Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 10:04 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Telecom, 5G, Business Analysis

ടെ​ലി​കോം മേ​ഖ​ല​ 5ജി ​യു​ദ്ധത്തിന്

Published:13 July 2022

# ബി​സി​ന​സ് ലേ​ഖ​ക​ൻ

സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 600 മെ​ഗാ ഹെ​ട്സ്, 700 മെ​ഗാ ഹെ​ട്സ്, 800 മെ​ഗാ ഹെ​ട്സ്, 900 മെ​ഗാ ഹെ​ട്സ്, 1800 മെ​ഗാ ഹെ​ട്സ്, 2100 മെ​ഗാ ഹെ​ട്സ്, 2300 മെ​ഗാ ഹെ​ട്സ്, 2500 മെ​ഗാ ഹെ​ട്സ്, 3,300 മെ​ഗാ ഹെ​ട്സ്, 26 ജി​ഗാ ഹെ​ട്സ് എ​ന്നീ ബാ​ൻ​ഡു​ക​ളി​ലെ സ്പെ​ക്‌​ട്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് ലേ​ല​ത്തി​ലൂ​ടെ വി​ൽ​ക്കു​ന്ന​ത്.

കൊ​ച്ചി: രാ​ജ്യ​ത്തെ ടെ​ലി​കോം വി​പ​ണി​യി​ൽ അ​ഞ്ചാം ത​ല​മു​റ (5ജി) ​ത​രം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള യു​ദ്ധം മു​റു​കു​ന്നു. 5ജി ​സ്പെ​ക്‌​ട്ര​ത്തി​ന്‍റെ ലേ​ല ന​ട​പ​ടി​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മി​ട്ടി​രു​ന്നു. നി​ല​വി​ലു​ള്ള പ്ര​മു​ഖ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ, വൊ​ഡ​ഫോ​ൺ ഐ​ഡി​യ എ​ന്നി​വ​യ്ക്ക് പു​റ​മെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ ഗ്രൂ​പ്പാ​യ ഗൗ​തം അ​ദാ​നി​യു​ടെ അ​ദാ​നി ഡേ​റ്റാ നെ​റ്റ്‌​വ​ർ​ക്ക്സ് കൂ​ടി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ ഇ​ത്ത​വ​ണ​ത്തെ സ്പെ​ക്‌​ട്രം ലേ​ല​ത്തി​ൽ ക​ടു​ത്ത മ​ത്സ​രം ഉ​റ​പ്പാ​യി. 

സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 600 മെ​ഗാ ഹെ​ട്സ്, 700 മെ​ഗാ ഹെ​ട്സ്, 800 മെ​ഗാ ഹെ​ട്സ്, 900 മെ​ഗാ ഹെ​ട്സ്, 1800 മെ​ഗാ ഹെ​ട്സ്, 2100 മെ​ഗാ ഹെ​ട്സ്, 2300 മെ​ഗാ ഹെ​ട്സ്, 2500 മെ​ഗാ ഹെ​ട്സ്, 3,300 മെ​ഗാ ഹെ​ട്സ്, 26 ജി​ഗാ ഹെ​ട്സ് എ​ന്നീ ബാ​ൻ​ഡു​ക​ളി​ലെ സ്പെ​ക്‌​ട്രം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് ലേ​ല​ത്തി​ലൂ​ടെ വി​ൽ​ക്കു​ന്ന​ത്. നി​ല​വി​ൽ ഈ ​നാ​ല് ക​മ്പ​നി​ക​ൾ മാ​ത്ര​മാ​ണ് 5ജി ​ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് ടെ​ലി​കോം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി റി​ല​യ​ൻ​സ് ജി​യോ​യും ഭാ​ര​തി എ​യ​ർ​ടെ​ല്ലും വൊ​ഡ​ഫോ​ൺ ഐ​ഡി​യ​യും അ​ഞ്ചാം ത​ല​മു​റ ടെ​ലി​കോം സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണ്. 5ജി ​സ്പെ​ക്‌‌​ട്രം വാ​ങ്ങാ​ൻ ടെ​ലി​കോം ബി​സി​ന​സി​ൽ ഇ​ല്ലാ​ത്ത അ​ദാ​നി ഗ്രൂ​പ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ​യാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​കു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​ത്. ഈ ​മാ​സം 26 മു​ത​ലാ​ണ് 5ജി ​സ്പെ​ക്‌​ട്രം ലേ​ലം തു​ട​ങ്ങു​ന്ന​ത്. വി​ജ​യി​ക​ളാ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് 20 വ​ർ​ഷ​ത്തേ​ക്ക് സ്പെ​ക്‌‌​ട്രം ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​കാ​ശം ല​ഭി​ക്കും. 

ക്ഷ​ണ നേ​ര​ത്തി​ൽ വ​ലി​യ ഫ​യ​ലു​ക​ളും സി​നി​മ​ക​ളും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന വേ​ഗ​ത​യി​ൽ ടെ​ലി​കോം മേ​ഖ​ല​യി​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ 5ജി ​സ്പെ​ക്‌​ട്രം അ​വ​സ​ര​മൊ​രു​ക്കും. സ​ർ​ക്കാ​രി​ന് 4.3 ല​ക്ഷം കോ​ടി രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ക്കു​ന്ന 72,097 മെ​ഗാ ഹെ​ട്സ് സ്പെ​ക്‌​ട്ര​മാ​ണ് ലേ​ല​ത്തി​ന് വ​യ്ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലേ​ല​ത്തി​ൽ സ്പെ​ക്‌​ട്രം നേ​ടു​ന്ന ക​മ്പ​നി​ക​ൾ മു​ൻ​കൂ​ർ പ​ണം ന​ൽ​കേ​ണ്ട​യെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്. 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ തു​ല്യ ത​വ​ണ​ക​ളാ​യി സ്പെ​ക്‌​ട്ര​ത്തി​ന്‍റെ വി​ല സ​ർ​ക്കാ​രി​ന് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ടെ​ലി​കോം ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം പ​ക​രും.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top