"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:25 July 2022
മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു ഭീഷണി മിഴക്കിയത്. മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയാണ് മൻവീന്ദർ സിംഗാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇയാൾക്ക് സിനിമകളിലും ടിവി സീരിയലുകളിലും ജോലി കിട്ടാത്തതിന്റെ ദേഷ്യത്തിലായിരുന്നു വധഭീഷണി മുഴക്കിയത് എന്ന് പൊലീസ് പറയുന്നു. കത്രീന കൈഫിന്റെ കടുത്ത ആരാധികനായിരുന്ന ഇയാൾ കത്രീന കൈഫിനെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 506-II പ്രകാരവും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.