Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Kamal Hassan, Viral, Special Story

വെള്ളത്തിന് മുകളിൽ 50 അടി വലുപ്പമുള്ള 'കമലഹാസൻ' ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

Published:05 July 2022

മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്താണ് 50 അടി നീളത്തിലും 30 അടി വീതിയിലും ചിത്രം നിർമ്മിച്ചത്.

നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ തീർക്കുന്ന  സുരേഷിൻ്റെ എൺപത്തി അഞ്ചാമത്തെ മീഡിയം ഉപയോഗിച്ചുള്ള ചിത്രം ആണ് ഫോം ഷീറ്റിൽ പിറന്നത്. കുട്ടികൾ ക്രാഫ്റ്റ്  വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധനിരങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ്  ഉലകനായകൻ കമലഹാസൻ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്.

മൂന്നാറിലെ വൈബ് റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസം സമയമെടുത്താണ് 50 അടി നീളത്തിലും 30 അടി വീതിയിലും ചിത്രം നിർമ്മിച്ചത്. കണ്ടൻ്റ് ക്രിയേട്ടേഴ്‌സ് ഓഫ് കേരള എന്ന യൂട്ടൂബേഴ്സ്  സംഘടനയുടെ സംഗമവുമായി  ബന്ധപ്പെട്ടാണ് കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷ് പ്രതികൂല കാലാവസ്ഥയിലും വെള്ളത്തിന്  മുകളിൽ വലിയ ചിത്രം സാധ്യമാക്കിയത്. തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടിൽ ഇൻഡോർ സ്റ്റേഡിയം ഫ്ലോറൂം ഒക്കെ   ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി വരച്ചിട്ടുണ്ടെങ്കിലും  സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ് എന്ന് സുരേഷ് പറഞ്ഞു. 

സുരേഷിനെ കൂടാതെ മകൻ ഇന്ദ്രജിത്തും രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി സിസിഒകെ ചെയർമാൻ റോബിൻ സിൻ വൈബ് റിസോർട്ട് ജനറൽ മാനേജർ വിമൽ റോയ്, അസി.ജനറൽ മാനേജർ  ബേസിൽ എന്നിവരുടെ  സഹായത്തോടെയാണ്  മൂന്നാറിൽ  സുരേഷിൻ്റെ എൺപതഞ്ചാമതെ 85-ാമത്തെ മീഡിയം പിറന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top