പാലക്കാട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു
Published:06 July 2022
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന്' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ റായ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പഴുവൂരിലെ രാജ്ഞി നന്ദിനിയായാണ് ഐശ്വര്യ ചിത്രത്തില്‍ എത്തുന്നത്. 'പ്രതികാരത്തിന് മനോഹരമായ മുഖമുണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് ലൈക്ക പ്രെഡക്ഷന്‍സ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിക്രത്തിന്റെയും കാര്‍ത്തിയുടെയും കാരക്ടര്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി.എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മയാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്വന്' നിര്‍മ്മിക്കുന്നത്.