലീഷ് മുന്‍നിര തകര്‍ന്നിരുന്നു. മുന്‍നിരക്കാരായ അലക്സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകള്‍ ബുംമ്ര വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. മുന്‍ നായകന് ജോ റൂട്ടിനെ 31ല്‍ നില്‍ക്കേ മുഹമ്മദ് സിറാജും ജാക്ക് ലീച്ചിനെ അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമിയും പുറത്താക്കി. ഇതോടെ അഞ്ചിന് 84 എന്ന നിലയില്‍ രണ്ടാംദിനം ഇംഗ്ലണ്ട് അവസാനിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ ജോണി ബെയ്ര്‍സ്റ്റോ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിക്കുകയും ചെയ്തു.
ആറാം വിക്കറ്റില്‍ ജോണി ബെയ്ര്‍സ്റ്റോയ്ക്കൊപ്പം ടീമിനെ കരകയറ്റാന്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നോക്കിയെങ്കിലും 66 റണ്‍സ് കൂട്ടുകെട്ടില്‍ പരിശ്രമം അവസാനിച്ചു. ക്യാച്ചുകളുടെ ആനൂകൂല്യം രണ്ടുതവണ ലഭിച്ച സ്റ്റോക്സിനെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ബുമ്ര പറന്നുപിടിക്കുകയായിരുന്നു. 36 പന്തില്‍ 25 റണ്‍സാണ് സ്റ്റോക്സിന്റെ നേട്ടം. 149-6 എന്ന നിലയില്‍ സമ്മര്‍ദത്തിലായിരുന്ന ഇംഗ്ലണ്ടിനെ 200 കടത്തിയ ബെയ്ര്‍സ്റ്റോ 119 പന്തില്‍ 11-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. ന്യൂസിലന്‍ഡിനെതിരെ പുറത്തെടുത്ത മിന്നും ഫോം തുടരുകയായിരുന്നു ബെയ്ര്‍സ്റ്റോ. ഈ വര്‍ഷം ബെയര്‍സ്റ്റോയുടെ അഞ്ചാം ശതകമാണിത്.
140 പന്തില്‍ 106 റണ്‍സെടുത്ത് നില്‍ക്കേ ബെയ്ര്‍സ്റ്റോയെ ഷമി, കോലിയുടെ കൈകളിലെത്തിച്ചു. 14 ഫോറും രണ്ട് സിക്സും ബെയ്ര്‍സ്റ്റോയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഞ്ച് പന്തില്‍ 1 റണ്‍ നേടാനേ സിറാജ് അനുവദിച്ചുള്ളൂ. ബെയ്ര്‍സ്റ്റോയ്ക്കൊപ്പം പ്രതിരോധമുയര്‍ത്തിയ സാം ബില്ലിംഗ്സ് 57 പന്തില്‍ 36 റണ്‍സെടുത്ത് നില്‍ക്കേ സിറാജിന്റെ പന്തില്‍ ബൗള്‍ഡായി. അവസാനക്കാരനായി മാറ്റി പോട്ട്സിനെയും(18 പന്തില്‍ 19) മടക്കി സിറാജ് നാല് വിക്കറ്റ് തികച്ചു. ആറ് റണ്‍സുമായി ജിമ്മി ആന്ഡേഴ്സണ് പുറത്താകാതെ നിന്നു.