Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 12:21 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

ഗോവൻ 'ഫെനി' മറന്നേക്കൂ: വരുന്ന ക്രിസ്മസ് സീസണിൽ കേരളത്തിന്‍റെ നാടൻ ഫെനി എത്തും

Published:04 July 2022

കേരള സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിൽ പഴങ്ങള്‍ ഉപയോഗിച്ച്‌ മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള തീരുമാനമുണ്ടായിരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫെനി ഉത്പാദിപ്പിക്കുന്നതിനായി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അന്തിമാനുമതി ലഭിച്ചത്.

കോട്ടയം: കശുമാങ്ങ വാറ്റിയെടുക്കുന്ന മദ്യമായ 'ഫെനി'യടിക്കാൻ ഇനി ഗോവ വരെ പോയി ബുദ്ധിമുട്ടണ്ട. താമസിയാതെ കേരളത്തിലെ ബവ്റിജസ് ഷോപ്പുകളിൽ തനി നാടൻ ഫെനിയെത്തും. സഹകരണ വകുപ്പിൽ നിന്നാണ് ആദ്യ കേരള ഫെനിയുടെ ഉദയം. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ പദ്ധതി നടപ്പിലാക്കാന്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിനാണ് അന്തിമാനുമതി കിട്ടിയത്. ഡിസംബറോടെ ഫെനി ഉത്പാദനം ആരംഭിക്കാനാണ് തീരുമാനം. 

കേരള സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിൽ പഴങ്ങള്‍ ഉപയോഗിച്ച്‌ മൂല്യവര്‍ധിത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള തീരുമാനമുണ്ടായിരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫെനി ഉത്പാദിപ്പിക്കുന്നതിനായി ഡിസ്റ്റിലറി ആരംഭിക്കാന്‍ ബാങ്കിന് സര്‍ക്കാരില്‍നിന്ന് അന്തിമാനുമതി ലഭിച്ചത്. ഫെനി ഉത്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടന്നില്ല. ഒരു ലിറ്റര്‍ ഫെനിയുടെ നിർമാണ ചെലവ് 200 രൂപയാണ്. അത് ബവ്റിജസ് കോര്‍പറേഷന്‍ വഴി 500 രൂപയ്‌ക്ക് വില്‍ക്കാനാണ് തീരുമാനം. 

പുതിയ സംരഭം സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്. ഇത് സഹകരണ മേഖലയിൽ ഒരു പുത്തൻ 'ഉണർവു'ണ്ടാക്കിയേക്കാം. നിരവധി ഫെനി ആരാധകരുള്ള സംസ്ഥാനമാണ് കേരളം. പഴുത്ത കശുമാങ്ങയുടെ ചാറിന്റെ ഫ്ലേവറുള്ള ഇതിന്റെ വില തുഛം ഗുണം മെച്ചമെന്നാണ് ഇവരുടെ ഭാഷ്യം. എന്തായാലും ഫെനിയടിക്കാൻ
മാത്രം ഗോവയ്ക്കു പോകുന്നവർക്കും സന്തോഷകരമായിട്ടുണ്ട് പുതിയ പദ്ധതി. കാര്യങ്ങൾ ഭംഗിയായി നടന്നാൽ വരുന്ന ക്രിസ്മസ് സീസണിൽ നാടൻ ഫെനി മലയാളക്കരയിൽ ലഭ്യമാകും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top