Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 8:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Khalifa International Stadium, Qatar, World Cup Football 2022

ലോ​ക​ക​പ്പ് ആ​ര​വ​ങ്ങ​ള്‍ക്ക് കാ​തോ​ര്‍ത്ത് ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ൽ സ്റ്റേ​ഡി​യം

Published:25 July 2022

# ഖ​ത്ത​റി​ല്‍ നി​ന്ന് ജെ​സ്സി ജോ​ണ്‍

ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം എ​ന്ന സ്വ​പ്നം ഖ​ത്ത​ര്‍ ക​ണ്ടു തു​ട​ങ്ങു​മ്പോ​ള്‍ അ​വ​രു​ടെ കാ​യി​ക​പ്പെ​രു​മ​യ്ക്കൊ​പ്പം ചേ​ര്‍ത്തു​വ​യ്ക്കു​വാ​ന്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന മൈ​താ​ന​മാ​യി​രു​ന്നു ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യം. 2006 ഏ​ഷ്യ​ന്‍ ഗെ​യിം​സ്, 2007 ലെ ​ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ്, 1992 ലെ ​ഗ​ള്‍ഫ് ക​പ്പ് ഫു​ട്ബോ​ള്‍ എ​ന്നി​വ​യ്ക്ക് വേ​ദി​യാ​യ ആ​സ്പെ​യ​ര്‍ സോ​ണി​ലെ ക​ളി​യി​ടം

കാ​ല്‍പ്പ​ന്ത് ക​ളി​യു​ടെ ആ​ര​വ​ങ്ങ​ള്‍ ലോ​ക​ത്താ​ക​മാ​നം ഉ​യ​രു​മ്പോ​ള്‍ ച​രി​ത്ര​ത്തി​നൊ​പ്പം കോ​റി​യി​ട്ട നി​ര​വ​ധി ക​ളി​ക്ക​ള​ങ്ങ​ള്‍ കാ​ണാ​നാ​കും. 1950 ല്‍ ​സ്വ​ന്തം ക​ളി​കാ​രു​ടെ ക​ണ്ണീ​ര്‍വീ​ണ് കു​തി​ര്‍ന്നി​ട്ടും ഇ​ന്നും ബ്ര​സീ​ല്‍ അ​ഭി​മാ​ന സ്തം​ഭ​മാ​യി കാ​ണു​ന്ന മ​ര​ക്കാ​ന, ഫു​ട്ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ഇം​ഗ്ല​ണ്ടി​ലെ വെം​ബ്ലി, സ്പെ​യ്‌​നി​ലെ സാ​ന്‍റി​യോ​ഗോ ബെ​ർ​ണാ​ബ്യു, ഇ​റ്റ​ലി​യി​ലെ സ്റ്റേ​ഡി​യോ ഒ​ളിം​പി​ക്കോ, പാ​രീ​സി​ലെ സെ​ന്‍റ് ഡെ​ന്നി​സ് അ​ങ്ങ​നെ കാ​ല്‍പ്പ​ന്തി​നൊ​പ്പം കോ​ര്‍ത്തി​ട്ട ക​ളി​ക്ക​ള​ങ്ങ​ള്‍ ധാ​രാ​ളം. എ​ല്ലാ കാ​യി​ക ഇ​ന​ത്തി​നും ഇ​തു​പോ​ലെ പേ​രെ​ടു​ത്ത് പ​റ​യാ​വു​ന്ന പ്ര​ഗ​ത്ഭ ക​ളി​ക്ക​ള​ങ്ങ​ളു​ണ്ട്. ലോ​ര്‍ഡ്സ്, വാം​ഖ​ഡേ, മെ​ല്‍ബ​ണ്‍ (ക്രി​ക്ക​റ്റ്), വിം​ബ്‌​ൾ​ഡ​ൺ, റോ​ള​ണ്ട്ഗാ​രോ​സ് (ടെ​ന്നീ​സ്) അ​ങ്ങ​നെ കാ​യി​ക​പ്രേ​മി​ക​ളു​ടെ നാ​വി​ന്‍തു​മ്പി​ല്‍ ത​ത്തി​ക്ക​ളി​ക്കു​ന്ന സ്റ്റേ​ഡി​യ​ങ്ങ​ള്‍ അ​ന​വ​ധി​യാ​ണ്.

ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം എ​ന്ന സ്വ​പ്നം ഖ​ത്ത​ര്‍ ക​ണ്ടു തു​ട​ങ്ങു​മ്പോ​ള്‍ അ​വ​രു​ടെ കാ​യി​ക​പ്പെ​രു​മ​യ്ക്കൊ​പ്പം ചേ​ര്‍ത്തു​വ​യ്ക്കു​വാ​ന്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന മൈ​താ​ന​മാ​യി​രു​ന്നു ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യം. 2006 ഏ​ഷ്യ​ന്‍ ഗെ​യിം​സ്, 2007 ലെ ​ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ്, 1992 ലെ ​ഗ​ള്‍ഫ് ക​പ്പ് ഫു​ട്ബോ​ള്‍ എ​ന്നി​വ​യ്ക്ക് വേ​ദി​യാ​യ ആ​സ്പെ​യ​ര്‍ സോ​ണി​ലെ ക​ളി​യി​ടം. 2022 ലോ​ക​ക​പ്പ് ഖ​ത്ത​റി​ന് അ​നു​വ​ദി​ക്കു​മ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള രാ​ജ്യ​ത്തെ ഒ​രേ​യൊ​രു മൈ​താ​ന​വും ഇ​താ​യി​രു​ന്നു. ലോ​ക​ക​പ്പി​നാ​യി പു​തി​യ സ്റ്റേ​ഡി​യ​ങ്ങ​ള്‍ നി​ര്‍മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ഖ​ത്ത​ര്‍ പ​ക്ഷേ ത​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ ക​ളി​യി​ട​ത്തെ വി​സ്മ​രി​ച്ചി​ല്ല. ലോ​ക​ക​പ്പി​ന് 2000 ദി​വ​സം മു​മ്പേ പു​ന​ര്‍ നി​ർ​മാ​ണം ന​ട​ത്തി കാ​ല്‍പ്പ​ന്തി​ന്‍റെ വി​രു​ന്നി​നാ​യി സ​ജ്ജ​മാ​ക്കി. 2019 ലെ ​ലോ​ക​ക്ല​ബ് ഫു​ട്ബോ​ല്‍ ഫൈ​ന​ലും അ​മീ​ര്‍ ക​പ്പ് ഫു​ട്ബോ​ളും 2019 ലെ ​ലോ​ക അ​ത്‌​ല​റ്റി​ക് മീ​റ്റും ന​ട​ത്തി ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന്യം ലോ​ക​ത്തി​ന് കാ​ണി​ച്ചു ത​ന്നു.

ലോ​ക​ത്തി​ല്‍ പൂ​ർ​ണ​മാ​യി ശീ​തീ​ക​രി​ച്ച ആ​ദ്യ ഓ​പ്പ​ണ്‍ എ​യ​ര്‍ സ്റ്റേ​ഡി​യം, പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ർ​മാ​ണ​ത്തി​ന് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ഫോ​ർ​സ്റ്റാ​ര്‍ ല​ഭി​ച്ച ആ​ദ്യ മൈ​താ​നം, ഖ​ത്ത​ര്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മി​ന്‍റെ ഹോം ​ഗ്രൗ​ണ്ട്, രാ​ജ്യ​ത്തെ കാ​യി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യ്ക്കാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​സ്പെ​യ​ര്‍ സോ​ണി​ലെ പ്ര​ധാ​ന ക​ളി​ത്ത​ട്ട്. ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ്ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് വി​ശേ​ഷ​ണ​ങ്ങ​ല്‍ ഏ​റെ​യാ​ണ്. 1976 ല്‍ ​ഇ​പ്പോ​ഴ​ത്തെ ഖ​ത്ത​ര്‍ അ​മീ​ര്‍ ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍ത്താ​നി​യു​ടെ പി​താ​വ് അ​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ അ​ല്‍ത്താ​നി​യു​ടെ പി​താ​വാ​യ ഖ​ലീ​ഫ ബി​ന്‍ ഹ​മ​ദ് അ​ല്‍ത്താ​നി​യു​ടെ പേ​രാ​ണ് സ്റ്റേ​ഡി​യ​ത്തി​ന് ചാ​ര്‍ത്തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ന്‍റെ കാ​യി​ക വ​ള​ര്‍ച്ച​യ്ക്ക് ഏ​റെ സം​ഭാ​വ​ന ന​ല്‍കി​യി​രി​ക്കു​ന്ന ഈ ​സ്റ്റേ​ഡി​യം ലോ​ക​ക​പ്പി​നു ശേ​ഷം ഇ​തു​പോ​ലെ ത​ന്നെ നി​ല​നി​ര്‍ത്താ​നാ​ണ് തീ​രു​മാ​നം. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചു​മ​ത​ല ആ​സ്പെ​യ​ര്‍ സ്പോ​ര്‍ട്സ് കോം​പ്ല​സി​നാ​യി​രി​ക്കും. ഇ​തി​നു​ള്ളി​ലെ ശീ​തീ​ക​ര​ണ സം​വി​ധാ​നം ഫു​ട്ബോ​ളി​നും അ​ത്‌​ല​റ്റി​ക്സി​നും പാ​ക​മാ​കു​ന്ന ത​ര​ത്തി​ല്‍ വെ​വ്വേ​റെ ക്ര​മീ​ക​രി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഫ​യു​ടെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പു​ന​ര്‍ നി​ർ​മാ​ണം ന​ട​ത്തി​യ​പ്പോ​ള്‍ പ​ര​മാ​വ​ധി 45000ഓ​ളം പേ​രെ ഉ​ള്‍ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യി​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തെ ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്.

പു​ന​ര്‍ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഴ​ക്ക് - പ​ടി​ഞ്ഞാ​റ് വ​ശ​ങ്ങ​ളി​ല്‍ വ​ലി​യ ര​ണ്ട് ഇ​രു​മ്പ് ആ​ര്‍ച്ചു​ക​ള്‍ മേ​ല്‍ക്കൂ​ര​യി​ല്‍ സ​ജ്ജീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ത്യാ​വ​ശ്യ സ​മ​യ​ത്ത് മേ​ല്‍ക്കൂ​ര പൂ​ർ​ണ​മാ​യും അ​ട​ച്ച് ഇ​ന്‍ഡോ​ര്‍ ക​ളി​ക്ക​ള​മാ​ക്കാ​നും സാ​ധി​ക്കും വി​ധ​മാ​ണ് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍. ദോ​ഹ സ്പോ​ര്‍ട്സ് സി​റ്റി​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ല്‍ സ​മീ​പ​ത്ത് എ​ല്ലാ വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്കും പ​രി​ശീ​ല​ന​ത്തി​നു​മു​ള്ള സൗ​ക​ര്യ​മു​ണ്ട്. മെ​ട്രൊ സ്റ്റേ​ഷ​നു​മാ​യി ഏ​റ്റ​വും അ​ടു​ത്തു​ള്ള സ്റ്റേ​ഡി​യം എ​ന്ന നി​ല​യി​ല്‍ കാ​ണി​ക​ള്‍ക്ക് ഇ​വി​ടേ​യ്ക്ക് എ​ത്തി​ച്ചേ​രു​വാ​ന്‍ എ​ളു​പ്പ​മാ​യി​രി​ക്കും. എ​ല്‍ഇ​ഡി ലൈ​റ്റി​ങ്, മേ​ല്‍ക്കൂ​ര​യി​ല്‍ കാ​റ്റ് പി​ടി​ക്കാ​ത്ത നി​ര്‍മ്മാ​ണ രീ​തി, പ്ര​ത്യേ​ക​മാ​യ ശ​ബ്ദ സം​വി​ധാ​നം എ​ന്നി​വ​യ്ക്ക് പു​റ​മേ ദേ​ശീ​യ ക​ളി​ക്ക​ള​ത്തി​ന്‍റെ പ്രൗ​ഢി വ​ളി​ച്ചോ​തി ഖ​ത്ത​റി​ന്‍റെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​യ മെ​റൂ​ണും വെ​ള്ള​യും ഇ​ട​ക​ല​ര്‍ത്തി​യു​ള്ള ക​സേ​ര​ക​ള്‍ നി​ര​ത്തി സ്റ്റേ​ഡി​യ​ത്തെ കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ന്നു.

സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലെ പു​ല്‍ത്ത​കി​ടി വെ​റും പ​തി​മൂ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. മൈ​താ​നം നി​ര​പ്പാ​ക്കി​യ ശേ​ഷം റോ​ളു​ക​ളാ​യി പു​ല്ല് കൊ​ണ്ടു​വ​ന്ന് സ്ഥാ​പി​ച്ചു. ഖ​ത്ത​റി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പു​ല്ല് ക​ണ്ടെ​ത്തു​ന്ന​തി​ന് 12 ത​രം പു​ല്ലു​ക​ള്‍ ആ​സ്പെ​യ​ര്‍ സോ​ണി​ല്‍ വ​ള​ര്‍ത്തി നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ഇ​വി​ടെ അ​ത് വി​താ​നി​ച്ച​ത്. പു​ന​ര്‍നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ഇ​ന്ത്യ, ദ​ക്ഷി​ണ​കൊ​റി​യ, ജ​പ്പാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് എ​ത്തി​ച്ച​ത്.
ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്തെ കാ​ഴ്ച്ച​ക​ള്‍ അ​തി​മ​നോ​ഹ​ര​മാ​ണ്. ആ​കാ​ശ​ത്തോ​ളം ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്ന ആ​സ്പെ​യ​ര്‍ ട​വ​ര്‍, 2006 ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ദീ​പം ഏ​റ്റു​വാ​ങ്ങി​യ കൂ​റ്റ​ൻ വി​ള​ക്ക് ജ​ല​ധാ​ര, പു​ല്‍ത്ത​കി​ടി​ക​ള്‍, വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ള്‍, കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, പ്ര​കൃ​തി​യെ കൂ​ടു​ത​ല്‍ മ​നോ​ഹ​ര​മാ​ക്കി ന​ട്ടു​വ​ള​ര്‍ത്തു​ന്ന വൃ​ക്ഷ​ല​ദാ​തി​ക​ള്‍ എ​ല്ലാം ചേ​രു​മ്പോ​ള്‍ ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും ഖ​ത്ത​റി​ന്‍റെ കാ​യി​ക​ഭൂ​മി​ക​യു​ടെ ഈ​റ്റി​ല്ല​മാ​യി മാ​റു​ന്നു.

ദോ​ഹ സി​റ്റി​സെ​ന്‍റ​റി​ല്‍ നി​ന്നും സു​മാ​ര്‍ 8 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള​ത്. ഖ​ത്ത​റി​ലെ മ​റ്റ് ഏ​ഴ് ലോ​ക​ക​പ്പ് വേ​ദി​ക​ളു​ടെ​യും ന​ടു​വി​ല്‍ വ​രു​ന്ന സ്റ്റേ​ഡി​യ​വും ഇ​താ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഐ​ക്ക​ണി​ക്ക് 2022, വി​ല്ലാ​ജി​യോ മാ​ള്‍ തു​ട​ങ്ങി ഖ​ത്ത​റി​ലെ വേ​ലി​യ നി​ർ​മി​തി​ക​ളും സ്പോ​ര്‍ട്സ് കോം​പ്ല​ക്സു​ക​ളും താ​മ​സ കേ​ന്ദ്ര​ങ്ങ​ളും ഇ​തി​ന് അ​ടു​ത്തു​ള്ള​തി​നാ​ല്‍ ലോ​ക​ക​പ്പ് കാ​ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന വി​ദേ​ശി​ക​ളി​ല്‍ ഏ​റി​യ​പ​ങ്കും താ​മ​സ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ്ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​രി​സ​രം ആ​യി​രി​ക്കു​മെ​ന്നാ​ണ് ലോ​ക​ക​പ്പ് പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​യാ​യ സു​പ്രീം ക​മ്മ​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍ഡ് ലെ​ഗ​സ്സി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ന​വം​ബ​ര്‍ 21 ന് ​ഗ്രൂ​പ്പ് ബി​യി​ല്‍ ഇം​ഗ്ല​ണ്ടും ഇ​റാ​നും ത​മ്മി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഇ​വി​ടെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​ന്തു​രു​ളു​ന്ന​ത്. ജ​ര്‍മ​നി - ജ​പ്പാ​ന്‍ (ന​വം​ബ​ര്‍ 23), നെ​ത​ര്‍ലാ​ന്‍റ് - ഇ​ക്വ​ഡോ​ര്‍ (ന​വം​ബ​ര്‍ 25), ക്രൊ​യേ​ഷ്യ - ക്യാ​ന​ഡ (ന​വം​ബ​ര്‍ 27), ഇ​ക്വ​ഡോ​ര്‍ - സെ​ന​ഗ​ല്‍ (ന​വം​ബ​ര്‍ 29), ജ​പ്പാ​ന്‍ - സ്പെ​യി​ന്‍ (ഡി​സം​ബ​ര്‍ 1) എ​ന്നി​വ​യ്ക്ക് പു​റ​മേ ഡി​സം​ബ​ര്‍ 17 ന് ​ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് മൂ​ന്നാം​സ്ഥാ​ന​ക്കാ​രെ നി​ശ്ച​യി​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യും അ​ല്‍ റി​യാ​നി​ലെ ഖ​ലീ​ഫ ഇ​ന്‍റ​ര്‍ നാ​ഷ്ണ​ല്‍ സ്റ്റേ​ഡി​യ​മാ​ണ്.
ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന് പ​ന്തു​രു​ളും മു​മ്പേ മ​ത്സ​ര​വേ​ദി​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ച ക​ളി​യി​ടം, ലോ​ക​ക​പ്പി​നാ​യി ആ​ദ്യം സ​ജ്ജ​മാ​യ ക​ളി​ക്ക​ളം, ലോ​ക​ക​പ്പി​നു ശേ​ഷ​വും ഖ​ത്ത​റി​ന്‍റെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഹോം ​ഗ്രൗ​ണ്ട് വി​ശേ​ഷ​ണ​ങ്ങ​ള്‍ ഏ​റെ​യു​ള്ള ഈ ​ക​ളി​യി​ട​ത്തി​ലെ ലോ​ക​ക​പ്പ് ആ​ര​വ​ങ്ങ​ള്‍ക്കാ​യി കാ​തോ​ര്‍ക്കു​ക​യാ​ണ് ഖ​ത്ത​ര്‍ ജ​ന​ത.

(ലേ​ഖി​ക ഖ​ത്ത​റി​ൽ ദോ​ഹ അ​ല്‍തു​മാ​മ​യി​ലെ ഒ​ലീ​വ് ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ സ്കൂ​ള്‍ അ​ധ്യാ​പി​ക)


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top