"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:13 July 2022
യുഎഇ: വിശിഷ്ട വ്യക്തികള്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്കി ആദരിക്കുന്ന ഗോള്‍ഡന്‍ വിസ നേടി ഗള്‍ഫ് മലയാളിയായ വേണു. കഴിഞ്ഞ 35 വര്‍ഷമായി വിദേശത്ത് വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേണു കൊച്ചിക്കാട്ടാണ് ഗോള്‍ഡന്‍ വിസ നേടിയത്.
തൃശൂർ ജില്ലയില്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ വേണു കൊച്ചിക്കാട്ട് യുഎഇ അല്‍-ജൗദ ഫൈബര്‍ഗ്ലാസ് ഇന്റസ്ട്രീസ്, പോളിക്കോം പ്ലാസ്റ്റിക്ക് ഇന്റസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യവസായ സംഘാടകന്‍, നിക്ഷേപകന്, വ്യവസായി തുടങ്ങിയ നിലകളില്‍ യുഎഇയില്‍ നടത്തിയ സംഭാവനകള്‍ പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ നല്കി യുഎഇ സര്‍ക്കാര്‍ ആദരിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അലി അല്‍-അലീലയില് നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. വ്യവസായ സംഘാടക രംഗത്ത് നല്കിയ സംഭാവനകള്‍ പരിഗണിച്ച് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസയാണ് അനുവദിച്ചിട്ടുള്ളത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ആനുകൂല്യങ്ങളും പരിഗണനകളും ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ലഭിക്കും.
സ്വന്തം നാട്ടില്‍ വ്യവസായ ശൃംഖലകള്‍ ഒരുക്കി സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള തെയ്യാറെടുപ്പിലാണ് അദ്ദേഹം ചെന്ത്രാപ്പിന്നി ബീച്ച്, ചാമക്കാല പരേതരായ കൊച്ചിക്കാട്ട് കുഞ്ഞിരാമന്, ചന്ദ്രമതി ദമ്പതികളുടെ മകനാണ്.
രായിരത്തില് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിലെ ഏറ്റവും മികച്ച ആകര്‍ഷകങ്ങളിലൊന്നായിരുന്നു ദുബായ് ക്രീക്ക് പാര്‍ക്കില്‍ ഫൈബര്‍ ഗ്ലാസില്‍ നിര്‍മ്മിച്ച ''ഫൈബര്‍ സ്പേസ് ഷട്ടില്‍'' ഈ പ്രോജക്ടിന് ദേശീയവും വൈദേശീകവുമായ നിരവധി പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി.
വ്യവസായ രംഗത്തെ സംഘാടനത്തിനും നിക്ഷേപത്തിനും യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും തൻ്റെ സ്പോണ്‍സറോടും അറബ് ഭരണാധികാരികളോടുമുള്ള നന്ദിയും അറിയിക്കുന്നതായും വേണു കൊച്ചിക്കാട്ട് അഭിപ്രായപ്പെട്ടു.