Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:07 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

Amit Shah, Delhi

നൂ​​റാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണ ദി​​നാ​​ച​​ര​​ണം ഇ​​ന്ന് ഡ​​ൽ​​ഹി​​യി​​ൽ

Published:04 July 2022

കേ​​ന്ദ്ര ക്ഷീ​​ര- മ​​ത്സ്യ​​ബ​​ന്ധ​​ന മ​​ന്ത്രി പ​​ർ​​ഷോ​​ത്തം രൂ​​പാ​​ല, സ​​ഹ​​ക​​ര​​ണ സ​​ഹ​​മ​​ന്ത്രി ബി.​​എ​​ൽ. വ​​ർ​​മ, ഐ​​സി​​എ-​​എ​​പി പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ച​​ന്ദ്ര പാ​​ൽ സി​​ങ് എ​​ന്നി​​വ​​രും ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. യോ​​ഗ​​ത്തി​​ൽ എ​​ൻ​​സി​​യു​​ഐ പ്ര​​സി​​ഡ​​ന്‍റ് ദി​​ലീ​​പ് സം​​ഘാ​​നി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര സ​​ഹ​​ക​​ര​​ണ മ​​ന്ത്രാ​​ല​​യ​​വും നാ​​ഷ​​ണ​​ൽ കോ- ​​ഓ​​പ്പ​​റേ​​റ്റീ​​വ് യൂ​​ണി​​യ​​ൻ ഒ​​ഫ് ഇ​​ന്ത്യ​​യും (എ​​ൻ​​സി​​യു​​ഐ) സം​​യു​​ക്ത​​മാ​​യി ഇ​​ന്ന് ന്യൂ​​ഡ​​ൽ​​ഹി​​യി​​ലെ വി​​ജ്ഞാ​​ൻ ഭ​​വ​​നി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 100ാമ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണ ദി​​നാ​​ച​​ര​​ണ​​ത്തി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര, സ​​ഹ​​ക​​ര​​ണ മ​​ന്ത്രി അ​​മി​​ത് ഷാ ​​മു​​ഖ്യാ​​തി​​ഥി​​യാ​​കും. സ​​ഹ​​ക​​ര​​ണ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലും പ​​രി​​ശീ​​ല​​ന​​ത്തി​​ലും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​യി​​ലെ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ ഒ​​രു ഉ​​ന്ന​​ത സം​​ഘ​​ട​​ന​​യാ​​ണ് എ​​ൻ​​സി​​യു​​ഐ. "സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ ആ​​ത്മ​​നി​​ർ​​ഭ​​ര ഭാ​​ര​​ത​​വും മെ​​ച്ച​​പ്പെ​​ട്ട ലോ​​ക​​വും നി​​ർ​​മി​​ക്കു​​ന്നു' എ​​ന്ന​​താ​​ണ് 100ാമ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണ ദി​​ന​​ത്തി​​ന്‍റെ മു​​ഖ്യ വി​​ഷ​​യം. കേ​​ന്ദ്ര ക്ഷീ​​ര- മ​​ത്സ്യ​​ബ​​ന്ധ​​ന മ​​ന്ത്രി പ​​ർ​​ഷോ​​ത്തം രൂ​​പാ​​ല, സ​​ഹ​​ക​​ര​​ണ സ​​ഹ​​മ​​ന്ത്രി ബി.​​എ​​ൽ. വ​​ർ​​മ, ഐ​​സി​​എ-​​എ​​പി പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ച​​ന്ദ്ര പാ​​ൽ സി​​ങ് എ​​ന്നി​​വ​​രും ആ​​ഘോ​​ഷ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. യോ​​ഗ​​ത്തി​​ൽ എ​​ൻ​​സി​​യു​​ഐ പ്ര​​സി​​ഡ​​ന്‍റ് ദി​​ലീ​​പ് സം​​ഘാ​​നി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ആ​​ത്മ​​നി​​ർ​​ഭ​​ര ഭാ​​ര​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന ആ​​ശ​​യ​​വും ദ​​ർ​​ശ​​ന​​വും ഇ​​ന്ത്യ​​ൻ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യു​​ടെ സ്വ​​യം സു​​സ്ഥി​​ര​​മാ​​യ വ​​ള​​ർ​​ച്ച​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള​​താ​​ണ്; കൂ​​ടാ​​തെ ഇ​​ന്ത്യ​​യു​​ടെ സ​​ഹ​​ക​​ര​​ണ മാ​​തൃ​​ക ആ​​ത്മ​​നി​​ർ​​ഭ​​ര ഭാ​​ര​​തം കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള കേ​​ന്ദ്ര ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ ഊ​​ന്ന​​ലു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു.ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​മാ​​ണ് ഇ​​ന്ത്യ​​യി​​ലേ​​ത്. നി​​ല​​വി​​ൽ, 90 ശ​​ത​​മാ​​നം ഗ്രാ​​മ​​ങ്ങ​​ളെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന 8.5 ല​​ക്ഷ​​ത്തി​​ല​​ധി​​കം ശൃം​​ഖ​​ല​​യു​​ള്ള ഇ​​ന്ത്യ​​യി​​ലെ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ ഗ്രാ​​മ-​​ന​​ഗ​​ര മേ​​ഖ​​ല​​ക​​ളി​​ലെ സ​​മ​​ഗ്ര​​മാ​​യ വ​​ള​​ർ​​ച്ച​​യ്ക്ക് സാ​​മൂ​​ഹി​​ക- സാ​​മ്പ​​ത്തി​​ക വി​​ക​​സ​​നം കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള സു​​പ്ര​​ധാ​​ന സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ്. അ​​മു​​ൽ, ഇ​​ഫ്‌​​കോ, ക്രി​​ബ്‌​​കോ, നാ​​ഫെ​​ഡ് മു​​ത​​ലാ​​യ​​വ ഇ​​ന്ത്യ​​യി​​ലെ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ അ​​റി​​യ​​പ്പെ​​ടു​​ന്ന വി​​ജ​​യ​​ഗാ​​ഥ​​ക​​ളി​​ൽ ചി​​ല​​താ​​ണ്.

പ്രാ​​ഥ​​മി​​ക കാ​​ർ​​ഷി​​ക വാ​​യ്പാ സം​​ഘ​​ങ്ങ​​ളു​​ടെ കം​​പ്യൂ​​ട്ട​​ർ​​വ​​ൽ​​ക്ക​​ര​​ണ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യെ കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള സു​​പ്ര​​ധാ​​ന തീ​​രു​​മാ​​ന​​മാ​​ണ് കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ അ​​ടു​​ത്തി​​ടെ കൈ​​ക്കൊ​​ണ്ട​​ത്. ഈ ​​സം​​ഘ​​ങ്ങ​​ൾ​​ക്ക് അ​​വ​​രു​​ടെ ബി​​സി​​ന​​സ് വൈ​​വി​​ധ്യ​​വ​​ത്ക​​രി​​ക്കാ​​നും ഒ​​ന്നി​​ല​​ധി​​കം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ/ സേ​​വ​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കാ​​നും സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്നു. ഏ​​ക​​ദേ​​ശം 63,000 പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​യ പ്രാ​​ഥ​​മി​​ക കാ​​ർ​​ഷി​​ക വാ​​യ്പാ സം​​ഘ​​ങ്ങ​​ളു​​ടെ ക​​മ്പ്യൂ​​ട്ട​​ർ​​വ​​ൽ​​ക്ക​​ര​​ണം 5 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഈ ​​പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്നു. മൊ​​ത്തം ബ​​ജ​​റ്റ് വി​​ഹി​​തം രൂ​​പ. 2,516 കോ​​ടി രൂ​​പ.

ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ ജൂ​​ലൈ ര​​ണ്ടി​​ന് നൂ​​റാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണ ദി​​നം (കോ​​പ്സ് ഡേ) ​​ആ​​ഘോ​​ഷി​​ച്ചു. സ​​ഹ​​ക​​ര​​ണ ത​​ത്ത്വ​​ങ്ങ​​ളി​​ലും മൂ​​ല്യ​​ങ്ങ​​ളി​​ലും നി​​ന്ന് പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ട് മ​​നു​​ഷ്യ​​കേ​​ന്ദ്രീ​​കൃ​​ത​​മാ​​യ ഒ​​രു ബി​​സി​​ന​​സ് മാ​​തൃ​​ക പി​​ന്തു​​ട​​രു​​ന്ന​​തി​​ലൂ​​ടെ ലോ​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളു​​ടെ അ​​തു​​ല്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു​​കൊ​​ണ്ട് ഐ​​ക്യ​​രാ​​ഷ്‌​​ട്ര​​സ​​ഭ​​യു​​ടെ അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണ വ​​ർ​​ഷ​​മാ​​യ 2012 മു​​ത​​ലു​​ള്ള ഒ​​രു ദ​​ശാ​​ബ്ദ​​ത്തെ ഇ​​ത് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്നു.

സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​വ​​ബോ​​ധം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും അ​​ന്താ​​രാ​​ഷ്‌​​ട്ര ഐ​​ക്യ​​ദാ​​ർ​​ഢ്യം, സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ക്ഷ​​മ​​ത, സ​​മ​​ത്വം, ലോ​​ക​​സ​​മാ​​ധാ​​നം എ​​ന്നീ ആ​​ശ​​യ​​ങ്ങ​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണ ദി​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം. തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന ജ​​ന​​സം​​ഖ്യ​​യു​​ടെ 10 ശ​​ത​​മാ​​നം പേ​​ർ​​ക്ക് സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ ജോ​​ലി ന​​ൽ​​കു​​ന്നു, കൂ​​ടാ​​തെ 300 ഏ​​റ്റ​​വും വ​​ലി​​യ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ 2,146 ബി​​ല്യ​​ൺ യു​​എ​​സ് ഡോ​​ള​​ർ വി​​റ്റു​​വ​​ര​​വ് ഉ​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top