Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
10
August 2022 - 4:22 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

സജി ചെറിയാനിൽ നിന്ന് വിശദീകരണം തേടി മുഖ്യമന്ത്രി ; പ്രസംഗം പരിശോധിക്കുമെന്ന് സിപിഎം

Published:05 July 2022

സജി ചെറിയാന്‍റെ പ്രസംഗം പരിശോധിക്കുമെന്നും ജില്ലാ നേതൃത്വത്തോട് ഇതേ കുറിച്ച് അന്വേഷിക്കും അതിന് ശേഷം നിലപാട് അറിയിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കി.

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയക്കെതിരെയുള്ള മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും രാജിവെക്കണമെന്നും പ്രതിപക്ഷം ഉന്നയിച്ച സാഹചര്യത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. സജി ചെറിയാന്‍റെ പ്രസംഗം പരിശോധിക്കുമെന്നും ജില്ലാ നേതൃത്വത്തോട് ഇതേ കുറിച്ച് അന്വേഷിക്കും അതിന് ശേഷം നിലപാട് അറിയിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കി.

വിഷയത്തില്‍ സജി ചെറിയാന്‍റെ പ്രതികരണം കേട്ട ശേഷം മറുപടി പറയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു. അതേസമയം താന്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചത്. ഭരണകൂടം നടത്തുന്ന ഇടപെടലിനെയാണ് വിമര്‍ശിച്ചതെന്നുമാണ് സജി ചെറിയാന്‍ പറയുന്നത്. ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം.രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഗവര്‍ണറും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top