Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Seaweed Production, India

ഇ​ന്ത്യ​യു​ടെ ക​ട​ൽ​പാ​യ​ൽ ഉ​ത്പാ​ദ​നം 34000 ട​ൺ

Published:27 July 2022

സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ പ​ഠ​ന​പ്ര​കാ​രം, ഈ ​സ്ഥ​ല​ങ്ങ​ളി​ൽ 24167 ഹെ​ക്റ്റ​റി​ലാ​യി പ്ര​തി​വ​ർ​ഷം 97 ല​ക്ഷം ട​ൺ ക​ട​ൽ​പാ​യ​ൽ ഉ​ത്പാ​ദ​നം സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കൊ​ച്ചി: ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ച​ത് ഏ​ക​ദേ​ശം 34000 ട​ൺ ക​ട​ൽ​പാ​യ​ലെ​ന്നു കേ​ന്ദ്ര​സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ർ​ഐ). രാ​ജ്യ​ത്തു 342 നി​ർ​ദി​ഷ്‌​ട സ്ഥ​ല​ങ്ങ​ൾ ക​ട​ൽ​പാ​യ​ൽ​കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണെ​ന്ന് സി​എം​എ​ഫ്ആ​ർ​ഐ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഡ​യ​റ​ക്റ്റ​ർ ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സി​എം​എ​ഫ്ആ​ർ​ഐ​യു​ടെ പ​ഠ​ന​പ്ര​കാ​രം, ഈ ​സ്ഥ​ല​ങ്ങ​ളി​ൽ 24167 ഹെ​ക്റ്റ​റി​ലാ​യി പ്ര​തി​വ​ർ​ഷം 97 ല​ക്ഷം ട​ൺ ക​ട​ൽ​പാ​യ​ൽ ഉ​ത്പാ​ദ​നം സാ​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

പ​ര​മ്പ​രാ​ഗ​ത​മ​ല്ലാ​ത്ത ജ​ല​കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ച് സി​എം​എ​ഫ്ആ​ർ​ഐ​യി​ൽ ന​ട​ന്ന ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള​ത​ല​ത്തി​ലെ ക​ട​ൽ​പാ​യ​ൽ ഉ​ത്പാ​ദ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഇ​ന്ത്യ വ​ള​രെ പി​ന്നി​ലാ​ണ്. 2022ൽ ​ഇ​തു​വ​രെ 350 ല​ക്ഷം ട​ണ്ണാ​ണ് ആ​ഗോ​ള ഉ​ത്പാ​ദ​നം. എ​ന്നാ​ൽ, ഉ​ത്പാ​ദ​നം കൂ​ട്ടാ​ൻ രാ​ജ്യം എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. 2025ഓ​ടെ പ്ര​തി​വ​ർ​ഷം 11.42 ല​ക്ഷം ട​ൺ ക​ട​ൽ​പാ​യ​ൽ ഉ​ത്പാ​ദ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൂ​ടു​കൃ​ഷി​യോ​ടൊ​പ്പം ക​ട​ൽ​പാ​യ​ൽ കൂ​ടി കൃ​ഷി ചെ​യ്യാ​വു​ന്ന സി​എം​എ​ഫ്ആ​ർ​ഐ വി​ക​സി​പ്പി​ച്ച സം​യോ​ജി​ത സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ഇം​റ്റ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ള​രെ വി​ജ​യ​ക​ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഇ​ത് ക​ട​ൽ​പാ​യ​ൽ കൃ​ഷി ജ​ന​കീ​യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. ക​ട​ൽ​പാ​യ​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ​ത്രീ​ക​ളു​ൾ​പ്പെ​ടെ ധാ​രാ​ളം പേ​ർ​ക്ക് സു​സ്ഥി​ര​ജീ​വ​നോ​പാ​ധി ഒ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്നും ശി​ൽ​പ്പ​ശാ​ല​യി​ൽ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​ൽ​പാ​യ​ൽ ഉ​ത്പാ​ദ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സി​എം​എ​ഫ്ആ​ർ​ഐ​യു​മാ​യി സ​ഹ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ശി​ൽ​പ്പ​ശാ​ല​യി​ൽ സം​സാ​രി​ച്ച സ്വ​കാ​ര്യ സം​രം​ഭ​ക​ർ പ​റ​ഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top