"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്ത്തി മുഖ്യമന്ത്രി
Published:05 July 2022
കൊച്ചി: അമെരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച റെക്കോഡുകൾ പുതുക്കി പുതിയ താഴ്ചയിലേക്ക് നീങ്ങുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 41 പൈസ കുറഞ്ഞ് 79.36ൽ വ്യാപാരം പൂർത്തിയാക്കി. ഇതോടെ രാജ്യത്തെ സാമ്പത്തിക മേഖല വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇറക്കുമതി ചെലവ് ഗണ്യമായി കൂടുന്നതോടെ വിദേശ വിപണികളിൽ നിന്നെത്തുന്ന ഉത്പന്നങ്ങളുടെ വില ഗണ്യമായി കൂടാൻ സാധ്യതയേറി. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കടുത്ത നടപടികളിലേക്ക് നീങ്ങുന്ന കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും വൻ വെല്ലുവിളിയാണ് രൂപയുടെ മൂല്യയിടിവ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില 100 ഡോളറിന് മുകളിൽ തുടരുന്നതിനാൽ രൂപയുടെ കനത്ത തകർച്ച മൂല്യം ഇന്ത്യയുടെ വ്യാപാര കമ്മി ഗണ്യമായി കൂടാനും സാഹചര്യം ഒരുങ്ങുകയാണ്.
ആഗോള വിപണിയിൽ ഡോളർ കരുത്തു നേടുന്നതും വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും വൻ തോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപയുടെ മേൽ നിലവിൽ അതിസമ്മർദം സൃഷ്ടിക്കുന്നത്. ഇന്നലെ 79.04ൽ വ്യാപാരം ആരംഭിച്ച രൂപയുടെ മൂല്യം ഒരവസരത്തിൽ 79.38 വരെ താഴ്ന്നിരുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഈ വാരം തന്നെ രൂപയുടെ മൂല്യം 80 കടന്ന് താഴേക്ക് നീങ്ങിയേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂണിൽ ഇന്ത്യയുടെ കയറ്റുമതി 3,794 കോടി ഡോളറായി ഉയർന്നെങ്കിലും വ്യാപാര കമ്മി 2563 കോടി ഡോളറായി വർധിച്ചതാണ് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നത്. സ്വർണം, ക്രൂഡോയിൽ എന്നിവയുടെ ഇറക്കുമതി ചെലവ് ഗണ്യമായി കൂടുന്നതാണ് വ്യാപാര കമ്മി ഉയർത്തുന്നത്. രൂപയുടെ കനത്ത മൂല്യയിടിവ് മൂലം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 3.3 ശതമാനമായി ഉയരുമെന്ന് പ്രമുഖ ധനകാര്യ ഏജൻസിയായ നൊമുറയുടെ റിപ്പോർട്ടിൽ പറയുന്നു. ഡിസംബറോടെ രൂപയുടെ മൂല്യം 82 വരെ താഴാൻ ഇടയുണ്ടെന്നും അവർ.
രൂപയുടെ മൂല്യത്തകർച്ച പ്രവാസികൾക്കും കയറ്റുമതിക്കാർക്കും മികച്ച നേട്ടമുണ്ടാക്കുമെങ്കിലും വിദേശ സർവകലാശാലകളിൽ പഠനത്തിന് പോകുന്നവർക്കും ഇറക്കുമതി നടത്തുന്നവർക്കും വൻ പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയുണ്ട്. വിദേശ വായ്പകൾ വാങ്ങുന്നവർക്കും രൂപയുടെ തകർച്ച വലിയ പ്രതിസന്ധി സൃഷ്ടിക്കും.