Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
14
August 2022 - 11:29 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

'ജയ ജയ കോമള കേരള ധരണി' എല്ലാ സാംസ്കാരിക പരിപാടികളിലും ആമുഖ ഗാനമാക്കും: വി. ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും പാടും; മന്ത്രി സജി ചെറിയാൻ

Published:03 July 2022

സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ രചിച്ച കവിത 2014ൽ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു സാംസ്കാരിക പരിപാടികളിലും പാടി കേട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു

കോട്ടയം: 'ജയ ജയ കോമള കേരള ധരണി' എന്ന് തുടങ്ങുന്ന കേരളത്തിൻ്റെ സാംസ്കാരിക ഗാനം എല്ലാ സാംസ്കാരിക പരിപാടികളുടെയും ആമുഖ ഗാനമായി ആലപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വൈക്കത്ത് കെ.എസ്.എഫ്.ഡി.സി.യുടെ മൾട്ടിപ്ലക്സ് തീയറ്ററിൻ്റെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായ ബോധേശ്വരൻ രചിച്ച കവിത 2014ൽ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു സാംസ്കാരിക പരിപാടികളിലും പാടി കേട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സാംസ്കാരിക മന്ത്രിയായി 13 മാസമായി. നിരവധി സാംസ്കാരിക പരിപാടികളിൽ പങ്കെടുത്തിട്ടും ഒരിടത്തും ഇത് പാടി കേട്ടിട്ടില്ല. സാംസ്കാരിക പരിപാടിയിൽ ഇതാദ്യമായി ചരിത്ര ഭൂമിയായ വൈക്കത്താണ് പാടി കേട്ടത്. അതിന് വൈക്കത്തുകാരോട് പ്രത്യേക സ്നേഹമുണ്ട്. ഗായകരായ വി. ദേവാനന്ദും വൈക്കം വിജയലക്ഷ്മിയും ചേർന്ന് മനോഹരമായി ആലപിച്ചു. ഇവർ തന്നെ ഇതു പാടട്ടെ. മറ്റാരെയും തേടേണ്ട. ഒരാഴ്ചയ്ക്കുള്ളിൽ സംഗീതം ചിട്ടപ്പെടുത്തി തുടർ നടപടി സ്വീകരിക്കും. ഇതിന് കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top