Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
10
August 2022 - 5:38 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

സജി ചെറിയാൻ നടത്തിയത് രാജ്യദ്രോഹം; പുറത്താക്കണമെന്ന് കെ സി വേണുഗോപാൽ

Published:05 July 2022

ഭരണഘടനയോട് അചഞ്ചലമായ കൂറും വിശ്വാസവും പുലർത്തുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയാണ് ഇപ്പോൾ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നത്.

ന്യൂഡൽഹി; മഹത്തായ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍റെ നടപടി രാജ്യദ്രോഹപരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഭരണഘടനയോട് അചഞ്ചലമായ കൂറും വിശ്വാസവും പുലർത്തുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയാണ് ഇപ്പോൾ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നത്. ഭരണഘടനയെ അംഗീകരിക്കാത്ത മന്ത്രി രാജിവച്ചേ മതിയാകൂ. അല്ലങ്കിൽ മുഖ്യമന്ത്രി സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം.

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സി പി എമ്മിന് സ്വാതന്ത്ര്യവും ദേശീയതയും ഭരണഘടനയും അതിനു വേണ്ടിയുള്ള ത്യാഗവുമൊക്കെ കേട്ടറിവുമാത്രമേയുള്ളൂ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമരമുഖത്ത് സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ അതിനെ ഒറ്റിക്കൊടുത്ത സി പി എം ഇപ്പോൾ ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അതിശയമില്ല.

ഗാന്ധിയേക്കാൾ വലുതാണ് ഗോഡ്സെയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന മോദിക്ക് ഭരണഘടനയേയും ഇന്ത്യയുടെ മതേതരത്വത്തേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചു കൊണ്ട് സി പി എം , ഇപ്പോൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. കൽക്കട്ടാ തീസിസുമായി കുറെ നാൾ നടന്നവരാണ് സി പി എം.

ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതി വച്ചു എന്ന് പറഞ്ഞതിലൂടെ മഹാനായ അംബേദ്‌കർ അടക്കമുള്ള ഭരണഘടനാ ശിൽപികളേയും സി പി എം അവഹേളിച്ചിരിക്കുകയാണ്. മന്ത്രിയുടെ രാജി മാത്രം മതിയാകില്ല. ഭരണഘടനയെ അംഗീകരിക്കാത്തയാൾ എം എൽ എ സ്ഥാനവും രാജിവയ്ക്കണം . നിയമപ്രകാരമുള്ള ശിക്ഷാ നടപടികളും സജി ചെറിയാനെതിരേ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top