Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി തുടരരുത് ; സജി ചെറിയാനെതിരെ കെ സുധാകരൻ

Published:05 July 2022

സജി ചെറിയാന്‍റെ പരാമര്‍ശത്തിന് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ മറുപടി പറയണം. സിപിഎം നേതാക്കളുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം കേരളത്തിന് പുത്തരിയല്ല. ഭരണഘടനയെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. ഭരണഘടന തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ് സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാന് എതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി തുടരരുത്. രാജ്യത്തോട് കൂറ് കാണിക്കാത്തവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും സജി ചെറിയാന്‍ സ്വയം രാജിവെച്ച് പോകണം അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സജി ചെറിയാന്‍റെ പരാമര്‍ശത്തിന് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ മറുപടി പറയണം. സിപിഎം നേതാക്കളുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം കേരളത്തിന് പുത്തരിയല്ല. ഭരണഘടനയെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. ഭരണഘടന തെറ്റാണെങ്കില്‍ പിന്നെ എന്തിനാണ് സത്യപ്രതിജ്ഞ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്‍റെ അസ്ഥിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. സിപിഎമ്മിലെ ബുദ്ധിയുള്ള നേതാക്കള്‍ സജി ചെറിയാനെ തിരുത്തണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടാതിരുന്നാല്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും സുധാകരന്‍ വ്യക്തമാക്കി.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top