"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:28 July 2022
മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നത് ദോശ തന്നെ ആയിരിക്കും. ദോശ പരീക്ഷങ്ങളിൽ ഇന്ന് മലയാളികളുടെ തീൻമേശയിൽ ഒരുപാട് വെറൈറ്റി ദോശകൾ സ്ഥാനംപിടിച്ചിട്ടുണ്ട്.
കൂട്ടത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ദോശയാണ് ഗോതമ്പ് ദോശ. പ്രമേഹ രോഗികൾക്കും ഡയറ്റ് ചെയ്യുന്നവർക്കും ഗോദമ്പ് ദോശ എന്നും പ്രിയപ്പെട്ട ഭക്ഷണമാണ്. ഈ ചേരുവകൾകൂടി ചേർത്ത് നോക്കൂ നല്ല രുചികരമായ ഗോതമ്പ് ദോശ നിങ്ങളുടെ ഫേവറേറ്റ് ആകും.
ചേരുവകൾ
ഗോതമ്പ് പൊടി : 2 കപ്പ്
സവാള : 1 എണ്ണം
ജീരകം : 2 സ്പൂൺ
പച്ചമുളക് : 2 എണ്ണം
കറിവേപ്പില മല്ലിയില: 2 തണ്ട്
കായം : ചെറിയ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
തയാറാക്കുന്ന വിധം:
സവാള, ജീരകം, പച്ചമുളക്, കറിവേപ്പില മല്ലിയില, കായം എന്നിവ ഒരുമിച്ച് കല്ലിൽ ചതച്ച് എടുക്കുക. ഗോതമ്പ് പൊടി വെള്ളമൊഴിച്ച് നന്നായി ഇളക്കി അതിലേക്ക് ചതച്ചുവച്ച ഈ കൂട്ട് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൂട്ടിയോജിപ്പിച്ചു പത്തുമിനിറ്റ് മൂടിവയ്ക്കാം. ശേഷം ദോശ ഉണ്ടാക്കിഎടുക്കാം. ദോശ ഉണ്ടാക്കുന്ന സമയം ഒരു പരന്ന ചട്ടുകംകൊണ്ട് ഇടക്ക് അമർത്തി കൊടുക്കുക. ഇടയ്ക്കിടയ്ക്കു തിരിച്ചും മറിച്ചും വേവിച്ചെടുക്കുക. രണ്ടു ഭാഗവും നന്നായി വെന്തു കഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റാം. ദോശയ്ക്കൊപ്പം നല്ല നാടൻ ചമ്മന്തിയുണ്ടെങ്കിൽ ഒന്നാന്തരം സ്വാദാണ്.