Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:17 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

RAW International Film Festival, movies, mollywood

'റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ്; പില്ലർ നമ്പർ 581ലെ ആദി ഷാനിന്'

Published:05 July 2022

കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലർ നമ്പർ.581

റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയുടെ ഈ വർഷത്തെ ബെസ്ററ് ആക്ടർ അവാർഡ്  ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുതിയ "പില്ലർ നമ്പർ.581" എന്ന ഹൃസ്വ ചിത്രത്തിലെ നായകൻ ആദി ഷാൻ കരസ്ഥമാക്കി. 5 മുതൽ 50 മിനുട്ട് വരെ ധൈർക്യമുള്ള വിഭാഗത്തിൽ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പില്ലർ നമ്പർ.581

തമിഴിലും മലയാളത്തിലുമായി രണ്ട് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വേറിട്ട അഭിനയമികവ് കൊണ്ടും പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവർന്ന ആദി ഷാനിന് ബെസ്ററ് ആക്ടർ പുരസ്‌കാര ജേതാവാകാൻ കഴിഞ്ഞത്. മാഗസിൻ മീഡിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയും  മകൾ ഷിഫ ബാദുഷയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. സക്കീർ ഹുസൈൻ ,അഖില പുഷ്പാഗധൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.


അരുൺ രാജിന്റെ സംഗീതവും എസ്‌.അമൽ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു. എഡിറ്റർ :സിയാദ് റഷീദ് ,പ്രൊഡക്ഷൻ കൺട്രോളർ :സക്കീർ ഹുസൈൻ ,ആർട്ട് :നാസർ ഹമീദ് പുനലൂർ ,മേക്കപ്പ് :അമൽ ചന്ദ്രൻ , കോസ്റ്റ്യൂം :എ.എം, അസോസിയേറ്റ് ഡയറക്ടർ :അനീഷ് ജോർജ്, സൗണ്ട് ഡിസൈൻ :കരുൺ പ്രസാദ്, പി.ആർ.ഒ :പി.ശിവപ്രസാദ്, സ്റ്റിൽസ് :ബേസിൽ സക്കറിയ, ഡിസൈൻ :അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top