Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:45 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

വരുമാനത്തിന് അനുസരിച്ച് നികുതി ; സൂപ്പർസ്റ്റാർ രജനികാന്തിനെ ആദരിച്ച് തമിഴ്നാട് സർക്കാർ

Published:25 July 2022

തെലങ്കാന   ഗവര്‍ണര്‍  തമിഴിസൈ   സൌന്ദര്‍ രാജന്‍  അദ്ധ്യക്ഷത  വഹിച്ച  ചടങ്ങില്‍  വച്ച്  രജനീകാന്തിന്   വേണ്ടി    മകള്‍  ഐശ്വര്യ  രജനികാന്ത് അവാര്‍ഡ്   ഏറ്റുവാങ്ങി.

തമിഴ്നാട്ടില്‍    വരുമാനത്തിന്‍റെ  അടിസ്ഥാനത്തില്‍  ഏറ്റവും  കൂടുതല്‍  നികുതി   അടയ്ക്കുന്ന   വ്യക്തിയായി   രജനികാന്ത്.  തമിഴ്നാട്ടിലെ  ആദായ  നികുതി  ദിനമായ   ഇന്നലെയാണ്  രജനികാന്തിനെ    തമിഴ്നാട്   ആദായ  നികുതി    വിഭാഗം  ആദരിച്ചത്.   മകള്‍  ഐശ്വര്യ  രജനികാന്താണ്   ഈ    വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ   അറിയിച്ചത്.

തെലങ്കാന   ഗവര്‍ണര്‍  തമിഴിസൈ   സൌന്ദര്‍ രാജന്‍  അദ്ധ്യക്ഷത  വഹിച്ച  ചടങ്ങില്‍  വച്ച്  രജനീകാന്തിന്   വേണ്ടി    മകള്‍  ഐശ്വര്യ  രജനികാന്ത് അവാര്‍ഡ്   ഏറ്റുവാങ്ങി.  അതേസമയം     രജനികാന്ത്     നായകനാകുന്ന   പുതിയ   ചിത്രം  ജയിലറുടെ   ടെസ്റ്റ്    ഷൂട്ട്‌   ഇന്നലെ   ചെന്നൈയില്‍  വച്ച്  നടന്നു.  ചിത്രത്തിന്‍റെ  ആദ്യ  ഷെഡ്യൂള്‍    അടുത്ത  ആഴ്ച  തന്നെ  ഹൈദരാബാദില്‍    ആരംഭിക്കും.

 നെല്‍സണ്‍  ദിലീപ്  കുമാര്‍   സംവിധാനം  ചെയ്യുന്ന   ചിത്രത്തില്‍    ബോളിവുഡ്  താരം  ഐശ്വര്യ  റായ് ആണ്   നായികയാകുന്നത്.  ശിവരാജ്  കുമാര്‍, രമ്യ കൃഷ്ണന്‍, പ്രിയങ്ക  മോഹന്‍  എന്നിവരാണ്    ചിത്രത്തിലെ  പ്രധാന  താരങ്ങള്‍.  ഓഗസ്റ്റ്   3 നാണ്   ചിത്രത്തിന്‍റെ   പൂജ   നടക്കുന്നത്.  ചിത്രത്തിന്  വേണ്ടി  വമ്പന്‍    സെറ്റുകളാണ്    രാമൂജിയില്‍   ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ്   ജയിലറിന്റെ  സംഗീതമൊരുക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top