Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:46 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Other news

Novak Djokovic, Wimbledon, Sports

ജോ​ക്കോ​വി​ച്ച് സെ​മി​യി​ല്‍

Published:05 July 2022

ക്വാ​ര്‍ട്ട​റി​ല്‍ ഇ​റ്റ​ലി​യു​ടെ കൗ​മാ​ര​താ​രം ജാ​നി​ക് സി​ന്ന​റോട് കഷ്ടിച്ചാണ്  ജോ​ക്കോ​വി​ച്ച് ജ‍യിച്ചുകയറി​യ​ത്. ആ​റു വ​ട്ടം വിം​ബി​ള്‍ഡ​ണ്‍ ചാം​പ്യ​നാ​യി​ട്ടു​ള്ള ജോ​ക്കോ​വി​ച്ചി​ന് ഇ​ത് ഗ്രാ​ന്‍ഡ്‌​സ്​ലാം ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലെ 43-ാം സെ​മി ഫൈ​ന​ലാ​ണ്.

ല​ണ്ട​ന്‍: നി​ല​വി​ലെ ചാം​പ്യ​ന്‍ സെ​ര്‍ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നീ​സ് ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ സെ​മി​യി​ല്‍. ക്വാ​ര്‍ട്ട​റി​ല്‍ ഇ​റ്റ​ലി​യു​ടെ കൗ​മാ​ര​താ​രം ജാ​നി​ക് സി​ന്ന​റോട് കഷ്ടിച്ചാണ്  ജോ​ക്കോ​വി​ച്ച് ജ‍യിച്ചുകയറി​യ​ത്. സ്‌​കോ​ര്‍ 5-7-, 2-6, 6-3, 6-2, 6-2.
ആ​റു വ​ട്ടം വിം​ബി​ള്‍ഡ​ണ്‍ ചാം​പ്യ​നാ​യി​ട്ടു​ള്ള ജോ​ക്കോ​വി​ച്ചി​ന് ഇ​ത് ഗ്രാ​ന്‍ഡ്‌​സ്​ലാം ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലെ 43-ാം സെ​മി ഫൈ​ന​ലാ​ണ്. 
സെ​മി​യി​ല്‍ ജ​ര്‍മ​നി​യു​ടെ ഗോ​ഫി​നോ  ബ്രി​ട്ട​ന്‍റെ ഒ​മ്പ​താം സാ​ഡ് നോ​റി​യോ ആകും ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി. 
വിംബിൾഡൺ ടെന്നീസ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ജ​ര്‍മ​നി​യു​ടെ  ത​യാ​ന മ​രി​യ  സെ​മി​യി​ലെ​ത്തി​. ക്വാ​ര്‍ട്ട​റി​ല്‍ നാ​ട്ടു​കാ​രി​യാ​യ​യെ ജൂ​ലി നി​മി​യ​റെ ഒ​ന്നി​നെ​തി​രേ ര​ണ്ടു സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജൂ​ലി സെ​മി​യി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍ 4-6, 6-2, 7-5.  34കാ​രി​യാ​ണ് ത​യാ​ന. ഇ​താ​ദ്യ​മാ​യാ​ണ് ത​യാ​ന ഏ​തെ​ങ്കി​ലു​മൊ​രു ഗ്രാ​ന്‍ഡ്‌​സ്ലാ​മി​ന്‍റെ സെ​മി​യി​ലെ​ത്തു​ന്ന​ത്. 

ന​ദാ​ല്‍ ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന്

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാം​പ്യ​ന്‍ സ്‌​പെ​യി​നി​ന്‍റെ റാ​ഫേ​ല്‍ ന​ദാ​ലി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ടം ബുധനാഴ്ച്ച ന​ട​ക്കും. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഹോ​ള​ണ്ടി​ന്‍റെ വാ​ന്‍ ഡെ ​സാ​ന്‍ഡ്സ്സു​ള്‍പ്പി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ല്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍ 6-4, 6-2, 7-6. അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ര്‍ ഫ്രി​റ്റ്‌​സാ​ണ് ന​ദാ​ലി​ന്‍റെ ക്വാ​ര്‍ട്ട​റി​ലെ എ​തി​രാ​ളി. ഓ​സ്ഡ​ട്രേ​ലി​യ​യു​ടെ ജാ​സ​ന്‍ കൂ​ബ്ല​റെ 6-3, 6-1, 6-4 എ​ന്ന സ്‌​കോ​റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫ്രി​റ്റ്‌​സ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. 
സാ​നി​യ സ​ഖ്യം സെ​മി​യി​ല്‍

വിം​ബി​ള്‍ഡ​ണ്‍ ടെ​ന്നി​സ് മി​ക്സ്ഡ് ഡ​ബി​ള്‍സി​ല്‍ സാ​നി​യ മി​ര്‍സ- മേ​റ്റ് പാ​വി​ച്ച് സ​ഖ്യം സെ​മി​യി​ല്‍ ക​ട​ന്നു. ക്വാ​ര്‍ട്ട​റി​ല്‍ നാ​ലാം സീ​ഡാ​യ ജോ​ണ്‍പി​യേ​ര്‍സ്, ഗ​ബ്രി​യേ​ല സ​ഖ്യ​ത്തെ മൂ​ന്ന് ഗെ​യിം നീ​ണ്ട പാ​രാ​ട്ട​ത്തി​ലാ​ണ് ആ​റാം സീ​ഡാ​യ സാ​നി​യ  സ​ഖ്യം തോ​ല്‍പ്പി​ച്ച​ത്. സ്‌​കോ​ര്‍ 6-4, 3-6, 7-5. വിം​ബി​ള്‍ഡ​ണി​ല്‍ സാ​നി​യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച​പ്ര​ക​ട​ന​മാ​ണ് ഇ​ത്. ആ​ദ്യ​മാ​യാ​ണ് സാ​നി​യ വിം​ബി​ള്‍ഡ​ണ്‍ സെ​മി​യി​ലെ​ത്തു​ന്ന​ത്. 2011, 13, 15 വ​ര്‍ഷ​ങ്ങ​ളി​ല്‍ സാ​നി​യ ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി​രു​ന്നു. വിം​ബി​ള്‍ഡ​ണ്‍ ജ​യി​ച്ചാ​ല്‍ സാ​നി​യ​ക്ക് ക​രി​യ​ര്‍സ്ലാം പൂ​ര്‍ത്തി​യാ​ക്കാം. നേ​ര​ത്തെ മ​ഹേ​ഷ് ഭൂ​പ​തി​ക്കൊ​പ്പം 2009ല്‍ ​ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും 2012ല്‍ ​ഫ്ര​ഞ്ച് ഓ​പ്പ​ണും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2014ല്‍ ​യു​എ​സ് ഓ​പ്പ​ണ്‍ ബ്ര​സീ​ലി​ന്‍റെ ബ്രൂ​ണോ സോ​റ​സി​നൊ​പ്പ​വും നേ​ടി​യി​രു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top