"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:04 July 2022
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. 164 വോട്ടാണ് ഷിന്‍ഡെ പക്ഷത്തിന് ലഭിച്ചത്. അതായത് കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി. അതേസമയം ഉദ്ധവ്-എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിന് 99 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.
ഇന്നലെ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച 107 വോട്ട് പോലും നേടാന്‍ സഖ്യത്തിന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. പ്രത്യേക സഭാ സമ്മേളനം ചേര്‍ന്നാണ് വോട്ടെടുപ്പ് നടത്തിയത്. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഉദ്ധവ് പക്ഷത്ത് നിന്ന് ഒരു എംഎല്‍എ കൂടി ഷിന്‍ഡെ ക്യാമ്പിലെത്തി. 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.