Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

RBI, Business News, Market, Updates

നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശയുമായി ഫ്രിയോ

Published:05 July 2022

ഡിജിറ്റല്‍ സേവിംഗ് ഒരു ചരിത്ര സംഭവമാണ്. ഇന്ത്യയിലെ ബാങ്കിംഗ് വ്യവസായത്തിലെ തന്നെ ഏറ്റവും മികച്ച പലിശ നിരക്കായ 7 ശതമാനമാണ് നല്കുക.

ഇന്ത്യയിലെ മുന്‍നിര കണ്‍സ്യൂമര്‍ നിയോ ബാങ്ക് ആയ ഫ്രിയോ, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പങ്കാളിത്തത്തോടെ, ഡിജിറ്റല്‍ സേവിങ്ങ്‌സ് അക്കൗണ്ടില്‍, 5 ലക്ഷം രൂപ മുതല്‍ 2 കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ ലഭ്യമാക്കും. ഡിജിറ്റല്‍ സേവിങ്ങ്‌സ് നിയോ ബാങ്ക് ആപ് വഴിയായിരിക്കും ഇത് ലഭിക്കുക.

മലയാളം, തമിഴ്, തെലുഗു, മറാത്തി, കന്നഡ, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ആപ് ലഭ്യമാണ്. 24 മണിക്കൂറും യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎസ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനം വഴി, ഫ്രിയോ സേവ് ഉപഭോക്താക്കള്‍ക്ക്, ഫണ്ട് ട്രാന്‍സ്ഫറിനും പേയ്‌മെന്റിനും സംവിധാനം ഉണ്ട്. ഇടപാടുകാര്‍ക്ക് മികച്ച സേവിംഗ് അക്കൗണ്ടുകള്‍ ലഭ്യമാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രിയോ സഹസ്ഥാപകന്‍ അനൂജ് കാക്കര്‍ പറഞ്ഞു. ഡിജിറ്റല്‍ സേവിംഗ് ഒരു ചരിത്ര സംഭവമാണ്. ഇന്ത്യയിലെ ബാങ്കിംഗ് വ്യവസായത്തിലെ തന്നെ ഏറ്റവും മികച്ച പലിശ നിരക്കായ 7 ശതമാനമാണ് നല്കുക.

ആര്‍ബിഐയുടെ പുതിയ കണക്കനുസരിച്ച് 60 ശതമാനം ഇന്ത്യാക്കാര്‍ പബ്ലിക്- സെക്ടര്‍ ബാങ്കുകളെ ആണ് ആശ്രയിക്കുന്നത്. ഫ്രിയോയുടെ സാന്നിധ്യം ഉള്ള 1000-ലേറെ നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും, തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രധാന ഉപാധി സേവിങ്ങ്‌സ് അക്കൗണ്ടാണെന്നാണ് പറയുന്നത്.

59 ശതമാനം ആളുകളും ഇഷ്ടപ്പെടുന്നത് ഓണ്‍ ലൈന്‍ ബാങ്കിംഗ് ആണ്. ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആപ്പിനെ ആശ്രയിക്കുന്നവരും കുറവല്ല. വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളും സേവനങ്ങളും ഉള്ള ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടിനാണ് കൂടുതല്‍ പ്രിയം. മുന്‍നിര സംവിധാനമായ മണിട്രാന്‍സഫര്‍ വഴി, പൂജ്യം ശതമാനം പലിശയില്‍ 10,000 രൂപ മുതല്‍ 5 ലക്ഷം രൂപവരെ വായ്പ ലഭിക്കും. ഇക്വിറ്റാസ് വഴി ബാങ്കിംഗ് സര്‍വീസ് അനായാസവും ലളിതവും ആണെന്ന് ഇക്വിറ്റാസ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് സീനിയര്‍ പ്രസിഡന്റും കണ്‍ട്രി ഹെഡുമായ മുരളി വൈദ്യനാഥന്‍ പറഞ്ഞു. ലോകോത്തര ഡിജിറ്റല്‍ ബാങ്കിംഗ് അനുഭവമായിരിക്കും ഈ പങ്കാളിത്തം നല്കുക.

ഫ്രിയോയുടെ നെറ്റ് ബാങ്കിംഗ് സേവനം 16,000 പിന്‍കോഡുകളില്‍ ലഭ്യമാണ്. ഇന്ത്യയിലെ മൊത്തം പിന്‍കോഡുകളില്‍ 85 ശതമാനം വരും ഇത്. ഒരു ലക്ഷം രൂപ വരെ 3.5 ശതമാനവും ഒരു ലക്ഷം മുതല്‍ 5 ലക്ഷം വരെ ആറുശതമാനവും 50 ലക്ഷം മുതല്‍ 2 കോടി വരെ 7 ശതമാനവും 2 കോടി മുതല്‍ 5.50 ശതമാനവും ആണ് പലിശനിരക്ക്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top