"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:06 July 2022
ഒഞ്ചിയം: രണ്ടാഴ്ച മുമ്പെടുത്ത രണ്ട് ലോട്ടറിടിക്കറ്റുകള്‍ക്ക് 5000 രൂപ വീതം സമ്മാനം, ഇതില്‍നിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നില്‍ 1000 രൂപ. വലിയൊരു ഭാഗ്യം അടുത്തെവിടെയോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ മൂന്നാമതൊരു ടിക്കറ്റെടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. വെള്ളികുളങ്ങര സ്വദേശി നിര്‍മാണത്തൊഴിലാളിയായ കിഴക്കെകുനിയില്‍ ദിവാകരനെയാണ് ഭാഗ്യംവിടാതെ പിന്തുടര്ന്ന് അനുഗ്രഹിച്ചത്. എ
എല്ലാദിവസവും രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം വടകര നാമംകുളത്തില്‍ നീന്താന്‍പോകുന്ന ശീലമുണ്ട് ദിവാകരന്. രണ്ടുകാറുകളില്‍ ആളുണ്ടാകും. ഞായറാഴ്ച അങ്ങനെപോയതാണ്. സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലില്‍ കയറി ചായകുടിച്ചു. ആ സമയത്താണ് ലോട്ടറിവില്‍പ്പനക്കാരനെ കണ്ടതും ടിക്കറ്റെടുക്കാന്‍ തോന്നിയതും. പോക്കറ്റില്‍ തപ്പിയപ്പോള്‍ പണമില്ലാത്തതിനാല്‍ സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.
വൈകീട്ടുതന്നെ ഫലംവന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം അറിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് മനസ്സിലായത്. തന്നെക്കാള്‍ സന്തോഷം തനിക്ക് 50 രൂപ കടമായിത്തന്ന ചന്ദ്രനാണെന്ന് ദിവാകരന് പറഞ്ഞു. കുറച്ച് കടബാധ്യതയുള്ളത് തീര്‍ക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹം. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ് മക്കള്‍.