പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു
Published:04 July 2022
കൊച്ചി ; മരടില്‍ സ്കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. മരടിലാണ് സംഭവം. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക്ക് പോസ്റ്റില്‍ ഉണ്ടായിരുന്ന കേബിളില്‍ ബസ് തട്ടി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ബസിനുള്ളില്‍ എട്ടു വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല.