"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:05 July 2022
മാവൂര്‍: ചാത്തമംഗലത്തുകാരന് സച്ചിന് മണവാട്ടിയായത് മ്യാന്മാറിലെ ഷിന് നേയ്ളിന്. പ്രണയത്തിന് ഭാഷയോ ദേശമോ അതിര്വരമ്പാവില്ലെന്ന് പറയുകയാണ് ഇവര്‍. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ വേങ്ങേരി മഠം തെക്കുമ്പലം ഗോകുലത്തില്‍ റിട്ട. ജില്ലാ ലോട്ടറി ഓഫീസര്‍ പി.സി. മുരളീധരന്റെയും ലോട്ടറിവകുപ്പില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച ജ്യോതിയുടെയും മൂത്തമകനാണ് സച്ചിന് മുരളി.
മ്യാന്മാര് യങ്കൂണ്‍ നോര്‍ത്ത് ഡഗോണ് ടൗണ്‍ഷിപ്പിലെ നേയ്ളിന്റെയും ഡോ. ന്യോ ന്യോ വിന്നിന്റെയും മകള്‍ ഷിന് നേയ്ളിനാണ് വധു. ബുധനാഴ്ച രാവിലെ 10-നും 11-നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ എരഞ്ഞിപ്പാലം ആശിര്‍വാദ് ലോണ്സിലാണ് ഇവരുടെ വിവാഹം. കേരളീയ ആചാരപ്രകാരമാണ് വിവാഹം.
അയര്‍ലന്‍ഡിലെ കോര്‍ക് യൂണിവേഴ്സിറ്റി കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്. മാസ്റ്റേഴ്സ് കോഴ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. സഹപാഠികളുമായിരുന്നു. തുടര്‍ന്ന്, അയര്‍ലന്‍ഡിലെ അത്ലോണില്‍ എറിക്സന് ടെലികോം സോഫ്റ്റ്വേര്‍ സ്ഥാപനത്തില്‍ ഡെവലപ്പേഴ്സായി ജോലിചെയ്യുമ്പോഴാണ് കൂടുതല്‍ അടുക്കുന്നത്. 2017 സെപ്റ്റംബറിലാണ് സച്ചിന് മുരളി ഇവിടെ ചേരുന്നത്. 2018 ജനുവരിയില്‍ ഷിന് നേയ്ളിനും ജോലിക്ക് കയറി.
തുടര്‍ന്ന് സച്ചിന് മുരളി ഡബ്ലിനിലെ ആമസോണ്‍ വെബ് സര്‍വീസിലേക്ക് മാറി. നിലവില്‍ അയര്‍ലന്‍ഡിലെ ടുലമോറിലാണ് ഇരുവരും താമസിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാനായി ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെത്തി. ജൂലായ് 26-ന് മ്യാന്മാറിലും അവിടത്തെ ആചാരപ്രകാരവും ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഇതിനായി ഇരുവരും ജൂലായ് 24-ന് മ്യാന്മാറിലേക്ക് പോകും.