"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:12 July 2022
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗാണ് വൈ പോസ് ചലഞ്ച്. ഇന്‍സ്റ്റഗ്രാം റീൽസിലൂടെയാണ് ഈ ചലഞ്ച് തരംഗമാകുന്നത്. സാധാരണ ആളുകള്‍ മുതല്‍ താരങ്ങള്‍ വരെ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.
അതിസാഹസികമായ ഈ ചലഞ്ച് ഏറ്റെടുത്ത് പല താരങ്ങളും സൈബർലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റുകയാണ്. മോളിവുഡിൽ നിന്ന് അഹാന മുതൽ ബോളിവുഡിന്റെ സണ്ണി ലിയോണി വരെ നീളുന്നു ഈ താരനിര. വീഡിയോകളെല്ലാം തന്നെ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഫിറ്റ്നസ് ഫ്രയ്ക് ആയ അഹാനയും മോളിവുഡിൽ നിന്നും വൈ പോസ് ചലഞ്ചുമായി മുന്നോട്ടു വന്നിരുന്നു. ഇത്തരം ഫിറ്റനസ് വീഡിയോകളും ചലഞ്ചുകളും ഏറ്റെടുക്കുക എന്നത് അഹാന മിടുക്കിയാണെന്ന് മുന്‍പ് പലപ്പോഴുമായി തെളിയിച്ചതാണ്. അടുത്തിടെ മാലീ ദ്വീപിൽ പോയതിന്റെ ഫോട്ടോസും വീഡിയോസും താരം പങ്കുവയ്ക്കുകയും നിമിഷങ്ങൾക്കകം ആരാധകരുടെ ശ്രദ്ധ പിടിച്ചുറ്റുകയും ചെയ്തിരുന്നു.
പ്രായത്തെ തോൽപ്പിക്കുന്ന സണ്ണി ലിയോണിയും വൈ പോസ് ചലഞ്ച് വീഡിയോയുമായി ആരധകർക്കു മുന്നിൽ എത്തിയിരുന്നു. 'ദി വൈ പോസ് ചലഞ്ച്' ക്യാപ്ഷനോടെ ആയിരുന്നു സണ്ണി വീഡിയോ ഷെയർ ചെയ്തത്.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനിഹ. ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വൈ പോസ് ചലഞ്ച് വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തെന്നിന്ത്യയിൽ പ്രശസ്തയായ നടിയായ കനിഹ ഇതിനു മുന്‍പും ഇതുപോലെ വർക്കൗട്ട് വീഡിയോസ് പങ്കുനച്ചിട്ടുള്ളതാണ്.