Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
15
August 2022 - 9:54 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

Ramayanam, Lord Rama, Religious

രാ​മാ​യ​ണ ക​ഥാ​മൃ​തം 8 : രാമനും രാമേശ്വരവും

Published:28 July 2022

സീ​താ​ന്വേ​ഷ​ണ​വും ല​ങ്കാ​യാ​ത്ര​യും സു​ഗ​മ​മാ​ക്കാ​ൻ രാ​മേ​ശ്വ​ര​ത്ത് ഒ​രു ക്ഷേ​ത്രം നി​ർ​മി​ച്ചു. അ​വി​ടെ ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ ന​ട​ത്താ​ൻ ശ്രീ​രാ​മ​ൻ തീ​രു​മാ​നി​ച്ചു. ന​ള​നീ​ല​ന്മാ​രു​ടെ​യും വാ​ന​ര​പ്പ​ട​യു​ടേ​യും മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടേ​യും ശ്ര​മ​ഫ​ല​മാ​യി ക്ഷേ​ത്രം പൂ​ർ​ത്തി​യാ​യി.

ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​രം ലോ​ക​പ്ര​സി​ദ്ധ​മാ​ണ​ല്ലോ. അ​വി​ടെ അ​തി​പ്ര​ശ​സ്ത​മാ​യ ഒ​രു ശി​വ​ക്ഷേ​ത്ര​മു​ണ്ട്. ആ ​ക്ഷേ​ത്ര​വും ശ്രീ​രാ​മ​നു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മാ​ണു​ള്ള​ത്. സീ​താ​ന്വേ​ഷ​ണ അ​വ​സ​ര​ത്തി​ൽ ശ്രീ​രാ​മ​നും കൂ​ട്ട​രും ക​ട​ൽ​ത്തീ​ര​ത്തു ത​മ്പ​ടി​ച്ചു. ആ ​ഘ​ട്ട​ത്തി​ൽ രാ​മ​ൻ നി​ർ​മി​ച്ച​താ​ണ് രാ​മേ​ശ്വ​രം ശി​വ​ക്ഷേ​ത്രം. ഇ​ക്കാ​ര്യം ക​മ്പ​രാ​മാ​യ​ണ​ത്തി​ലു​മു​ണ്ട്. ആ ​ക​ഥ ഇ​ങ്ങ​നെ:

സീ​താ​ന്വേ​ഷ​ണ​വും ല​ങ്കാ​യാ​ത്ര​യും സു​ഗ​മ​മാ​ക്കാ​ൻ രാ​മേ​ശ്വ​ര​ത്ത് ഒ​രു ക്ഷേ​ത്രം നി​ർ​മി​ച്ചു. അ​വി​ടെ ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ ന​ട​ത്താ​ൻ ശ്രീ​രാ​മ​ൻ തീ​രു​മാ​നി​ച്ചു. ന​ള​നീ​ല​ന്മാ​രു​ടെ​യും വാ​ന​ര​പ്പ​ട​യു​ടേ​യും മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടേ​യും ശ്ര​മ​ഫ​ല​മാ​യി ക്ഷേ​ത്രം പൂ​ർ​ത്തി​യാ​യി.

രാ​മ​ൻ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ശി​വ​ലിം​ഗം കൊ​ണ്ടു​വ​രാ​ൻ ഹ​നു​മാ​ൻ കൈ​ലാ​സ​ത്തി​ലേ​ക്കു പോ​യി. സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. പ്ര​തി​ഷ്ഠാ മു​ഹൂ​ർ​ത്ത​വു​മെ​ത്തി. പ​ക്ഷേ ഹ​നു​മാ​ൻ എ​ത്തി​യി​ല്ല. ബിം​ബ​മി​ല്ലാ​തെ എ​ങ്ങ​നെ പ്ര​തി​ഷ്ഠി​ക്കും? മു​ഹൂ​ർ​ത്തം കു​റി​ച്ച സ്ഥി​തി​ക്ക് ആ ​സ​മ​യ​ത്തു ത​ന്നെ പ്ര​തി​ഷ്ഠ ന​ട​ത്താ​തി​രി​ക്കു​ന്ന​തും ശ​രി​യ​ല്ല​ല്ലോ. പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​യി.

ശ്രീ​രാ​മ​ൻ പ്ര​തി​ഷ്ഠ ന​ട​ത്താ​നു​ദ്ദേ​ശി​ച്ച ബ​ലി​പീ​ഠ​ത്തി​ന​രി​കെ​യെ​ത്തി. തു​ട​ർ​ന്ന് കൃ​ത്യ മു​ഹൂ​ർ​ത്ത​ത്തി​ൽ രാ​മ​നി​ൽ ഒ​രു ദി​വ്യ​തേ​ജ​സ് പ്ര​കാ​ര​രൂ​പ​മാ​യി വ​ന്നു പ്ര​വേ​ശി​ച്ചു. ആ ​ദി​വ്യ ചൈ​ത​ന്യം ആ​വേ​ശി​ച്ച രാ​മ​ൻ ആ​ത്മ​സ​ങ്ക​ൽ​പ്പ​ത്താ​ൽ സ​ങ്ക​ൽ​പ്പ പ്ര​തി​ഷ്ഠ ന​ട​ത്തി. നി​മി​ഷ​നേ​രം കൊ​ണ്ട് ആ ​സ്ഥ​ല​ത്ത് ഒ​രു ദി​വ്യ​മാ​യ ശി​വ​ലിം​ഗം ഉ​യ​ർ​ന്നു​പൊ​ങ്ങി. ആ ​സ്വ​യം​ഭൂ ശി​വ​ലിം​ഗം സ​ർ​വ​രേ​യും ഹ​ഠാ​ദാ​ക​ർ​ഷി​ച്ചു, വി​സ്മ​യി​പ്പി​ച്ചു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം രാ​മ​തേ​ജ​സി​ൽ അ​ത്ഭു​തം​കൊ​ണ്ടു.സ്വ​യം​ഭൂ ശി​വ​ലിം​ഗം സ​ർ​വ​രും ദ​ർ​ശി​ച്ച​തും, പ്ര​തി​ഷ്ഠ​യ്ക്കു​ള്ള ശി​വ​ലിം​ഗ​ത്തി​നാ​യി പോ​യ ഹ​നു​മാ​ൻ അ​തു​മാ​യി മ​ട​ങ്ങി​ടെ​ത്തി. വേ​റൊ​രു ശി​വ​ലിം​ഗം പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട​തു ക​ണ്ട് ഹ​നു​മാ​ൻ ല​ജ്ജി​ത​നാ​യി. ഉ​ള്ളി​ൽ വ​ല്ലാ​ത്ത ദുഃ​ഖ​വും. 

ഇ​തു മ​ന​സി​ലാ​ക്കി​യ ശ്രീ​രാ​മ​ൻ ഹ​നു​മാ​നോ​ടു പ​റ​ഞ്ഞു, ""അ​വി​ടെ നി​ല​വി​ലു​ള്ള ശി​വ​ലിം​ഗം മാ​റ്റു​ക, എ​ന്നി​ട്ട് ഹ​നു​മാ​ൻ കൊ​ണ്ടു​വ​ന്ന ശി​വ​ലിം​ഗം പ്ര​തി​ഷ്ഠി​ക്കു​ക''. ഇ​തു​കേ​ട്ട ഹ​നു​മാ​ൻ ത​ന്‍റെ വാ​ൽ അ​തി​ൽ ചു​റ്റി മു​ക​ളി​ലേ​ക്കു ചാ​ടി ശി​വ​ഗിം​ഗം ഇ​ള​ക്കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഹ​നു​മാ​ൻ ബോ​ധം​കെ​ട്ടു വീ​ണു. വാ​ലി​ലും ത​ല​യി​ലും മു​റി​വു​ണ്ടാ​യി. ശി​വ​ലിം​ഗം അ​ന​ങ്ങി​യി​ല്ല.

പെ​ട്ടെ​ന്ന് ശ്രീ​രാ​മ​ൻ ബോ​ധ​ര​ഹി​ത​നാ​യ ഹ​നു​മാ​നെ ത​ഴു​കി. പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ, ഊ​ർ​ജ​സ്വ​ല​ത​യോ​ടെ ഹ​നു​മാ​ൻ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റു. തു​ട​ർ​ന്ന് ഹ​നു​മാ​ന്‍റെ ദുഃ​ഖം മാ​റാ​നും ക്ഷേ​ത്രാ​ഭി​വൃ​ദ്ധി​ക്കു​മാ​യി ഹ​നു​മാ​ൻ കൊ​ണ്ടു​വ​ന്ന ശി​വ​ലിം​ഗം ക്ഷേ​ത്ര​ഗോ​പു​ര​ത്തി​നു കി​ഴ​ക്കു​ഭാ​ഗ​ത്ത് ഹ​നു​മാ​നെ​ക്കൊ​ണ്ടു ത​ന്നെ പ്ര​തി​ഷ്ഠി​ച്ചു. തു​ട​ർ​ന്ന് രാ​മേ​ശ്വ​ര​ത്തു തൊ​ഴാ​ൻ ശ്രീ​രാ​മ​ൻ ഇ​ങ്ങ​നെ​യൊ​രു നി​ർ​ദേ​ശ​വും വ​ച്ചു: ""ഗോ​പു​ര ശി​വ​നെ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം വേ​ണം, ക്ഷേ​ത്ര​ശി​വ​നെ സ​ന്ദ​ർ​ശി​ക്കാ​നും ഭ​ജി​ക്കാ​നും''. ഈ ​ആ​രാ​ധ​ന​രീ​തി ത​ന്നെ​യാ​ണ് രാ​മേ​ശ്വ​ര​ത്ത് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top