Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:56 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

New Zealand Cricket, India Cricket, Equal Pay, Cricket, Sports

ന്യൂസിലൻഡിൽ തുല്യ വേതനം; ഇന്ത്യയിൽ അന്തരം പത്ത് മടങ്ങ്

Published:05 July 2022

ബിസിസിഐയുടെ ഗ്രേഡിങ് സമ്പ്രദായത്തിൽ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് (പുരുഷന്മാർക്കും സ്ത്രീകൾക്കും) ബിസിസിഐ ശമ്പളം അനുവദിച്ചിട്ടുള്ളത്. പുരുഷ ക്രിക്കറ്റ് താരങ്ങൾക്കായി നാല് ഗ്രേഡിങ് സംവിധാനങ്ങളും വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് മൂന്ന് ഗ്രേഡിങ് സംവിധാനങ്ങളും ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.

1970 കളിലും 80 കളിലും ദേശീയ ടീം കളിക്കാർക്ക് അവരുടെ സ്വന്തം യാത്രകൾക്ക് പണം നൽകേണ്ടി വന്ന കാലത്ത് നിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. എന്നുവച്ചാൽ 2004-ലെ ഇന്ത്യൻ പുരുഷ ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരുടേതിന് തുല്യമായ തുകയ്ക്ക് നിലവിലെ വനിതാ ടീമിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള അംഗങ്ങളിലൊരാളായ സ്മൃതി മന്ദാനയ്ക്ക് ലഭിക്കുന്നത്. സ്മൃതിയുടെ വാർഷിക വേതനം "50 ലക്ഷം' രൂപ. ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പുരുഷ വനിതാ താരങ്ങൾക്ക് തുല്യ വേതനം പ്രഖ്യാപിച്ചപ്പോഴും ഇന്ത്യയിൽ ഈ അന്തരം തുടരുകയാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളെ അപേക്ഷിച്ച് പത്ത് മടങ്ങാണ് പുരുഷ താരങ്ങളുടെ പ്രതിഫലം. 2021- 22 വർഷത്തെ കരാർ പ്രകാരം ഗ്രേഡ് എ പട്ടികയിൽപ്പെട്ട ഒരു പുരുഷ താരത്തിന്‍റെ വാർഷിക പ്രതിഫലം  "5 കോടി' രൂപയും, ഗ്രേഡ് എ വനിതാ താരത്തിന്‍റെ പ്രതിഫലം "50 ലക്ഷം' രൂപയുമാണ്.

ബിസിസിഐയുടെ ഗ്രേഡിങ് സമ്പ്രദായത്തിൽ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് (പുരുഷന്മാർക്കും സ്ത്രീകൾക്കും) ബിസിസിഐ ശമ്പളം അനുവദിച്ചിട്ടുള്ളത്. പുരുഷ ക്രിക്കറ്റ് താരങ്ങൾക്കായി നാല് ഗ്രേഡിങ് സംവിധാനങ്ങളും വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് മൂന്ന് ഗ്രേഡിങ് സംവിധാനങ്ങളും ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യം ചെയ്യൽ, സ്‌പോൺസർഷിപ്പ്, ബ്രാൻഡ് അംബാസഡർ ആകുക, ഐപിഎൽ പോലുള്ള മറ്റ് ക്രിക്കറ്റ് ലീഗുകൾ കളിക്കുക, സ്വന്തം ബ്രാൻഡുകൾ എന്നിവ വഴിയും ഒരു ക്രിക്കറ്റ് താരം അതിലേറെ സമ്പാദിക്കുന്നു.

ഇന്ത്യൻ താരങ്ങളുടെ പ്രതിഫലം (പുരുഷന്മാർ)

ഗ്രേഡ് എ+ :   7 കോടി

ഗ്രേഡ് എ: 5 കോടി

ഗ്രേഡ് ബി: 3 കോടി

ഗ്രേഡ് സി: 1 കോടി

വനിതാ താരങ്ങളുടെ പ്രതിഫലം

2022-ൽ ബിസിസിഐ വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള മാച്ച് ഫീ വർധിപ്പിച്ചിരുന്നു. സീനിയർ വനിതകൾക്ക് (പ്ലേയിംഗ് ഇലവൻ) മുമ്പ് 12,500 രൂപ ലഭിച്ചിരുന്ന മത്സര ദിവസം 20,000 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്.

ഗ്രേഡ് എ: 50 ലക്ഷം

ഗ്രേഡ് ബി: 30 ലക്ഷം

ഗ്രേഡ് സി: 10 ലക്ഷം

ബിസിസിഐ വാർഷിക ശമ്പളത്തിന് പുറമെ എല്ലാ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലും കളിക്കുന്നതിനുള്ള വരുമാനവും കളിക്കാർക്ക് ലഭിക്കും.ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് ഒരു ഇന്ത്യൻ താരത്തിന് നിശ്ചിത മാച്ച് ഫീ. ഒരു ഏകദിനത്തിൽ, ഒരു കളിക്കാരൻ 6 ലക്ഷം രൂപ നേടുമ്പോൾ ഓരോ ടി20യിലും 3 ലക്ഷം രൂപ നേടുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുള്ള ബോണസ്

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ ശമ്പളത്തിന് പുറമെ, മൂന്ന് ഫോർമാറ്റ് മത്സരങ്ങളിലെയും വ്യക്തിഗത പ്രകടനത്തിന് ഓരോ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനും പ്രതിഫലം ലഭിക്കും. ഈ റിവാർഡ് തുക അവരുടെ മാച്ച് ഫീയിൽ ഉൾപ്പെടുത്തിയിട്ടില്ല.

5,00,000 രൂപ: ടെസ്റ്റ്, ഏകദിനത്തിൽ സെഞ്ചുറി നേടിയാൽ

7,00,000 രൂപ: ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടിയാൽ

5,00,000 രൂപ: ടെസ്റ്റ്, ഏകദിനം, ടി-20 അഞ്ച് വിക്കറ്റ് നേട്ടത്തിന്

7,00,000 രൂപ: ടെസ്റ്റിലെ പത്ത് വിക്കറ്റ് നേട്ടത്തിന്.

അഭിമാനമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് : പുരുഷ വനിതാ താരങ്ങൾക്ക് തുല്യ വേതനം

വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് മാതൃകയായി ന്യൂസിലന്‍ഡ് ക്രിക്കറ്റ്. ചരിത്രലിദ്യമായി പുരുഷ- വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ പ്രതിഫലം നല്‍കാന്‍ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ്. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്പോര്‍ട്സ് ഗവേണിങ് ബോഡിയും തമ്മില്‍ ഒപ്പുവച്ചു. എല്ലാ ഫോര്‍മാറ്റിലെ താരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

സുപ്രധാന കരാറില്‍ എത്തിയതിന് കളിക്കാര്‍ക്കും മേജര്‍ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വനിതാ ക്രിക്കറ്റിന്റെ കൂടുതല്‍ പ്രചാരണത്തിനും ഇതു വഴിവയ്ക്കും അദ്ദേഹം വ്യക്തമാക്കി. ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top