"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:21 July 2022
ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് "മഹാവീര്യർ'.എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തിയ "മഹാവീര്യര്‍' തിയെറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നു .ഫാന്റസി ടൈം ട്രാവല്‍ ചിത്രമാണ് മഹാവീര്യർ.രണ്ടര വര്‍ഷത്തിന് ശേഷമാണ് ഒരു നിവിന്‍ പോളി ചിത്രം തിയെറ്ററുകളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം ചിരിപടര്‍ത്താന്‍ എബ്രിഡ് ഷൈന്‍ ചിത്രത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നു. അപൂര്‍ണാനന്ദന്‍ എന്ന സന്യാസി വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്.
രുദ്രമഹാവീരന്‍ എന്ന രാജാവായി ലാലും മന്ത്രിയായ വീരഭദ്രന് എന്ന കഥാപാത്രമായി ആസിഫ് അലിയും എത്തുന്നു.രണ്ട് കാലഘട്ടങ്ങളെ കോടതിമുറിയില്‍ എത്തിച്ചു കൊണ്ട് രാജ്യഭരണകാലത്തേയും ആധുനിക കാലത്തേയും നിയമവ്യവസ്ഥയെ തുറന്ന് കാണിക്കുന്നു സിനിമ.മലയാളത്തിലിറങ്ങുന്ന സിനിമകള്‍ക്ക് പുതുമ ഇല്ലെന്ന പറച്ചിൽ ഇവിടെ അവസാനിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആസിഫും നിവിനും മികച്ച പ്രകടനമാണ് കഴ്ചവച്ചിരിക്കുന്നത്.
അതോടൊപ്പം സിദ്ദിക്ക്, ലാൽ, ലാലു അല്കസിന്റെയും കഥ പാത്രങ്ങൾ മികച്ചതാകി.പോളി ജൂനിയർ പിക്ചേർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നി ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക.വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.
പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിട്ടുള്ളത് എബ്രിഡ് ഷൈനാണ്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ക്യാമറ കാഴ്ചകൾ സിനിമയ്ക്ക് കൂടുതൽ മികവേകുന്നു. ചിത്രത്തിലെ ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം-ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ