"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:05 July 2022
ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീം അംഗവും കോരള ക്രിക്കറ്റ് ടീമിന്റെ പേസ് ബോളറുമായ ബേസിൽ തമ്പി വിവാഹിതനായി. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ആയ ബേസിൽ തമ്പി മുല്ലമംഗലം വീട്ടിൽ എം എം തമ്പിയുടേയും ലിസി തമ്പിയുടേയും മകനാണ്. പെരുമ്പാവൂർ കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടിൽ റോയി ഡേവിഡിന്റെയും ജെസ്സി റോയിയുടെയും മകൾ സ്നേഹ റോയ് ആണ് വധു.
കേരള ക്രിക്കറ്റ് ടീമിന്റെ രഞ്ജി ട്രോഫി പരിശീലകനായ ടിനു യോഹന്നാന്, കേരളാ ക്യാപ്റ്റന്‍ സച്ചിന് ബേബി, എൈപിൽ താരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ 8 വർഷത്തോളമായി കേരള ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ബേസിൽ തമ്പി. 2014-15 സീസണില്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറി. കേരളത്തിന് വേണ്ടി അഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മിന്നും പ്രകടനങ്ങൾ 2017 ൽ ബേസിലിനെ ഐപിഎൽ ടീമായ ഗുജറാത്ത് ലയൺസിലെത്തിച്ചു.തൊട്ടുത്ത വര്‍ഷം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചു.