Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:46 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Interviews

movies, mollywood, jana gana mana, dijo jose antony, interview

കാ​ലി​ക രാ​ഷ്​​ട്രീ​യ​ത്തെ ചി​മി​ഴി​ലാ​ക്കി ഡി​ജോ ജോ​സ്

Published:17 July 2022

# പി.​ജി.​എ​സ്. സൂ​ര​ജ് 

ഒ​രു വ​ര്‍ഷം പു​തു​മു​ഖ​ങ്ങ​ളെ വ​ച്ച് മാ​ത്രം ഇ​റ​ങ്ങു​ന്ന എ​ത്ര​യോ സി​നി​മ​ക​ള്‍ ഉ​ണ്ട്. അ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും ഹി​റ്റാ​വാ​റി​ല്ല.

താ​രു​ടെ​യും ത​ന്ത​യു​ടെ രാ​ജ്യ​മ​ല്ല' എ​ന്ന ഒ​രൊ​റ്റ ഡ​യ​ലോ​ഗി​ൽ നി​ർ​ത്താ​മാ​യി​രു​ന്നു. പ​ക്ഷേ ഇ​ത് ന​മ്മു​ടെ രാ​ജ്യ​മാ​ണ് എ​ന്ന് പ​റ​യു​ന്ന​തി​ലാ​ണ് "ജ​ന ഗ​ണ മ​ന' എ​ന്ന സി​നി​മ​യു​ള്ള​ത് എ​ന്ന് വ്യ​ക്ത​മാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ് ഡി​ജോ ജോ​സ് ആ​ന്‍റ​ണി. അ​ന്യ​ഭാ​ഷാ സി​നി​മ​ക​ളാ​യ കെ​ജി​എ​ഫും. വി​ക്ര​മും കോ​ടി​ക​ൾ വാ​രി​യ​പ്പോ​ൾ അ​തി​നോ​ട് കി​ട​പി​ടി​ക്കാ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്നു​ണ്ടാ​യി​രു​ന്ന​ത് ജ​ന ഗ​ണ മ​ന മാ​ത്ര​മാ​ണ്. തു​ട​ക്ക​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ളേ​തു​മി​ല്ലാ​തെ സി​നി​മ​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ന​ട​ക്കു​ന്ന സം​വി​ധാ​യ​ക​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. പൃ​ഥ്വി​രാ​ജ് -സു​രാ​ജ് വെ‍ഞ്ഞാ​റ​മൂ​ട് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ക്കി​യ സി​നി​മ വ​ൻ വി​ജ​യ​ത്തി​ൽ എ​ത്തി നി​ൽ​ക്കു​മ്പോ​ൾ ഡി​ജോ ജോ​സ് ആ​ന്‍റ​ണി മെ​ട്രോ വാ​ര്‍ത്ത​യോ​ട് മ​ന​സ് തു​റ​ക്കു​ക​യാ​ണ്. 

കാ​ലി​ക ഇ​ന്ത്യ​യി​ല്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളു​ടെ​യും സി​നി​മാ​റ്റി​ക് ആ​വി​ഷ്ക്കാ​ര​മാ​ണ​ല്ലോ "ജ​ന ഗ​ണ മ​ന' എ​ന്ന ചി​ത്രം?
ഒ​രി​ക്ക​ലും അ​ത് ബോ​ധ​പൂ​ര്‍വ​മാ​യ ഒ​രു ശ്ര​മം ആ​യി​രു​ന്നി​ല്ല. തി​യെ​റ്റ​റി​ല്‍ എ​ല്ലാ​വ​രും ആ​സ്വ​ദി​ക്കു​ന്ന ഒ​രു സി​നി​മ ഒ​രു​ക്ക​ണം എ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. പ​ക്ഷേ സി​നി​മ​യു​ടെ തി​ര​ക്ക​ഥ പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ അ​തി​ല്‍ കാ​ലി​ക​മാ​യ പ​ല വി​ഷ​യ​ങ്ങ​ളും അ​ത​ര്‍ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടെ ത​ന്നെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​ന്‍ ക​ഴി​ഞ്ഞു. പ​റ​യാ​ന്‍ ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ള്‍ പ്രേ​ക്ഷ​ക​ന് ഇ​ഷ്ട്ട​പ്പെ​ടു​ന്ന രീ​തി​യി​ല്‍ മാ​സാ​യി ത​ന്നെ പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും ഒ​രു പ്ര​ത്യേ​ക​മാ​യ സം​ഭ​വ​ങ്ങ​ളെ​യും അ​തേ​പ​ടി സി​നി​മ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍ പ​രോ​ക്ഷ​മാ​യി അ​തെ​ല്ലാം പ​റ​ഞ്ഞു വ​യ്ക്കു​ന്നു​മു​ണ്ട്. കാ​ലി​ക ഇ​ന്ത്യ​യെ കൃ​ത്യ​മാ​യും ഗൗ​ര​മാ​യും നി​രീ​ക്ഷി​ക്കു​ന്ന ഒ​രു പ്രേ​ക്ഷ​ക​ന് ചി​ല​പ്പോ​ള്‍ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന പ​ല സം​ഭ​വ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്നു​ണ്ടാ​കാം. അ​ത​ല്ലാ​തെ ബോ​ധ​പൂ​ര്‍വ​മാ​യി ഒ​രി​ക്ക​ലും ഒ​രു സം​ഭ​വ​ത്തെ​യും ഞാ​ന്‍ പ​ക​ര്‍ത്തി​യി​ട്ടി​ല്ല. 
 
ഇ​ന്ന് ഇ​ന്ത്യ​യി​ല്‍ ഭ​ര​ണ​കൂ​ട അ​റി​വോ​ടെ ന​ട​ക്കു​ന്ന പ​ല വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ചി​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍ശി​ക്കു​ന്നു​ണ്ട​ല്ലോ?
തീ​ര്‍ച്ച​യാ​യും ഉ​ണ്ട്. ന​മ്മ​ള്‍ മീ​ഡി​യ​യി​ലൂ​ടെ അ​റി​യു​ന്ന​തി​ല്‍ പ​ല​തും ശ​രി​യ​ല്ല​ന്ന് ഇ​പ്പോ​ള്‍ പ​ല​ര്‍ക്കു​മ​റി​യാം. നി​ര​വ​ധി​പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ മു​ഖ്യ പ്ര​തി അ​ജ്മ​ല്‍ ക​സ​ബി​നെ പോ​ലും വി​ചാ​ര​ണ​യോ​ടെ തൂ​ക്കി​ക്കൊ​ല്ലു​ക​യാ​ണ് ചെ​യ്ത​ത്. സ​ത്യ​ത്തി​ല്‍ പൊ​ലീ​സു​കാ​രോ പ​ട്ടാ​ള​മോ കൊ​ല്ലേ​ണ്ട കൊ​ന്നാ​ല്‍ ത​ന്നെ ആ​രും പ​രാ​തി പ​റ​യാ​ത്ത ഒ​രു കൊ​ല​പാ​ത​കം ആ​യി​രു​ന്നേ​നെ അ​ത്. എ​ന്നി​ട്ടും അ​തി​ലും ചെ​റി​യ കു​റ്റ​ങ്ങ​ള്‍ ചെ​യ്ത​വ​രെ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലൂ​ടെ കൊ​ല്ലു​ന്നു എ​ന്ന​റി​യു​മ്പോ​ള്‍ ആ​ണ് പ​ല സം​ശ​യ​ങ്ങ​ളും ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​കു​ന്ന​ത്. ജ​ന ഗ​ണ മ​ന​യു​ടെ തി​ര​ക്ക​ഥ എ​ഴു​തു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം നി​ര​വ​ധി ചോ​ദ്യ​ങ്ങ​ള്‍ മ​ന​സി​ലൂ​ടെ പോ​യി​രു​ന്നു. എ​ന്ത് പു​റ​ത്തു​വി​ട​ണം എ​ന്ത് പു​റ​ത്ത് വി​ട​രു​ത് എ​ന്ന് ഇ​വി​ട​ത്തെ ഭ​ര​ണ​കൂ​ട​ത്തി​നു കൃ​ത്യ​മാ​യി അ​റി​യാം. 

പ​രോ​ക്ഷ​മാ​യി സം​ഘ​പ​രി​വാ​റി​നെ വി​മ​ര്‍ശി​ക്കു​ന്ന സി​നി​മ എ​ന്ന നി​ല​യി​ല്‍ താ​ങ്ക​ള്‍ക്ക് എ​ന്തെ​ങ്കി​ലും വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടേ​ണ്ട​താ​യി വ​ന്നി​ട്ടു​ണ്ടോ? 
ഒ​രി​ക്ക​ലു​മി​ല്ല. കാ​ര​ണം ഏ​തു പാ​ര്‍ട്ടി​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍ ഈ ​സി​നി​മ ക​ണ്ടാ​ലും അ​വ​ര്‍ക്ക് തെ​റ്റ് പ​റ​യാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് സി​നി​മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​റി​നെ മാ​ത്ര​മാ​യി സി​നി​മ​യി​ല്‍ ഒ​രി​ട​ത്തും വി​മ​ര്‍ശി​ക്കു​ന്നു​മ്മി​ല്ല. മ​റ്റ് പ്ര​സ്ഥാ​ന​ങ്ങ​ള്‍ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തൊ​ക്കെ സം​ഭ​വി​ക്കു​ന്നു​ണ്ട​ല്ലോ. ഈ ​രാ​ജ്യം ഒ​രു​ത്ത​ന്‍റെ​യും ത​ന്ത​യു​ടെ വ​ക​യ​ല്ല എ​ന്ന് പ​റ​യു​ന്ന​ത് കേ​വ​ലം ഒ​രു സ​ര്‍ക്കാ​രി​നോ​ടോ ഒ​രു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തോ​ടോ അ​ല്ല. ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന സ​ക​ല മ​നു​ഷ്യ​ര്‍ക്കും നേ​രെ​യാ​ണ്. 

ചി​ത്രീ​ക​ര​ണ സ​മ​യ​ത്തെ വെ​ല്ലു​വി​ളി​ക​ള്‍?
ന​മ്മ​ള്‍ ഈ ​സി​നി​മ​യ്ക്ക് വേ​ണ്ടി ഒ​രു​പാ​ട് ക​ഷ്ട്ട​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ര​ക്ക​ഥ എ​ഴു​തു​ന്ന സ​മ​യ​ത്തൊ​ക്കെ ഞാ​നും തി​ര​ക്ക​ഥാ​കൃ​ത്ത് ഷാ​രി​സ് മു​ഹ​മ്മ​ദു​മാ​യി ഒ​രു​പാ​ട് ത​ര്‍ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തു​പോ​ലൊ​രു സി​നി​മ എ​നി​ക്കി​നി ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന് സം​ശ​യം ഉ​ണ്ട്. കൊ​വി​ഡ് ക​ത്തി​നി​ല്‍ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ചി​ത്രീ​ക​ര​ണം ന​ട​ക്കു​മ്പോ​ള്‍ ത​ന്നെ പൃ​ഥ്വി​രാ​ജി​നും എ​നി​ക്കും കൊ​വി​ഡ് പോ​സി​റ്റീ​വാ​യി. പി​ന്നീ​ട് ഞ​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​ല്‍പെ​ട്ട പ​ല​ര്‍ക്കും കൊ​വി​ഡ് ബാ​ധി​ച്ചു. അ​ത്ത​രം പ​ല പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം ചെ​യ്താ​ണ് ഞ​ങ്ങ​ള്‍ ഈ ​സി​നി​മ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 

"ജ​ന ഗ​ണ മ​ന' ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ചും കേ​ട്ടി​രു​ന്നു?
ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ എ​ഴു​ത്ത് ജോ​ലി​ക​ളി​ലാ​ണ് ഞ​ങ്ങ​ളി​പ്പോ​ള്‍. എ​ന്നാ​ല്‍ പെ​ട്ടെ​ന്നു​ള്ളോ​രു ശ്ര​മം ആ​യി​രി​ക്കി​ല്ല. ജ​ന ഗ​ണ മ​ന എ​ങ്ങ​നെ സം​ഭ​വി​ച്ചോ അ​തു​പോ​ലെ ത​ന്നെ ര​ണ്ടാം ഭാ​ഗ​വും സ്വാ​ഭാ​വി​ക​മാ​യി ത​ന്നെ സം​ഭ​വി​ക്കും എ​ന്നാ​ണ് ഞ​ങ്ങ​ള്‍ ക​രു​തു​ന്ന​ത്. അ​തു​പോ​ലെ ത​ന്നെ ഞാ​ന്‍ സം​വി​ധാ​നം ചെ​യ്ത ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ക്കാ​നും ആ​ലോ​ച​ന ഉ​ണ്ട് . എ​ങ്ങ​നെ​യും ഒ​രു സി​നി​മ ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹ​ത്തെ മു​ന്‍നി​ര്‍ത്തി ചെ​യ്ത സി​നി​മ​യാ​യി​രു​ന്നു ക്വീ​ന്‍. പു​തു​മു​ഖ​ങ്ങ​ളെ വ​ച്ച് ഒ​രു സി​നി​മ ചെ​യ്യു​മ്പോ​ള്‍ അ​ത് വി​ജ​യി​ക്കു​ക എ​ന്ന​ത് അ​പൂ​ര്‍വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന ഒ​ന്നാ​ണ്. ഒ​രു വ​ര്‍ഷം പു​തു​മു​ഖ​ങ്ങ​ളെ വ​ച്ച് മാ​ത്രം ഇ​റ​ങ്ങു​ന്ന എ​ത്ര​യോ സി​നി​മ​ക​ള്‍ ഉ​ണ്ട്. അ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും ഹി​റ്റാ​വാ​റി​ല്ല. ആ ​ഗ​ണ​ത്തി​ലൊ​ന്നും പെ​ടാ​തെ ക്വീ​ന്‍ വി​ജ​യി​ച്ച​ത് ത​ന്നെ വ​ലി​യ കാ​ര്യ​മാ​യി ക​രു​തു​ന്നു. റി​ലീ​സി​ന് മു​ന്‍പേ ഇ​റ​ങ്ങി​യ ട്രെ​യി​ല​റും പാ​ട്ടു​ക​ളും ക്വീ​ന്‍ ഹി​റ്റാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി. കോ​ളെ​ജ് കാ​മ്പ​സു​ക​ള്‍ ആ​ണ് ചി​ത്ര​ത്തെ വ​ലി​യ രീ​തി​യി​ല്‍ വി​ജ​യി​പ്പി​ച്ച​ത്. 

താ​ങ്ക​ളു​ടെ സി​നി​മ​ക​ളി​ലെ​ല്ലാം കോ​ട​തി​മു​റി രം​ഗ​ങ്ങ​ള്‍ ധാ​രാ​ള​മാ​യി കാ​ണാ​റു​ണ്ട​ല്ലോ?
ശ​രി​ക്കും അ​ത് സം​ഭ​വി​ച്ചു പോ​യ​താ​ണ്. സി​നി​മ ഇ​റ​ങ്ങി​യ​തി​നു ശേ​ഷം ഒ​രു​പാ​ട് പേ​ര്‍ ഇ​ക്കാ​ര്യം ചോ​ദി​ച്ചി​രു​ന്നു. ഷാ​രി​സ് എ​ന്നോ​ട് ആ​ദ്യ​മാ​യി ക​ഥ പ​റ​യു​മ്പോ​ള്‍ ത​ന്നെ കോ​ട​തി മു​റി രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു. ഇ​നി​യും കോ​ട​തി രം​ഗ​ങ്ങ​ള്‍ ഉ​ള്ള സി​നി​മ വേ​ണ​മോ എ​ന്ന് ഞാ​ന്‍ ഷാ​രി​സി​നോ​ട് ചോ​ദി​ച്ചു. എ​ന്നാ​ല്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ തി​ര​ക്ക​ഥ വാ​യി​ച്ച​പ്പോ​ള്‍ അ​തെ​ല്ലാം ഞ​ങ്ങ​ള്‍ മ​റ​ന്നു. അ​ത്ര​യേ​റെ ഞ​ങ്ങ​ള്‍ തി​ര​ക്ക​ഥ​യി​ല്‍ വി​ശ്വാ​സം അ​ര്‍പ്പി​ച്ചി​രു​ന്നു. പി​ന്നെ ക​റു​ത്ത കോ​ട്ടി​ടു​ന്ന വ​ക്കീ​ല​ന്മാ​രെ​യും ബാ​റ്റ്മാ​നെ​യും പ​ണ്ടേ എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. 
 
ഒ​രു ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ താ​ങ്ക​ള്‍ക്ക് സം​വി​ധാ​ന മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രോ​ട് പ​റ​യാ​നു​ള്ള​ത്?
ന​മ്മ​ള്‍ നി​ര​ന്ത​രം സി​നി​മ​യ്ക്ക് വേ​ണ്ടി ശ്ര​മി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണം. ക​ഠി​നാ​ധ്വാ​നം അ​ല്ലാ​തെ മ​റ്റ് കു​റു​ക്കു​വ​ഴി​ക​ള്‍ ഒ​ന്നും ത​ന്നെ സി​നി​മ​യി​ലേ​ക്ക് ക​ട​ന്ന് വ​രാ​ന്‍ നി​ങ്ങ​ളെ സ​ഹാ​യി​ക്കി​ല്ല. ഞാ​ന്‍ ഐ​ടി രം​ഗ​ത്ത്‌ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ആ​ളാ​യി​രു​ന്നു. ന​ല്ല വ​രു​മാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നി​ലെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന് വേ​ണ്ടി ആ​യി​രു​ന്നു ആ ​ജോ​ലി വി​ട്ടെ​റി​ഞ്ഞ്‌ സി​നി​മ​യി​ലേ​യ്ക്ക് വ​ന്ന​ത്. പ​ല​രും സി​നി​മ​യി​ല്‍ എ​ത്തി​പ്പെ​ടു​ന്ന​ത് ഒ​രാ​ളു​ടെ ഭാ​ഗ്യം കൊ​ണ്ടാ​ണ് എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്‌. ഞാ​ന്‍ ഭാ​ഗ്യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന ആ​ള​ല്ല. ന​മ്മ​ള്‍ ല​ക്ഷ്യം നേ​ടു​ന്ന​തു​വ​രെ പ്ര​വ​ര്‍ത്തി​ച്ച്കൊ​ണ്ടേ ഇ​രി​ക്കു​ക. ഒ​രു​നാ​ള്‍ ന​മ്മ​ളെ​യും തേ​ടി സി​നി​മ വ​ന്നി​രി​ക്കും. എ​ന്‍റെ അ​നു​ഭ​ത്തി​ല്‍ നി​ന്നാ​ണ് ഞാ​ന്‍ ഇ​ത് പ​റ​യു​ന്ന​ത്. ആ​ദ്യ സി​നി​മ ചെ​യ്ത് ക​ഴി​ഞ്ഞാ​ല്‍ ന​മ്മു​ടെ സ്വ​പ്നം സ​ഫ​ല​മാ​യി എ​ന്ന് പ​റ​യാ​മെ​ങ്കി​ലും ന​മ്മ​ള്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് പോ​യ്ക്കൊ​ണ്ടേ​യി​രി​ക്കും. അ​ടു​ത്ത് എ​ന്ത് ചെ​യ്യ​ണം എ​ന്ന ക​ൺ​ഫ്യൂ​ഷ​ൻ ന​മ്മ​ളെ വ​ലി​യ രീ​തി​യി​ല്‍ ബാ​ധി​ക്കും. ആ ​ക​ൺ​ഫ്യൂ​ഷ​നെ ന​മ്മ​ള്‍ എ​ങ്ങ​നെ മ​റി​ക​ട​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ന​മ്മു​ടെ വി​ജ​യ​വും. 

താ​ങ്ക​ളെ സ്വാ​ധീ​നി​ച്ച സം​വി​ധാ​യ​ക​രെ​ക്കു​റി​ച്ച് പ​റ​യാ​മോ?
ഞാ​ന്‍ എ​ല്ലാ ഭാ​ഷ​ക​ളി​ലെ​യും സി​നി​മ​ക​ള്‍ കാ​ണു​ന്ന ആ​ളാ​ണ്. മ​ല​യാ​ള​ത്തി​ല്‍ ഐ.​വി. ശ​ശി, പ്രി​യ​ദ​ര്‍ശ​ന്‍, ജോ​ഷി തു​ട​ങ്ങി​യ സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ള്‍ വ​ലി​യ ഇ​ഷ്ട​മാ​ണ്. ഹി​ന്ദി​യി​ല്‍ രാ​ജ് കു​മാ​ര്‍ ഹി​റാ​നി​യു​ടെ സി​നി​മ​ക​ള്‍ എ​ന്നെ ആ​ഴ​ത്തി​ല്‍ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. വ​ള​രെ പു​തു​മ​യു​ള്ള ഹാ​സ്യ​ത്തി​ലൂ​ടെ ഇ​ന്ത്യ നേ​രി​ടു​ന്ന പ​ല രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളും കൃ​ത്യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​ന്നു​ണ്ട്. ത​മി​ഴി​ല്‍ ശ​ങ്ക​റും മ​ണി​ര​ത്ന​വും ആ​ണ് ഇ​ഷ്ട സം​വി​ധാ​യ​ക​ര്‍. 

വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ള്‍?
ശ​രി​ക്കും ക്വീ​നി​ന് ശേ​ഷം ഞാ​ന്‍ ചെ​യ്യാ​നി​രു​ന്ന​ത് "ജ​ന ഗ​ണ മ​ന' എ​ന്ന ചി​ത്രം ആ​യി​രു​ന്നി​ല്ല. മ​റ്റൊ​രു സി​നി​മ ആ​യി​രു​ന്നു. മ​മ്മൂ​ക്ക, ചാ​ക്കോ​ച്ച​ന്‍, ടോ​വി​നോ തു​ട​ങ്ങി​യ​വ​രു​മാ​യൊ​ക്കെ​യു​ള്ള സി​നി​മ​ക​ള്‍ ച​ര്‍ച്ച​ക​ളി​ലാ​ണ്. ഏ​തു സി​നി​മ​യാ​ണ് അ​ടു​ത്ത് ന​ട​ക്കു​ന്ന​ത് എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​ന്‍ ക​ഴി​യി​ല്ല.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top