"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:28 July 2022
ജനീവ: മങ്കിപോക്സ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിൽ പുരുഷന്മാര് ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം ഗെബ്രിയേസസ്.
രോഗം ബാധിച്ച 98 ശതമാനത്തോളം ആളുകളിൽ ലൈംഗികബന്ധത്തിലൂടെയാണ് രോഗം പടർന്നിട്ടുള്ളതെന്നും ഇവരിൽ കൂടുതൽ ബൈസെക്ഷ്വല്‍ പുരുഷന്മാരാണെന്ന് പഠനം പറയുന്നു. ഇക്കൂട്ടരില്‍ മാത്രമേ രോഗം വരുകയുള്ളു എന്നു പറയാനാകില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി അറിയിച്ചു.
'മറ്റ് പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര് പങ്കാളികളുടെ എണ്ണം കുറയ്ക്കുക. പുതിയ പങ്കാളികളെ തിരഞ്ഞെടുക്കുമ്പോള്‍ വിവരങ്ങള്‍ പരസ്പരം കൈമാറണം. പിന്നീടു രോഗം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ പങ്കാളിയെ അറിയിക്കാന്‍ സഹായകമാകും.' ടെഡ്രോസ് അഡാനം ഗെബ്രിയേസസ് പറഞ്ഞു.
ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘടനയുടെ അടുത്ത നിര്‍ദേശം. അതേസമയം മങ്കിപോക്സ് വാക്സിന് വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് പത്തിനുള്ളിൽ താത്പര്യപത്രം സമര്‍പ്പിക്കാനാണ് വാക്സിന് നിര്‍മ്മാതാക്കളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. കൂടാതെ രോഗം നിര്‍ണയിക്കുന്നതിനുള്ള കിറ്റ് വികസിപ്പിക്കാന്‍ ഉല്‍പ്പാദകരോടും താത്പര്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.